പ്രമുഖ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഒപ്പോ ഏറ്റവും പുതിയ ഫോൺ സീരീസായ ഒപ്പോ റെനോ 8, ഒപ്പോ റെനോ 8 പ്രൊ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ജൂലൈ 18 നാണ് ഈ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഈ ഫോണുകൾ മെയ് മാസത്തിൽ ചൈനയിൽ അവതരിപ്പിച്ചിരുന്നു. ആകെ മൂന്ന് ഫോണുകളാണ് ഓപ്പോ റെനോ 8 സീരീസിൽ എത്തുന്നത്. ഒപ്പോ റെനോ 8, ഒപ്പോ റെനോ 8 പ്രൊ, ഒപ്പോ റെനോ 8 പ്രൊ പ്ലസ് എന്നീ ഫോണുകളാണ് ഈ സീരീസിൽ ഉള്ളത്.
ജൂലൈ 18 ന് വൈകിട്ട് 6 മണിക്കാണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഫോണിന്റെ ഔദ്യോഗിക വെബ്സൈറ്റിലും, സാമൂഹിക മാധ്യമ പേജുകളിലും ഫോണിന്റെ ലോഞ്ച് ഇവന്റ് സംപ്രേക്ഷണം ചെയ്യും. ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്പ്ക്കാർട്ടിലൂടെയാണ് ഒപ്പോ പുതിയ ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്. മറ്റ് സ്റ്റോറുകളിൽ ഒന്നും തന്നെ ഫോൺ ലഭ്യമാക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ALSO READ: Amazon Tablet Deals: ആമസോണിൽ ഗംഭീര ടാബ്ലൈറ്റ് ഡീലുകൾ, വാങ്ങിക്കാൻ പറ്റിയ സമയം
ഒപ്പോ റെനോ 8 സീരിസിന്റെ ഫീച്ചറുകൾ
റെനോ 8 സീരീസ് ഫോണുകൾക്ക് ഒരു യൂണിബോഡി അലൂമിനിയം ഡിസൈനും മുൻവശത്ത് ഗൊറില്ല ഗ്ലാസ് 5 ഉം ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സീരീസിന്റെ ബേസ് വേരിയന്റ്, റെനോ 8 ന് വിഡ്ത് 7.67 മിലിമീറ്ററും 179 ഗ്രാം ഭാരവുമാണ് ഉള്ളത്. ക്യാമറയ്ക്ക് ഡ്യുവൽ ഫ്ലാഷ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4K അൾട്രാ നൈറ്റ് വീഡിയോ ക്യാപ്‌ചറിംഗ് സവിശേഷതയോട് കൂടിയ സോണി IMX766, Sony IMX709 ക്യാമറ സെൻസറുകൾ ഫോണിന് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒപ്പോ റെനോ 8
90Hz റിഫ്രഷ് റെറ്റോഡ് കൂടിയ 6.43-ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ്, അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന് ഉള്ളത്. ഫോണിന്റെ പ്രോസസ്സർ മീഡിയടെക് ഡൈമെൻസിറ്റി 1300 ചിപ്‌സെറ്റ് ആയിരിക്കുമെന്നാണ് പ്രതീക്ഷ. ഫോണിന്റെ ബാറ്ററി 4500 mAh ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ഫോണുകൾക്കും സമാനമായ ക്യാമെറായാണ് ഉള്ളത്. ഇതിൽ ഒപ്പോ റെനോ 8 ഫോണുകളുടെ വില കുറവായിരിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ആകെ 2 കളർ വേരിയന്റുകയിലാണ് ഫോൺ എത്തുന്നത്. ഷിമറിംഗ് ഗോൾഡ്, ഷിമറിംഗ് ബ്ലാക്ക് നിറങ്ങളിലാണ് ഫോൺ എത്തുന്നത്.
ഒപ്പോ റെനോ 8 പ്രൊ ഫോണുകൾ
120Hz റിഫ്രഷ് റെറ്റോഡ് കൂടിയ 6.62-ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ്, അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന് ഉള്ളത്. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജൻ 1 പ്രൊസസ്സറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 80 വാട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 4500 mAh ബാറ്ററിയാണ് ഫോണിനുള്ളത്. ട്രിപ്പിൾ റെയർ ക്യാമറ സിസ്റ്റമാണ് ഫോണിന് ഉള്ളത്. 32 മെഗാപിക്സൽ സെൽഫി ക്യാമെറായാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...