അങ്ങിനെ പ്രമോഷനുകൾക്കും കാത്തിരിപ്പുകൾക്കുമൊടുവിൽ റെഡ്മി നോട്ട്-11, നോട്ട്-11s എന്നീ ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ്. ഫാസ്റ്റ് ചാർജ്ജിങ്ങ്, മികച്ച ഡിസ്പളെ, മികച്ച ക്യാമറ, വാട്ടർ ഡസ്റ്റ് റെസിസ്റ്റൻസ് എന്നിവയൊക്കെയാണ് ഫോണുകളുടെ മികച്ച സവിശേഷതയായി പറയുന്നത്. എങ്കിലും ഇവക്ക് പെർഫോമൻസിലും സ്പെസിഫിക്കേഷനിലുമൊക്കെ സ്വൽപ്പം വ്യത്യാസങ്ങളൊക്കെയുണ്ട്.
വില മുതൽ തുടങ്ങാം റെഡ്മി നോട്ട് 11 ന്റെ ഇന്ത്യയിലെ വില നോക്കിയാൽ 4GB + 64GB സ്റ്റോറേജ് വേരിയന്റിന് 13,499 രൂപയും 6GB + 128GB മോഡലിന് 15,999 രൂപയുമാണ് ഇന്ത്യൻ വിപണിയിലെ വില. ഹൊറൈസൺ ബ്ലൂ, സ്‌പേസ് ബ്ലാക്ക്, സ്റ്റാർബർസ്റ്റ് വൈറ്റ് നിറങ്ങളിൽ ഫോണുകൾ ലഭ്യമാണ്.
റെഡ്മി നോട്ട് 11 എസ് 6 ജിബി + 64 ജിബി ബേസ് മോഡലിൽ ലഭിക്കുന്നുണ്ട്, ഇതിന്റെ വില 16,499 രൂപയാണ് 6 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിനാകട്ടെ വില 17,499 രൂപയാണ്. 8ജിബി + 128 ജിബി സ്റ്റോറേജ് ഓപ്ഷന് വിലയാണ്. 18,499 രൂപയാണ് റെഡ്മി നോട്ട് 11 എസിൽ ഹൊറൈസൺ ബ്ലൂ, പോളാർ വൈറ്റ്, സ്‌പേസ് ബ്ലാക്ക് കളർ ഓപ്ഷനുകൾ ഉണ്ട്.
Also Read: Best 5G Phones | ഗംഭീര ഫീച്ചർ: ഇങ്ങനെയൊരു കിടിലൻ ഫോണോ?
റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11 എസ് എന്നിവ ഡ്യുവൽ സിം (നാനോ) സപ്പോർട്ടിങ്ങാണ് കൂടാതെ ആൻഡ്രോയിഡ് 11 ഒ എസിലാണ് ഫോണുകൾ പ്രവർത്തിക്കുന്നത്. രണ്ട് റെഡ്മി ഫോണുകളും 6.43 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്സലുകൾ) അമോലെഡ് ഡോട്ട് ഡിസ്പ്ലേകളിൽ ലഭിക്കും
റെഡ്മി നോട്ട് 11-നൽ ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 പ്രോസസറിനൊപ്പം 6GB വരെ LPDDR4X റാമും ഉണ്ട്. Redmi Note 11S-ൽ 8GB വരെ LPDDR4X റാമും ഒക്ടാ-കോർ മീഡിയടെക് ഹീലിയോ G96 പ്രോസസ്സറുമാണുള്ളത്.
Redmi Note 11-ന് 50-മെഗാപിക്സലാണ് പ്രൈമറി ക്യാമറ ഇതിനൊപ്പം f/1.8 ലെൻസുമുണ്ട്. കൂടാതെ അൾട്രാ വൈഡ് ലെൻസിലാണ് ഫോണിൻറെ 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ കൂടാതെ 2 മെഗാപിക്സൽ മാക്രോ ക്യാമറയും മറ്റൊരു 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉണ്ട്. റെഡ്മി നോട്ട് 11 എസ് മികച്ച ക്യാമറ കോൺഫിഗറേഷനാണുള്ളത്. ഫോണിന്റെ ക്വാഡ് റിയർ ക്യാമറ f/1.9 വൈഡ് ആംഗിൾ ലെൻസിൽ 108-മെഗാപിക്സലാണ്. പ്രൈമറി Samsung HM2 സെൻസർ ഉണ്ട്. 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുമുണ്ട്.
സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, Redmi Note 11-ൽ f/2.4 ലെൻസുമായി ജോടിയാക്കിയ 13-മെഗാപിക്‌സൽ സെൻസറും, Redmi Note 11S-ന് f/2.4 ലെൻസുള്ള 16-മെഗാപിക്‌സൽ സെൻസറും ഉണ്ട്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...