Twitter | കൂടുതൽ മാറ്റങ്ങളുമായി ട്വിറ്റർ, റിയാക്ഷനും ഡൗൺവോട്ട് ബട്ടണും പുതിയ ഫീച്ചറുകളായി എത്തുന്നു

റിയാക്ഷൻ ഫീച്ചർ മാസങ്ങൾക്ക് മുമ്പ് തന്നെ ട്വിറ്റർ പരീക്ഷണം നടത്തിയിരുന്നു. പുതുതായി വരാൻ പോകുന്ന ഫീച്ചറുകളിൽ ആദ്യം പരിഗണിക്കുക റിയാക്ഷനാണ്

Written by - Zee Malayalam News Desk | Last Updated : Nov 28, 2021, 03:19 PM IST
  • ഇതിനെ പുറമെ ഐഒഎസ് ഉപഭോക്താക്കൾക്ക് സോർട്ടട് റിപ്ലൈ ഓപ്ഷനും ഉടൻ കൊണ്ടുവരുമെന്നാണ് ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
  • റിയാക്ഷൻ ഫീച്ചർ മാസങ്ങൾക്ക് മുമ്പ് തന്നെ ട്വിറ്റർ പരീക്ഷണം നടത്തിയിരുന്നു.
  • പുതുതായി വരാൻ പോകുന്ന ഫീച്ചറുകളിൽ ആദ്യം പരിഗണിക്കുക റിയാക്ഷനാണ്
Twitter | കൂടുതൽ മാറ്റങ്ങളുമായി ട്വിറ്റർ, റിയാക്ഷനും ഡൗൺവോട്ട് ബട്ടണും പുതിയ  ഫീച്ചറുകളായി എത്തുന്നു

കൂടുതൽ ജനകീയമാകാൻ മാറ്റങ്ങളുമായി മൈക്രോ ബ്ലോഗിങ് സോഷ്യൽ മീഡിയ വെബ്സൈറ്റായ ട്വിറ്റർ (Twitter). ട്വീറ്റകൾക്ക് റിയാക്ഷനും (Reaction Button) ഡൗൺവോട്ട് ബട്ടണും (Downvote Button) ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് അമേരിക്കൻ സോഷ്യൽ മീഡിയ ഭീമൻ. ഇതിനെ പുറമെ ഐഒഎസ് ഉപഭോക്താക്കൾക്ക് സോർട്ടട് റിപ്ലൈ ഓപ്ഷനും (Sorted Reply Option) ഉടൻ കൊണ്ടുവരുമെന്നാണ് ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

റിയാക്ഷൻ ഫീച്ചർ മാസങ്ങൾക്ക് മുമ്പ് തന്നെ ട്വിറ്റർ പരീക്ഷണം നടത്തിയിരുന്നു. പുതുതായി വരാൻ പോകുന്ന ഫീച്ചറുകളിൽ ആദ്യം പരിഗണിക്കുക റിയാക്ഷനാണെന്നാണ് ടെക് മാധ്യമായി 9 ടു 5 മാക് റിപ്പോർട്ട് ചെയ്യുന്നത്. 

ALSO READ : Twitter | ഇനി ഓട്ടോ-റിഫ്രഷ് ഇല്ല, ടൈംലൈനില്‍ പുതിയ മാറ്റവുമായി ട്വിറ്റര്‍

കണ്ണിൽ നിന്ന് വെള്ളം വരുന്ന ചിരി (Tears of joy), അലോചിക്കുന്ന മുഖം (thinking face) കൈ അടിക്കുക (clapping hands)  കരയുന്ന മുഖം (crying face) എന്നീ റിയാക്ഷനുകളാണ് ഓരോ ട്വീറ്റിനും ഏർപ്പെടുത്താൻ പോകുന്നത്. ഇത് ഓരോ ട്വീറ്റിനും മറ്റ് യുസേഴ്സ് ഏത തലത്തിൽ എടുക്കുമെന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിക്കുമെന്നാണ് ട്വിറ്റർ കരുതുന്നത്. 

ALSO READ : Twitter Strike System: സൂക്ഷിക്കുക; കോവിഡ് 19നെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ Tweet ചെയ്‌താൽ നിങ്ങളുടെ അക്കൗണ്ട് Block ചെയ്യപ്പെടും

ഇതിന് പുറമെ ഡൗൺവോട്ട് ബട്ടണിനും ട്വിറ്റർ കൂടുതൽ പരിഗണന നൽകുന്നുണ്ട്. അതിന് ആവശ്യമായിട്ടുള്ള വിവരങ്ങളും രേഖകളും ട്വിറ്റർ സ്വീകരിച്ചിട്ടുണ്ടെന്നാണ് ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ പരീക്ഷണത്തിന് ശേഷം ഉടൻ സോഷ്യൽ മീഡിയ വെബ്സൈറ്റിന്റെ ഫീച്ചറിൽ എത്തുന്നത്. എന്നാൽ ചില മാധ്യമങ്ങൾ ഡൗൺവോട്ട് ബട്ടൺ കമ്പനി ഉപേക്ഷിക്കാനും സാധ്യയുണ്ടെന്നുള്ള റിപ്പോർട്ട് ചെയ്യുന്നുണ്ട്. 

ALSO READ : WhatsApp Features : വാട്ട്സ് ആപ്പിൽ ഉടൻ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?

 ഈ കഴിഞ്ഞ മാസം ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കായി ഇൻ ആപ്പ് ടിപ്പിങ് ഫീച്ചറും ട്വിറ്റർ പുറത്തിറക്കിയിരുന്നു. 18 വയസിന് മുകളിലുള്ള ഉപഭോക്താക്കൾക്കായിട്ടാണ് പണമിടപാടിന് സാഹചര്യമുള്ള ഈ ഫീച്ചർ ട്വിറ്റർ നൽകിയിരിക്കുന്നത്. ഈ ഫീച്ചറിലുടെ മറ്റൊരു ഉപഭോക്താവിന്റെ പക്കൽ നിന്ന് ഒരു യൂസേർക്ക് സാമ്പത്തിക സഹായം ആവശ്യപ്പെടാം എന്നാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News