ഒറ്റനോട്ടത്തിൽ കണ്ടാൽ ഹിമാലയൻ. പക്ഷേ ഇത് സംഭവം വേറെയാണ്. റോയൽ എൻഫീൽഡ് അവതരിപ്പിച്ച പുത്തൻ മോഡൽ സ്ക്രാം 411 പുറത്തിറക്കി. പുതിയ മോഡൽ മാർച്ച് 15ന് പുറത്തിറക്കുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു. ഓഫ് റോഡ് റൈഡിങ് അധികം ഇഷ്ടപെടാത്ത, ഹിമാലയൻ ആരാധകർക്കായി റോയൽ എൻഫീൽഡ് അവതരിപ്പിച്ചതാണ് ഈ പുതിയ മോഡൽ. സ്‌ക്രാംബ്ലർ വിഭാഗത്തിൽ പെടുത്താവുന്ന സ്‌ക്രാം 411 ഓൺ റോഡ് യാത്രക്കും ദീർഘദൂര യാത്രകൾക്കും ഉപകാരമാകും.
Stop/Go
Fast/Slow
Sprint/Flow
Ready for the switch?Live Launch stream starts
15th March 2022 | 2PM IST #ReadySet #RoyalEnfield #RidePure #PureMotorcycling https://t.co/VzBlmragIy— Royal Enfield (@royalenfield) March 14, 2022
ഹിമാലയനിലുള്ള വിൻഡ്സ്ക്രീൻ സ്‌ക്രാം 411ൽ ഇല്ല. ദൂരയാത്രകളിലെ സൗകര്യത്തിനായാണ് ഇത് ഉപയോഗിക്കുന്നത്. പകരം ഹെഡ്‍ലാംപിന് ചുറ്റും അലൂമിനിയം ഫിനിഷിലുള്ള ഒരു കൗൾ ആണ് നൽകിയിരിക്കുന്നത്. സ്‌ക്രാം 411ൽ ചെറിയ ഒരു ബാഡ്ജ് പ്ലേറ്റിംഗ് പെട്രോൾ ടാങ്കിനിരുവശത്തും ക്രമീകരിച്ചിട്ടുണ്ട്. ബൈക്കിന്റെ പിന്നിലായുള്ള ലഗേജ് റാക്കിന് പകരം ഗ്രാബ് റെയിൽ ആണ്. സ്പ്ലിറ്റ് സീറ്റുകൾക്ക് പകരം സിംഗിൾ പീസ് സീറ്റ് എന്നിവയാണ് മറ്റുള്ള മാറ്റങ്ങൾ.
Also Read: Royal Enfield Scram 411: ഹിമാലയന്‍റെ കൂടെപിറപ്പ്, സ്ക്രാം 411 നിരത്തിലേക്ക്
ഈ പുത്തൻ മോഡൽ നിറങ്ങളുടെ കാര്യത്തിലും ഹിമാലയനിൽ നിന്ന് വ്യത്യസ്തമായിരിക്കും. സസ്പെൻഷൻ, ബ്രേക്കിങ് എന്നിവയുടെ കാര്യത്തിൽ ഹിമാലയനും സ്‌ക്രാം 411ഉം തമ്മിൽ വ്യത്യാസമുണ്ടോ എന്ന് സ്ഥിരീകരിക്കേണ്ടിയിരിക്കുന്നു. ഹിമാലയനിലെ 411 സിസി സിംഗിൾ സിലിണ്ടർ എയർ-ഓയിൽ കൂൾഡ് ഫ്യുവൽ ഇൻജെക്ഷൻ എസ്ഒഎച്ച്സി എൻജിൻ തന്നെയാണ് റോയൽ എൻഫീൽഡ് സ്‌ക്രാം 411 ന്‍റെയും ഹൃദയം. 24.3 എച്ച്പി പവറും 32 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ എൻജിൻ ഇതേ ട്യൂണിലാണോ സ്‌ക്രാം 411ലും ഘടിപ്പിക്കുക എന്നത് വ്യക്തമല്ല. 5-സ്പീഡ് മാന്വൽ ഗിയർബോക്‌സ് മാറ്റമില്ലാതെ തുടരാനാണ് സാധ്യത.
ഉയരം, സീറ്റ് ഹൈറ്റ്, ഭാരം, ടയർ സൈസ് എന്നിവയിൽ ഹിമാലയനെക്കാൾ കുറവ് വരുത്തിയിട്ടുണ്ട്. 183.5 കിലോഗ്രാമാണ് സ്‌ക്രാം 411ന്റെ ഭാരം. ബൈക്കിന്റെ ഉയരം 1165 എം.എം ആണ്. സ്ക്രാം 411ല്‍ സീറ്റ് ഹൈറ്റ് 795 എം.എം ആയി കുറച്ചു. നേരിയ കുറവ് ഗ്രൗണ്ട് ക്ലിയറൻസിലും വരുത്തിയിട്ടുണ്ട്. ഈ ബൈക്കിന് 2.03 ലക്ഷം രൂപ മുതല്‍ 2.08 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...