Gold Rate Today: മാസത്തിന്റെ തുടക്കത്തിൽ തന്നെ കുതിച്ചു ചാട്ടം; സ്വർണവില കുത്തനെ ഉയർന്നു, നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. 520 രൂപയാണ് ഇന്ന് ഒരു പവന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 53,600 രൂപയാണ് ഇന്നത്തെ വിപണി വില. 

 

ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. 

 

1 /5

ജൂലൈ മാസം തുടങ്ങി നാല് ദിവസം പിന്നിടുമ്പോൾ ഇതുവരെ 600 രൂപയാണ് സ്വർണത്തിന് കൂടിയത്. ഈ മാസത്തിൽ വില കുറഞ്ഞിട്ടില്ല.  

2 /5

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന് ഗ്രാമിന് 6700 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5565 രൂപയുമാണ്.  

3 /5

അതേസമയം വെള്ളിയുടെ വിലയും വർധിച്ചിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് രണ്ട്  രൂപയാണ് കൂടിയത്. വിപണി വില  97 രൂപയായി.  

4 /5

ജൂൺ മാസത്തിൽ സ്വർണത്തിന്റെ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ജൂൺ 29 ഒരു പവന് 80 രൂപ ഉയർന്ന് വിപണി വില 53,000 രൂപയിലെത്തിയിരുന്നു. ജൂൺ 30ന് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.  

5 /5

ജൂലൈ 1ന് സ്വർണവിലയിൽ മാറ്റമില്ലാതെ വിപണി വില 53,000 രൂപയായി തന്നെ നിന്നു. രണ്ടാം തിയതി ഒരു പവന് 80 രൂപ ഉയർന്ന് വിപണി വില 53,080 രൂപയായി. ഇന്നലെ, ജൂലൈ 3ന് സ്വർണവിലയിൽ മാറ്റമുണ്ടായില്ല. ഇന്ന്, ജൂലൈ 4ന് ഒരു പവൻ സ്വർണത്തിന് 520 രൂപ ഉയർന്ന് വിപണി വില 53,600 രൂപയായി.

You May Like

Sponsored by Taboola