Airtel Prepaid Plan: കൂടുതല്‍ ആനുകൂല്യങ്ങളോടെ ഉപയോക്താക്കള്‍ക്കായി പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിക്കാന്‍ രാജ്യത്തെ ടെലികോം കമ്പനികള്‍ മത്സരത്തിലാണ്. ആ അവസരത്തില്‍ പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ ഒരു അടിപൊളി പ്ലാന്‍ അവതരിപ്പിച്ചിരിയ്ക്കുകയാണ്.
Also Read: Mysterious Pneumonia outbreak: 'അസാധാരണ' വൈറസല്ല, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വർദ്ധന മാത്രം, ചൈന
മൂന്ന് മാസത്തെ വാലിഡിറ്റി നല്‍കുന്ന ഈ പ്ലാന്‍ നിരവധി ആനുകൂല്യങ്ങളാണ് നല്‍കുന്നത്. ഈ പ്ലാന്‍ നിങ്ങൾക്ക് സൗജന്യ നെറ്റ്ഫ്ലിക്സും നല്‍കും. സൗജന്യ നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷനോട് കൂടിയ കമ്പനിയുടെ ആദ്യത്തെ ഒരേയൊരു പ്ലാൻ ആണിത്. ഈ പ്ലാൻ ഉപയോക്താക്കള്‍ക്ക് ഇപ്പോൾ റീചാർജ് ചെയ്യാൻ ലഭ്യമാണ്. ഈ പ്ലാനിൽ കൂടുതൽ ഡാറ്റയും ലഭ്യമാണ്. ഈ പ്ലാനിനെക്കുറിച്ച് അറിയാം...
എയർടെൽ 1499 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ (Airtel Rs 1499 Prepaid Plan)
ടെലികോം ടോക്കിന്‍റെ വാർത്തകൾ പ്രകാരം എയർടെല്ലിന്‍റെ 1499 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഇപ്പോള്‍ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഈ പ്ലാനിനെക്കുറിച്ച് കമ്പനി ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. ഈ പ്ലാൻ ആപ്പിലും വെബ്‌സൈറ്റിലും രഹസ്യമായി ചേർത്തിട്ടുണ്ട്. ഇതിനർത്ഥം ഇപ്പോൾ നിങ്ങൾക്ക് ഈ പ്ലാൻ റീചാർജ് ചെയ്യാം. ഈ പ്ലാനിൽ എന്തൊക്കെ ആനുകൂല്യങ്ങൾ ലഭ്യമാണ് എന്ന് നമുക്ക് നോക്കാം.
എയർടെൽ 1499 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ നല്‍കുന്ന ആനുകൂല്യങ്ങൾ (Airtel Rs 1499 Prepaid Plan Benefits)
3GB പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 100 എസ്എംഎസും നൽകുന്ന ഒരു പ്ലാനാണ് ഇത്. ഇന്‍റര്‍നെറ്റ് കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ പ്ലാന്‍ ഏറെ ഗുണകരമാണ്. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാന്‍ നല്‍കുന്നത്. ഇതുകൂടാതെ മറ്റ് നിരവധി ആനുകൂല്യങ്ങളും ഈ പ്ലാന്‍ നല്‍കുന്നു. അതായത്, സൗജന്യ Netflix, അൺലിമിറ്റഡ് 5G ഡാറ്റ, അപ്പോളോ 24x7 സർക്കിൾ, സൗജന്യ HelloTunes, Wynk Music എന്നിവയും ഈ പ്ലാനിലൂടെ ആസ്വദിക്കാം.
ഇന്‍റര്‍നെറ്റ് കൂടുതലായി ഉപയോഗിക്കുന്നവര്‍ക്ക് ഏറെ സഹായകരമാണ് ഈ പ്രീപെയ്ഡ് പ്ലാന്‍. അധികം തുക ചിലവഴിക്കാതെ തന്നെ നിരവധി ആനുകൂല്യങ്ങളാണ് ഈ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.