Jio IPL Special offer: IPL പ്രമാണിച്ച് പുതിയ ഓഫറുകളുമായി Reliance Jio

ക്രിക്കറ്റ് പ്രേമികളെ  കൈയിലെടുക്കാന്‍ പുതിയ ഓഫറുകളുമായി Reliance Jio... 

Last Updated : Sep 20, 2020, 07:06 PM IST
  • ക്രിക്കറ്റ് പ്രേമികളെ കൈയിലെടുക്കാന്‍ പുതിയ ഓഫറുകളുമായി Reliance Jio...
  • ജിയോയുടെ DISNEY+ HOTSTAR VIP ഓഫറുകളാണ് എത്തിയിരിക്കുന്നത്.
  • 1 വർഷത്തേക്കാണ് DISNEY+ HOTSTAR VIP സബ്‌സ്‌ക്രിപ്‌ഷനുകൾ ലഭിക്കുന്നത്.
  • IPL പ്രമാണിച്ചാണ് പുതിയ ഓഫറുകൾ ഇപ്പോൾ ജിയോ പുറത്തിറക്കിയിരിക്കുന്നത്
Jio IPL Special offer: IPL പ്രമാണിച്ച്  പുതിയ ഓഫറുകളുമായി  Reliance Jio

ക്രിക്കറ്റ് പ്രേമികളെ  കൈയിലെടുക്കാന്‍ പുതിയ ഓഫറുകളുമായി Reliance Jio... 

ജിയോയുടെ  DISNEY+ HOTSTAR VIP ഓഫറുകളാണ് എത്തിയിരിക്കുന്നത്.  1 വർഷത്തേക്കാണ് DISNEY+ HOTSTAR VIP സബ്‌സ്‌ക്രിപ്‌ഷനുകൾ ലഭിക്കുന്നത്.  IPL പ്രമാണിച്ചാണ് പുതിയ ഓഫറുകൾ ഇപ്പോൾ ജിയോ പുറത്തിറക്കിയിരിക്കുന്നത് .

ഈ ഓഫറുകൾക്ക് ഒപ്പം ജിയോ  DISNEY+ HOTSTAR VIP സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോതാക്കൾക്ക് സൗജന്യമായി നൽകുന്നതാണ്  എന്നതാണ് ഈ ഓഫറിന്‍റെ  പ്രത്യേകത. 

598 രൂപയുടെ പുതിയ ഓഫറുകളാണ് ഇത് .598 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസേന 2 ജിബിയുടെ ഡാറ്റ  56 ദിവസത്തേയ്ക്കാണ്.  

അതായത് ഈ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക്  112 ജിബിയുടെ ഡാറ്റയാണ് ലഭ്യമാകുന്നത് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് കോളുകളും  മറ്റു കണക്ഷനുകളിലേയ്ക്ക് 2000 മിനിറ്റും ലഭിക്കുന്നതാണ് . ഒപ്പം  DISNEY+ HOTSTAR VIP സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകളുമുണ്ട് . 1 വർഷത്തേക്കാണ് DISNEY+ HOTSTAR VIP സൗജന്യമായി ഈ ഓഫറുകൾക്ക് ഒപ്പം ലഭിക്കുന്നത്

Also read: കിടിലന്‍ ഓഫറുമായി എയര്‍ടെല്‍ എക്സ്ട്രീം; 6 മാസത്തേക്ക് 1000 ജിബി ഡാറ്റ സൗജന്യം!!

Reliance Jioയുടെ മറ്റ് ഓഫറുകള്‍

401 രൂപയുടെ ഓഫറുകൾ 
401 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസേന  3 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ മറ്റു കണക്ഷനുകളിലേക്കു 1,000 മിനിറ്റ്  കോളിംഗ് എന്നിവ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്. 28 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ലഭിക്കുന്നത് .

കൂടാതെ 6 ജിബിയുടെ അധിക  ഡാറ്റയും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നതാണ്.  ആകെ  90 ജിബിയുടെ ഡാറ്റയാണ് ഉപഭോതാക്കൾക്ക് ഈ റീച്ചാർജുകളിലൂടെ ലഭ്യമാകുന്നത്. Jio Cinema, Jio TV, JioNews കൂടാതെ മറ്റു ആപ്ലിക്കേഷനുകളും ഈ ഓഫറുകൾക്ക് ഒപ്പം ലഭിക്കുന്നതാണ്. Disney+Hotstar സർവീസുകളും ഉപഭോതാക്കൾക്ക് ഈ 401 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നുണ്ട്.  ക്രിക്കറ്റ് പ്രേമികള്‍ക്ക്  IPL ഓൺലൈൻ സ്ട്രീമിംഗ് ഇത്തരത്തിൽ ആസ്വദിക്കുവാൻ സാധിക്കും .... 

Trending News