Nothing Phone 1 : നത്തിങ് ഫോൺ (1) ഉടനെത്തുന്നു; അറിയേണ്ടതെല്ലാം

ഫോണിന്റെ പ്രധാന പ്രത്യേകത അതിന്റെ ഗ്ലിഫ് ഇന്റർഫേസാണ്. സെമി ട്രാൻസ്പരന്റായി 5 ലൈറ്റിങ് സ്ട്രിപ്പിസോട് കൂടിയാണ് ഗ്ലിഫ് ഇന്റർഫേസ് ഒരുക്കിയിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jun 29, 2022, 04:24 PM IST
  • ഫോണിന്റെ പ്രധാന പ്രത്യേകത അതിന്റെ ഗ്ലിഫ് ഇന്റർഫേസാണ്. സെമി ട്രാൻസ്പരന്റായി 5 ലൈറ്റിങ് സ്ട്രിപ്പിസോട് കൂടിയാണ് ഗ്ലിഫ് ഇന്റർഫേസ് ഒരുക്കിയിരിക്കുന്നത്.
  • ഫോണിന് 120 hz റിഫ്രഷ് റെറ്റോഡ് കൂടിയ 6.55 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഉള്ളത്.
  • ആൻഡ്രോയിഡ് 12 സോഫ്റ്റ്വെയറിൽ പ്രവർത്തിക്കുന്ന ഫോണിന് LPDDR5 റാമും UFS 3.1 സ്റ്റോറേജുമാണ് ഉള്ളത്.
Nothing Phone 1 : നത്തിങ് ഫോൺ (1) ഉടനെത്തുന്നു; അറിയേണ്ടതെല്ലാം

നത്തിങ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ തങ്ങളുടെ ആദ്യ ഫോണുമായി എത്തുകയാണ്. ജൂലൈ 12 നാണ് ഫോൺ അവതരിപ്പിക്കുന്നത്. എന്നാൽ ഇപ്പോൾ ഫോണിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. അഭിഷേക് യാദവ് എന്ന ട്വിറ്റെർ അക്കൗണ്ടിൽ നിന്നാണ് ഈ വിവരങ്ങൾ പുറത്ത് വിട്ടത്. ഫോണിന്റെ പ്രധാന പ്രത്യേകത അതിന്റെ ഗ്ലിഫ് ഇന്റർഫേസാണ്. സെമി ട്രാൻസ്പരന്റായി 5 ലൈറ്റിങ് സ്ട്രിപ്പിസോട് കൂടിയാണ് ഗ്ലിഫ് ഇന്റർഫേസ് ഒരുക്കിയിരിക്കുന്നത്.

ഫോണിന് 120 hz റിഫ്രഷ് റെറ്റോഡ് കൂടിയ 6.55 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഉള്ളത്. ആൻഡ്രോയിഡ് 12 സോഫ്റ്റ്വെയറിൽ പ്രവർത്തിക്കുന്ന ഫോണിന്  LPDDR5 റാമും UFS 3.1 സ്റ്റോറേജുമാണ് ഉള്ളത്. ഫോണിന്റെ പ്രോസസ്സർ സ്നാപ്ഡ്രാഗൺ 778 ജി പ്ലസാണ്. ഡ്യൂവൽ റെയർ ക്യാമറ സെറ്റപ്പാണ് ഫോണിന് ഉള്ളത്. 50 മെഗാപിക്സൽ. 16 മെഗാപിക്സൽ എന്നിങ്ങനെയാകും ഫോണിന്റെ ക്യാമെറകൾ. 26000 - 28000 രൂപവരെയായിരിക്കും ഫോണിന്റെ വില എന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: Nothing Phone : തീ വില ഉണ്ടാകില്ല!; നത്തിങ് ഫോൺ (1) ഇന്ത്യയിൽ തന്നെ നിർമിക്കും

ഫോൺ ഇന്ത്യയുൾപ്പെടെ യുഎസ്, യുകെ മറ്റ് രാജ്യങ്ങളിലെ മാർക്കറ്റിലേക്കാണ് അവതരിപ്പിക്കുന്നത്. നേരത്തെ ഫോണിന്റെ നിർമാണം ഇന്ത്യയിൽ ഉണ്ടാകുമെന്ന് അഭ്യുഹങ്ങൾ നിലനിൽക്കുമ്പോഴാണ് അത് സ്ഥിരീകരിച്ചുകൊണ്ട് നത്തിങ്ങ് ബ്രാൻഡ് തന്നെ രംഗത്തെത്തിയത്. ഇന്ത്യൻ വിപണിയിൽ എത്തിക്കുന്ന ഫോണുകൾ ഇന്ത്യയിൽ തന്നെ നിർമിക്കുന്നതായിരിക്കുമെന്ന് നത്തിങ്ങ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും ജനറൽ മാനേജറുമായ മനു ശർമ്മ അറിയിച്ചു.

തമിഴ് നാട്ടിൽ നിർമിക്കുന്ന ഫോൺ ഓൺലൈൻ റീറ്റേൽ വിൽപന കേന്ദ്രമായ ഫ്ലിപ്കാർട്ടിലൂടെ വിപണിയിൽ എത്തിക്കുന്നത്.  ഫോൺ ഇന്ത്യയിൽ തന്നെ നിർമിക്കുന്നതിനാൽ നിർമാതാക്കൾക്ക് കസ്റ്റംസ് ഡ്യൂട്ടിയും മറ്റ് ഇറക്കമതി ചിലവും ഉണ്ടാകാത്ത സാഹചര്യത്തിൽ നത്തിങ് ഫോൺ പ്രതീക്ഷിക്കുന്നതിൽ വില കുറഞ്ഞ് ലഭിക്കുമെന്നാണ് അനുമാനം.

ഇന്ത്യൻ മാർക്കറ്റിൽ പിടിച്ച് നിൽക്കണമെങ്കിൽ മികച്ച ഫീച്ചേഴ്സുള്ള ഫോൺ വില കുറച്ച് അവതരിപ്പിക്കേണ്ടി വരും. അതു മനസിലാക്കിയാകും നിർമാതാക്കൾ ഫോണിന്റെ നിർമാണം ഇന്ത്യയിൽ തന്നെയാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഫോണിന്റെ വില നത്തിങ് ഔദ്യോഗികമായി പുറത്ത് വിട്ടില്ലെങ്കിലും ചില അഭ്യുഹങ്ങൾ പ്രകാരം ബ്രാൻഡിന്റെ ആദ്യ സ്മാർട്ട് ഫോണിന്റെ വില മിഡ് റേഞ്ച് വിഭാഗത്തിൽ പെടുമെന്നാണ്. 

പ്രധാനമായും മറ്റ് ബ്രാൻഡുകൾക്ക് വെല്ലുവിളിയാകുന്നത് നത്തിങ് ഫോൺ (1) ന്റെ ചിപ്പ് സെറ്റാണ്. സ്നാപ്ഡ്രാഗൺ 778 ജി പ്ലസ് ചിപ്പ്‌സെറ്റാണ് നത്തിങ് തങ്ങളുടെ ആദ്യ ഫോണിലൂടെ അവതരിപ്പിക്കുന്നത്. കൂടാതെ 8 ജിബി റാമിൽ അവതരിപ്പിക്കുന്ന ഫോണിന്റെ ഇന്റേണൽ മെമറി 128 ജിബിയാണ്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News