Google Play Update: ഇടക്കിടക്ക് ആ പരസ്യമില്ല, ആപ്പും ഗെയിമും ഉപയോഗിക്കാം, വരുന്നു ഗൂഗിൾ പ്ലേ സർവ്വീസ്

99 രൂപ പ്രതിമാസം മുടക്കി പ്ലേ പാസ് സബ്സ്ക്രിപ്ഷൻ ചെയ്താൽ നിങ്ങൾക്ക് എല്ലാ സേവനങ്ങളും പരസ്യത്തിൻറെ ഇടവേള ഇല്ലാതെ ഉപയോഗിക്കാം.

Written by - Zee Malayalam News Desk | Last Updated : Mar 1, 2022, 01:31 PM IST
  • 99 രൂപമുതലാണ് ഇന്ത്യയിലെ പ്ലേ പാസ് സ്ബ്സ്ക്രിപ്ഷൻ. ഇത് ഒരു മാസത്തേക്കാണ്.
  • 889 രൂപ നൽകിയാൽ ഒരു വർഷത്തേനുള്ള സബ്സ്ക്രിപ്ഷനും പ്ലേ പാസിൽ ലഭ്യമാണ്
  • എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഇന്ത്യയിൽ പ്ലേ പാസ് സബ്സ്ക്രിപ്ഷൻ ലഭിക്കും
Google Play Update: ഇടക്കിടക്ക് ആ പരസ്യമില്ല, ആപ്പും ഗെയിമും ഉപയോഗിക്കാം, വരുന്നു ഗൂഗിൾ പ്ലേ സർവ്വീസ്

ഇടക്കിടക്ക് ഗെയിം കളിക്കുമ്പോളോ ഏതെങ്കിലും ആപ്പ് ഉപയോഗിക്കുമ്പോഴോ ശല്യപ്പെടുത്താൻ വരുന്ന ആ പരസ്യം ഇനിമുതൽ ഒഴിവാക്കാം. ഇതിനായി ഗൂഗിൾ തന്നെ നേരത്തെ അവതരിപ്പിച്ച ഗൂഗിൾ പ്ലേ പാസ് ഇന്ത്യയിലും ലഭ്യമാക്കാൻ ഒരുങ്ങുകയാണ് കമ്പനി. 99 രൂപ പ്രതിമാസം മുടക്കി പ്ലേ പാസ് സബ്സ്ക്രിപ്ഷൻ ചെയ്താൽ നിങ്ങൾക്ക് എല്ലാ സേവനങ്ങളും പരസ്യത്തിൻറെ ഇടവേള ഇല്ലാതെ ഉപയോഗിക്കാം.

എന്താണ് ഗൂഗിൾ പ്ലേ പാസ്

2019-ൽ അമേരിക്കയിലാണ് ആദ്യമായി ഗൂഗിൾ പ്ലേ പാസ് അവതരിപ്പിച്ചത്. പരസ്യമില്ലാത്താ ഗെയിം, വീഡിയോ എന്നിവ ഉപയോഗിക്കാനുള്ള സേവനമാണിത്.  ഇന്ത്യയിൽ നിന്നടക്കം 59 രാജ്യങ്ങളിൽ നിന്നുള്ള വിവിധ ഡെവലപ്പർമാരുടെ 1000-ൽ അധികം ഗെയിമുകളും ആപ്പുകളും പ്ലേ പാസിൽ ലഭ്യമാണ്. നിലവിൽ 90 രാജ്യങ്ങളിൽ ഗൂഗിൾ പ്ലേ പാസ് സേവവനം നൽകുന്നുണ്ട്. ഇ ആഴ്ച മുതൽ എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഇന്ത്യയിൽ പ്ലേ പാസ് സബ്സ്ക്രിപ്ഷൻ ലഭിച്ച് തുടങ്ങും. 

ഇന്ത്യയിൽ സബ്സ്ക്രിപ്ഷൻ

99 രൂപമുതലാണ് ഇന്ത്യയിലെ പ്ലേ പാസ് സ്ബ്സ്ക്രിപ്ഷൻ ഇത് ഒരു മാസത്തേക്കാണ്. എന്നാൽ 889 രൂപ നൽകിയാൽ ഒരു വർഷത്തേനുള്ള സബ്സ്ക്രിപ്ഷനും  പ്ലേ പാസിൽ ലഭ്യമാണ്. ഇതിനൊപ്പം തന്നെ  109 രൂപയുടെ പ്രീ പെയ്ഡ് പ്ലാനുകളും പ്ലേ പാസ് നൽകുന്നുണ്ട്.

ജനപ്രിയ ഗെയിമുകൾ,ആപ്പുകൾ എല്ലാം

ജംഗിൾ അഡ്വേഞ്ചർ, വേൾഡ് ക്രിക്കറ്റ് ബാറ്റിൽ-2, മോണുമെൻറ് വാലി എന്നിവയും കൂടാതെ, യൂണിറ്റ് കൺവെർട്ടർ, ഒാഡിയോ ലാബ്, ഫോട്ടോ സ്റ്റുഡിയോ പ്രോ, കിങ്ഡം റഷ് ഫ്രോണ്ടിയേഴ്സ് എന്നീ ആപ്പുകളും പ്ലേ പാസിൽ ലഭ്യമാണ്.  പ്ലേ പാസ് പ്ലേ സ്റ്റോറിൽ എത്തിയാൽ, ഗൂഗിൾ പ്ലേ പാസ് ടിക്കറ്റിൽ ക്ലിക്ക് ചെയ്ത് എല്ലാവർക്കും ഗൂഗിൾ പ്ലേ പാസ് ഉപയോഗിച്ച് തുടങ്ങാം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News