Oppo A 57e : കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ; ഒപ്പോയുടെ പുത്തൻ ബജറ്റ് ഫോണുകൾ ഇന്ത്യയിലെത്തി, അറിയേണ്ടതെല്ലാം

Oppo A 57e Specs : ഫോണിന്റെ  2 ജിബി റാം, 16 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 9,990 രൂപയും,  4 ജിബി റാം, 64  ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 13,999 രൂപയുമാണ്. 

Written by - Zee Malayalam News Desk | Last Updated : Sep 1, 2022, 02:26 PM IST
  • വളരെ കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളാണ് ഈ ഫോണിലൂടെ ഒപ്പോ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.
  • ഒപ്പോ എ57 ഇ ഫോണുകളാണ് ഒപ്പോ ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.
  • ഫോണിന്റെ 2 ജിബി റാം, 16 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 9,990 രൂപയും, 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 13,999 രൂപയുമാണ്.
Oppo A 57e : കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ; ഒപ്പോയുടെ പുത്തൻ ബജറ്റ് ഫോണുകൾ ഇന്ത്യയിലെത്തി, അറിയേണ്ടതെല്ലാം

ഒപ്പോയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. വളരെ കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളാണ് ഈ ഫോണിലൂടെ ഒപ്പോ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. ഒപ്പോ എ57 ഇ ഫോണുകളാണ് ഒപ്പോ ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ആകെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. 2 ജിബി റാം, 16 ജിബി സ്റ്റോറേജ് വേരിയന്റിലും 4 ജിബി റാം, 64  ജിബി സ്റ്റോറേജ് വേരിയന്റിലുമാണ് ഫോൺ എത്തുന്നത്. കൂടാതെ ഫോണിന് മൂന്ന് കളർ വേരിയന്റുകളാണ് ഉള്ളത്. ബ്ലാക്ക്, ഗ്രീൻ, റെഡ് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്.

ഫോണിന്റെ  2 ജിബി റാം, 16 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 9,990 രൂപയും,  4 ജിബി റാം, 64  ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 13,999 രൂപയുമാണ്. 6.56 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 1,612 x 720 പിക്സൽ റെസൊല്യൂഷനും, 600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസുമാണ് ഫോണിൽ ഉള്ളത്. ഫോണിൽ ഒക്ടാ-കോർ മീഡിയടെക് ഹീലിയോ G35 സിസ്റ്റം - ഓൺ - ചിപ്പാണ് ക്രമീകരിച്ചിരിക്കുന്നത്. ഫോണിന്റെ സ്റ്റോറേജ് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാനും സാധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ALSO READ: Redmi 11 Prime 5G : റെഡ്മി 11 പ്രൈം 5ജി ഫോണുകൾ സെപ്റ്റംബറിൽ ഇന്ത്യയിൽ എത്തും; അറിയേണ്ടതെല്ലാം

ആൻഡ്രോയിഡ് 12 ൽ ബേസ് ചെയ്തിട്ടുള്ള കളർ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിന് ഉള്ളത്. ഡ്യൂവൽ റെയർ ക്യാമറ സിസ്റ്റമാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.  13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് ഫോണിനുള്ളത്. സെൽഫികൾക്കായി 8 മെഗാപിക്സൽ ഫ്രന്റ് ക്യാമറയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.  4G, Wi-Fi, ബ്ലൂടൂത്ത് v5.2, USB ടൈപ്പ്-C പോർട്ട്, കണക്റ്റിവിറ്റിക്കായി 3.5mm ജാക്ക് എന്നീ സവിശേഷതകളും ഫോണിനുണ്ട്.   

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News