PUBG ഗെ​യിം ഇ​ന്ത്യ​യി​ലെ സേ​വ​നം പൂ​ര്‍​ണ​മാ​യും നിര്‍ത്തി

PUBG ഗെ​യിം ഇ​ന്ത്യ​യി​ലെ സേ​വ​നം പൂ​ര്‍​ണ​മാ​യി അ​വ​സാ​നി​പ്പി​ച്ചു.  

Last Updated : Oct 30, 2020, 03:04 PM IST
  • PUBG ഗെ​യിം ഇ​ന്ത്യ​യി​ലെ സേ​വ​നം പൂ​ര്‍​ണ​മാ​യി അ​വ​സാ​നി​പ്പി​ച്ചു.
  • ഇന്നു മുതല്‍ ഇന്ത്യയില്‍ പബ്ജി മൊബൈല്‍, പബ്ജി മൊബൈല്‍ ലൈറ്റ് എന്നിവ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന കാര്യം ടെന്‍സന്റ് ഗെയിംസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
  • പ​ബ്ജി​യു​ടെ ഉ​ട​മ​ക​ള്‍ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി‍​യി​ച്ച​ത്.
PUBG ഗെ​യിം ഇ​ന്ത്യ​യി​ലെ സേ​വ​നം പൂ​ര്‍​ണ​മാ​യും  നിര്‍ത്തി

New Delhi: PUBG ഗെ​യിം ഇ​ന്ത്യ​യി​ലെ സേ​വ​നം പൂ​ര്‍​ണ​മാ​യി അ​വ​സാ​നി​പ്പി​ച്ചു.  

ഇന്നു മുതല്‍ ഇന്ത്യയില്‍ പബ്ജി മൊബൈല്‍, പബ്ജി മൊബൈല്‍ ലൈറ്റ് എന്നിവ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന കാര്യം ടെന്‍സന്റ് ഗെയിംസ്  ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ​ബ്ജി​യു​ടെ ഉ​ട​മ​ക​ള്‍ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി‍​യി​ച്ച​ത്. 

"ഇത്തരം ഒരു പരിണാമത്തില്‍ അഗാധമായി ഖേദിക്കുന്നു. പബ്ജി മൊബൈലിനും പബ്ജി മൊബൈല്‍ ലൈറ്റിനും ഇന്ത്യയിലെ ആരാധകര്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു,'' പേജിലെ കുറിപ്പില്‍ പറയുന്നു. 

ലഡാക്കിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ച ഇന്ത്യ  സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടിയാണ്   പ​ബ്ജി ഉ​ള്‍​പ്പ​ടെ116 ആ​പ്പു​ക​ള്‍ സെ​പ്റ്റം​ബ​റി​ല്‍ നി​രോ​ധി​ച്ചത്. 

​ആപ്പി​ളി​ന്‍റെ ആ​പ് സ്റ്റോ​ര്‍, ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​ര്‍ എ​ന്നി​വ​യി​ല്‍ നി​ന്നു നേ​ര​ത്തേ ത​ന്നെ പ​ബ്ജി ല​ഭിച്ചിരുന്നില്ല.  ​ടെന്‍സന്റ് ഗെയിംസ് നേരത്തെ, ഒക്ടോബര്‍ 30 മുതല്‍ 2 ഗെയിമുകളുടെയും സേവനവും ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കുള്ള പ്രവേശനവും അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഫോണുകളിലും ടാബുകളിലും പിസികളിലും ഗെയിം ഇന്‍സ്റ്റാള്‍ ചെയ്തിരുന്നവര്‍ക്ക് ഇന്ത്യയില്‍ പബ്‌ജി നിരോധിച്ചതിനു ശേഷവും ഗെയിം കളിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍, ഇനി മുതല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവര്‍ക്കും ഗെയിം കളിക്കാന്‍ സാധിക്കുകയില്ല

ഇ​ന്ത്യ​യി​ലെ നി​ല​വി​ലു​ള്ള നി​യ​മ​പ്ര​കാ​രം ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഡേ​റ്റ സം​ര​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പ​ബ്ജി അ​ധി​കൃ​ത​ര്‍ അ​വ​കാ​ശ​പ്പെ​ട്ടിരുന്നു. അതിനാല്‍,  കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​രോ​ധി​ച്ചു​വെ​ങ്കി​ലും സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച്‌ പ​ബ്ജി തി​രി​കെ​യെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു പ​ബ്ജി ആ​രാ​ധ​ക​ര്‍. 

Also read: ചൈനയ്ക്ക് വീണ്ടും തിരിച്ചടി; പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ

എന്നാല്‍, PUBG ഗെ​യിം ഇ​ന്ത്യ​യി​ലെ സേ​വ​നം പൂ​ര്‍​ണ​മാ​യി അ​വ​സാ​നി​പ്പി​ക്കുകയാണ് എന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിയ്ക്കുന്നത്‌. 

Also read: ഇന്ത്യയിലെ പബ്ജി നിരോധനം ശാശ്വതം, അക്രമാസക്ത ഗെയിം അനുവദിക്കില്ല

അറിയാത്ത യുദ്ധഭൂമിയില്‍ എത്തുന്ന കളിക്കാരനെ വെച്ച്‌ 2017 ല്‍ അവതരിപ്പിച്ച പബ്ജി ഗെയിമിന് ഇന്ത്യയില്‍ അതിവേഗമാണ് പ്രചാരം കിട്ടിയത്.   ലോകത്താകമാനം 600ദശലക്ഷം ആളുകളാണ് പബ്ജി ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമ 33 ദശലക്ഷം ഉപയോക്താക്കളാണ് ഉള്ളത്.

Trending News