New York: മൈക്രോ സോഫ്റ്റിൻറെ പുതിയ ചെയർമാനായി സത്യനദല്ലയെ തിരഞ്ഞെടുത്തു. നിലവിൽ കമ്പനിയുടെ സി.ഇ.ഒ ആണ് അദ്ദേഹം. ജോൺ തോംസണ് പകരമാണ് സത്യ നദേല്ലയെ ചെയർമാനാക്കാനുള്ള കമ്പനിയുടെ തീരുമാനം.
53 വയസ്സുള്ള ഇന്ത്യൻ വംശജനാണ് സത്യ നദേല്ല. ഹൈദരാബാദിലാണ് അദ്ദേഹം ജനിച്ചത്. സി.ഇ.യ്ക്ക് മുൻപ് കമ്പനിയുടെ എക്സിക്യുട്ടീവ് വൈസ്.പ്രസിഡൻറിൻറെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. കമ്പനിയുടെ നിരവധി പ്രോജക്ടുകൾക്കും അദ്ദേഹം നേതൃത്വം വഹിച്ചിട്ടുണ്ട്. ബി.ടെക് ബിരുദത്തിന് ശേഷം ബിരുദാനന്തര ബിരുദം നേടാനാണ് അദ്ദേഹം അമേരിക്കയിലെത്തിയത്.
Also Read: Realme Book laptop: ലോഞ്ചിങ്ങിന് സമയം ഇനിയും, റിയൽമി ബുക്കിൻറെ ഡിസൈൻ പുറത്തായി
2014ലാണ് നദേല്ല സ്റ്റീവ് ബാൽമറിന് പകരമായി മൈക്രോ സോഫ്റ്റ് സി.ഇ.ഒ ആയി ചുമതലയേറ്റത്. ബിൽഗേറ്റ് ഡയറക്ടർ ബോർഡിൽ നിന്നും മാറി. കമ്പനിയുടെ സ്വതന്ത്ര ഡയറക്ടറുടെ ചുമതലയാണ് വഹിക്കുന്നത്. അതിനിടയിൽ ചില വിവാദങ്ങളുമായി ബന്ധപ്പെട്ട് ബിൽഗേറ്റ്സിനെതിരെ കമ്പനി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
തകർച്ചയിലേക്ക് പോയിരുന്ന മൈക്രോസോഫ്റ്റിനെ തിരിച്ചുകൊണ്ടുവന്നത് സത്യ നദല്ലയാണ്. ക്ലൗഡ് കംപ്യൂട്ടിങ്, മൊബൈല്‍ ആപ്ലിക്കേഷന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തേക്ക് ഊന്നല്‍ നല്‍കി കമ്ബനിയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ നദല്ലയ്ക്കായി. ചുമതലയേറ്റ ശേഷം കമ്ബനിയുടെ ഷെയര്‍ ഏഴ് മടങ്ങ് വര്‍ധിക്കുകയും 2 ട്രില്യണ്‍ ഡോളറിനടുത്ത് എത്തുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...