NASA Update: പ്രപഞ്ചത്തെക്കുറിച്ചുള്ള കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാനാഗ്രഹിക്കുന്ന ശാസ്ത്രകുതുകികള്‍ക്ക് കഴിഞ്ഞ കുറേ ദിവസങ്ങളായി NASA വിസ്മയമൊരുക്കുകയാണ്. അടുത്തിടെ, ജെയിംസ് വെബ് എന്ന ലോകത്തിലെ ഏറ്റവും ശക്തമായ ബഹിരാകാശ ദൂരദർശിനി പകര്‍ത്തിയ പ്രപഞ്ചത്തിന്‍റെ അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ NASA പുറത്തുവിട്ടിരുന്നു.
പ്രപഞ്ചത്തിന്‍റെ വര്‍ണ്ണാഭമായ ചിത്രങ്ങള്‍ കണ്ട് അമ്പരന്നവര്‍ക്കായി വ്യാഴത്തിന്‍റയും ഉപഗ്രഹങ്ങളുടെയും ചിത്രങ്ങൾ നാസാ പങ്കുവച്ചിരുന്നു. എന്നാല്‍, നാസാ തങ്ങളുടെ ഏറ്റവുമൊടുവിലത്തെ പോസ്റ്റിലൂടെ ശാസ്ത്രലോകത്തെ കൂടുതല്‍ അമ്പരപ്പിച്ചിരിയ്ക്കുകയാണ്.
Also Read: NASA: പ്രപഞ്ചത്തിന്‍റെ വര്‍ണ്ണാഭമായ ചിത്രം പുറത്തുവിട്ട് നാസ, അമ്പരന്ന് ശാസ്ത്രലോകം
ഈ പോസ്റ്റില്‍ നാസാ പ്ലൂട്ടോയുടെ വര്‍ണ്ണാഭമായ ചിത്രമാണ് പങ്കുവച്ചിരിയ്ക്കുന്നത്. അവിശ്വസനീയമായ മഴവില്ല് നിറമുള്ള ചിത്രത്തില്‍ ഗ്രഹത്തിലെ വിവിധ പ്രദേശങ്ങളെ വേർതിരിക്കുന്ന അസംഖ്യം നിറങ്ങളിൽ പ്ലൂട്ടോ കാണപ്പെടുന്നു. നാസാ പങ്കുവച്ച പ്ലൂട്ടോയുടെ ചിത്രം വളരെ പെട്ടെന്നാണ് ശാസ്ത്ര ലോകം ഏറ്റെടുത്തത്.
Also Read: NASA Update: വ്യാഴത്തിന്‍റെയും ഉപഗ്രഹങ്ങളുടേയും അതിശയിപ്പിക്കുന്ന ചിത്രങ്ങൾ പകര്‍ത്തി ജെയിംസ് വെബ്
എന്നാല്‍, ഈ ചിത്രത്തിന് പിന്നിലെ ആശയവും നാസാ വ്യക്തമാക്കി. "പ്ലൂട്ടോ യഥാർത്ഥത്തിൽ ഇത്രമാത്രം നിറങ്ങളുടെ ഒരു മാനസിക ലോകമല്ല, ഈ വർണ്ണ ചിത്രം ന്യൂ ഹൊറൈസൺസ് ശാസ്ത്രജ്ഞർ സൃഷ്ടിച്ചതാണ്. ഗ്രഹത്തിന്‍റെ വ്യത്യസ്ത പ്രദേശങ്ങൾ തമ്മിലുള്ള സൂക്ഷ്മമായ വർണ്ണ വ്യത്യാസങ്ങൾ ഉയർത്തിക്കാട്ടുന്നതിനാണ് ഈ ചിത്രം ഇങ്ങനെ രൂപപ്പെടുത്തിയത്', നാസ പറഞ്ഞു.
മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് പ്ലൂട്ടോയ്ക്ക് സങ്കീർണ്ണവും വൈവിധ്യമാർന്നതുമായ ഉപരിതലമുണ്ട്. യൂറോപ്പയെ അനുസ്മരിപ്പിക്കുന്ന ഇടതൂർന്ന പർവതങ്ങൾ, താഴ്‌വരകളുടെ ശൃംഖലകൾ, മിനുസമാർന്ന മഞ്ഞുമൂടിയ സമതലങ്ങൾ, കനത്ത ഗർത്തങ്ങളുള്ള ഭൂപ്രദേശം, വലിയ മൺകൂനകൾ അങ്ങിനെ പലതുംകൊണ്ട് സമ്പന്നമാണ് പ്ലൂട്ടോ.
പ്ലൂട്ടോയുടെ മഴവില്ലുപോലെ വര്‍ണ്ണാഭമായ ചിത്രം കാണാം...
9.1 ലക്ഷത്തിലധികം ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചത്. 2006 ജനുവരി 19-ന് വിക്ഷേപിച്ച ന്യൂ ഹൊറൈസൺസ് (New Horizons) സാറ്റലൈറ്റ് ആണ് ഫോട്ടോ എടുത്തത്. പേടകം വിദൂര സൗരയൂഥത്തെ പര്യവേക്ഷണം ചെയ്യുന്നത് തുടരുന്നു...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...