ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ടെക്നൊയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സീരീസായ ടെക്നോ ഫാന്റം എക്സ് 2 ഉടൻ ആഗോള വിപണിയിൽ അവതരിപ്പിക്കും. ഡിസംബർ 7 ന് ദുബായിൽ നടക്കുന്ന ആഗോളതലത്തിലുള്ള ലോഞ്ച് ഇവന്റിൽ വെച്ച് ഫോണുകൾ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2021 ൽ അവതരിപ്പിച്ച ടെക്നോ ഫാന്റം എക്സ് സീരീസിന്റെ പിന്ഗാമികളായി അവതരിപ്പിക്കുന്ന ഫോണുകളാണ് ടെക്നോ ഫാന്റം എക്സ്2 സീരീസ്. മീഡിയടെക് ഡൈമൻസിറ്റി 900 പ്രൊസസ്സറാണ് ഈ ഫോണുകളുടെ പ്രധാന ആകർഷണം.
On the occasion of #Thanksgiving2022, we want to thank you for about 500 days of waiting! PHANTOM X2 Series will be launched globally on December 7. Stay tuned. #TECNO #PHANTOMX2Series #Thanksgiving2022 pic.twitter.com/4ZDHpFbVq9
— tecnomobile (@tecnomobile) November 24, 2022
ഈ സീരീസിൽ ആകെ രണ്ട് ഫോണുകളാണ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സീരീസിലെ ബേസ് വേരിയന്റിന്റെ പേര് ടെക്നോ ഫാന്റം എക്സ്2 എന്നും ടോപ് വേരിയന്റിന്റെ പേര് ടെക്നോ ഫാന്റം എക്സ്2 പ്രൊ എന്നുമാണ്, രണ്ട് ഫോണുകളും 5ജി കണക്റ്റിവിറ്റി ഉണ്ടായിരിക്കും . ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 45 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 5,040 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്.
TECNO unleashes three innovations in the Push Towards Premium Webinar tonight. Let’s have a look!#TECNO #TECNOFutureLens #TECNOpushingforpremium pic.twitter.com/lL6K2LAFx7
— tecnomobile (@tecnomobile) November 22, 2022
ALSO READ: Realme 10 Pro Series : റിയൽമി 10 പ്രൊ സീരീസ് ഫോണുകൾ ഉടൻ ഇന്ത്യയിലെത്തും; അറിയേണ്ടതെല്ലാം
അതേസമയം റിയൽമിയുടെ ഏറ്റവും പുതിയ റിയൽമി 10 പ്രൊ സീരീസ് ഫോണുകൾ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും. ഫോണുകൾ അടുത്ത മാസം ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആകെ 2 ഫോണുകളാണ് ഈ സീരീസിൽ എത്തുന്നത്. കിടിലൻ ഫീച്ചറുകളോട് കൂടി എത്തുന്ന ഫോണിന് മികച്ച പെർഫോമൻസ് കാഴ്ച വെക്കാൻ ആകുമെന്ന് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ അറിയിച്ചു. കർവഡ് ഡിസ്‌പ്ലേയും, മികച്ച പ്രൊസസ്സറുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. റിയൽമി 10 പ്രൊ 5ജി, റിയൽമി 10 പ്രൊ പ്ലസ് 5ജി എന്നിവയാണ് ഈ സീരീസിൽ എത്തുന്ന ഫോണുകൾ.
ഈ രണ്ട് ഫോണുകളും കഴിഞ്ഞ ആഴ്ച ചൈനയിൽ അവതരിപ്പിച്ചിരുന്നു. ഡിസംബർ 8 ന് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. റിയൽമി 10 പ്രൊ പ്ലസ് ഫോണുകൾക്ക് 6.7 ഇഞ്ച് കർവ്ഡ് ഒഎൽഇഡി ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് 120 Hz റിഫ്രഷ് റേറ്റും, 800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസും HDR10+ സപ്പോർട്ടും ഉണ്ടായിരിക്കും. ഫോണിൽ ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 1080 പ്രൊസസറാണ് ക്രമീകരിച്ചിരിക്കുന്നത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഫോണിനുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...