Jio Prepaid Tariff: എയർടെല്ലിനും വോഡഫോണിനും പിന്നാലെ മൊബൈൽ നിരക്കുകൾ വർധിപ്പിച്ച് ജിയോയും!

Jio Prepaid Tariff: ഭാരതി എയർടെല്ലിനും (Bharti Airtel) വോഡഫോൺ ഐഡിയയ്ക്കും (Vodafone Idea) പിന്നാലെ റിലയൻസ് ജിയോയും (Reliance Jio) പ്രീ-പെയ്ഡ് നിരക്കുകൾ വർധിപ്പിക്കുന്നു.  നിരക്കുകൾ ഡിസംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

Written by - Zee Malayalam News Desk | Last Updated : Nov 29, 2021, 09:15 AM IST
  • ജിയോ പ്രീ-പെയ്ഡ് നിരക്കുകൾ വർധിപ്പിച്ചു
  • ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും
  • എയർടെൽ-വോഡഫോണും നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്
Jio Prepaid Tariff: എയർടെല്ലിനും വോഡഫോണിനും പിന്നാലെ മൊബൈൽ നിരക്കുകൾ വർധിപ്പിച്ച് ജിയോയും!

Jio Prepaid Tariff: ഭാരതി എയർടെല്ലിനും (Bharti Airtel) വോഡഫോൺ ഐഡിയയ്ക്കും (Vodafone Idea) പിന്നാലെ റിലയൻസ് ജിയോയും (Reliance Jio) പ്രീ-പെയ്ഡ് നിരക്കുകൾ വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. റിലയൻസ് ജിയോ തങ്ങളുടെ പ്രീ-പെയ്ഡ് സേവനങ്ങളുടെ നിരക്കിൽ 21 ശതമാനം വരെ വർദ്ധനവുണ്ടാകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ജിയോ പ്രീ-പെയ്ഡ് നിരക്കുകൾ വർധിപ്പിച്ചു (Jio hikes pre-paid rates)

പ്രീ-പെയ്ഡ് സേവനത്തിന്റെ (Jio Pre-paid Rates) വില വർദ്ധിപ്പിക്കാനുള്ള തീരുമാനം ജിയോഫോൺ പ്ലാനുകൾ, അൺലിമിറ്റഡ് പ്ലാനുകൾ, ഡാറ്റ ആഡ്-ഓണുകൾ എന്നിവയ്ക്ക് ബാധകമാകുമെന്ന് റിലയൻസ് ജിയോ ഇന്നലെ അറിയിച്ചു. ഇവയുടെ തീരുവ 19.6 ശതമാനത്തിൽ നിന്ന് 21.3 ശതമാനമായിട്ടാണ് ഉയർത്തിയത്.

Also Read: Vodafone Idea hike: എയര്‍ടെലിന് പിന്നാലെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ച് വോഡഫോൺ ഐഡിയ

ജിയോ ഫോൺ പ്ലാനുകൾ, അൺലിമിറ്റഡ് പ്ലാനുകൾ, ഡാറ്റ ആഡ് ഓൺ പ്ലാനുകൾ എന്നിവയ്ക്ക് അടക്കം നിരക്ക് വർധിപ്പിച്ചിട്ടുണ്ട്.  കുറഞ്ഞ നിരക്കുകൾക്കിടയിലും ഗുണനിലവാരമുള്ള സേവനം നൽകുമെന്ന വാഗ്ദാനത്തിൽ ഇനിയും തുടരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഡിസംബർ 1 മുതൽ പുതിയ വിലകൾ പ്രാബല്യത്തിൽ വരും (New prices will be applicable from December 1)

ജിയോ കമ്പനി (Reliance Jio) തങ്ങളുടെ പ്രീ-പെയ്ഡ്  (Jio Pre-paid Rates) പുതിയ നിരക്കുകൾ ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരുത്തുമെന്ന് അറിയിച്ചു. ജിയോയുടെ നിലവിലുള്ള ടച്ച് പോയിന്റുകളിലൂടെയും ചാനലുകളിലൂടെയും ഇവ സജീവമാക്കാം.

Also Read: Mobile Tariff Hike : എയർടെൽ പ്രീപെയ്ഡ് പ്ലാനുകളുടെ വർധിപ്പിച്ച നിരക്ക് ഇന്ന് മുതൽ; അറിയാം പുതിയ താരിഫ് നിരക്കുകൾ

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കമ്പനിയുടെ ഈ തീരുമാനത്തിന് ശേഷം ജിയോയുടെ 75 രൂപയുടെ പ്രതിമാസ പ്ലാൻ ഡിസംബർ 1 മുതൽ 91 രൂപയായിരിക്കും. അതുപോലെ 129 രൂപയുടെ പ്രീ-പെയ്ഡ് പ്ലാൻ 155 രൂപയായും 399 രൂപയുടെ പ്ലാൻ 479 രൂപയായും മാറും.  

ഇതേപോലെ കമ്പനിയുടെ 1299 രൂപയുടെ പ്ലാൻ 1559 രൂപയായും 2399 രൂപയുടെ പ്ലാൻ 2879 രൂപയായും വർധിക്കും.  കൂടാതെ തങ്ങളുടെ ഡാറ്റ ടോപ്പ്-അപ്പ് പ്ലാനുകളുടെ വിലയും വർദ്ധിക്കുമെന്ന് ജിയോ കമ്പനി (Reliance Jio) അറിയിച്ചു. അതിൽ 51 രൂപയുടെ 6 ജിബി പ്ലാൻ ഇനി 61 രൂപയ്ക്ക് ലഭിക്കും. അതുപോലെ 12 ജിബി പ്ലാൻ 101 രൂപയ്ക്ക് ലഭിച്ചിരുന്നത് ഇനി 121 രൂപയാകും. 251 രൂപയ്ക്ക് ലഭ്യമായിരുന്ന 50 ജിബി പ്ലാൻ ഇനി 301 രൂപയായി മാറും.

Also Read: First Letter Of Your Name: നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം പറയുന്ന ജ്യോതിഷ ഗുണങ്ങൾ അറിയണ്ടേ? 

ഈ രണ്ട് കമ്പനികളും നിരക്കുകൾ വർധിപ്പിച്ചു (These 2 companies have also increased the rates)

ജിയോയ്‌ക്ക് മുമ്പ് ഭാരതി എയർടെല്ലും (Bharati Airtel) വോഡഫോണും അവരുടെ മൊബൈൽ സേവനങ്ങളുടെ നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു. അവർ തങ്ങളുടെ പ്രീ-പെയ്ഡ് താരിഫ് നിരക്ക് 25 ശതമാനം വരെ വർദ്ധിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News