Moto Tab G70 | വലിയ സ്ക്രീനും കൂടുതൽ ഫീച്ചറുകളും, അറിയാം മോട്ടറോളയുടെ പുത്തൻ ടാബ്ലെറ്റിനെ കുറിച്ച്

മോട്ടോ ടാബ് ജി 20യെ അപേക്ഷിച്ച് വലിയ സ്‌ക്രീനും ബാറ്ററിയും ഇതിനുണ്ട്. 11 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, മീഡിയടെക് ഹീലിയോ ജി90ടി പ്രോസസര്‍, ക്വാഡ് സ്പീക്കറുകള്‍ എന്നിവയുമായാണ് ടാബ്ലെറ്റ് ഇറങ്ങിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 19, 2022, 06:35 AM IST
  • ടാബ്ലെറ്റില്‍ ഉള്ള ഒരു ഫോര്‍-പോയിന്റ് പോഗോ പിന്‍ ഉപയോഗിച്ച് ടാബ്ലെറ്റ് ഒരു കീബോര്‍ഡുമായി ബന്ധിപ്പിക്കാന്‍ കഴിയും.
  • മോട്ടോ ടാബ് ജി70 ഡോള്‍ബി ഓഡിയോ പിന്തുണയോടെയാണ് വരുന്നത്.
  • സെൽഫി ക്യാമറ 8 മെഗാപിക്‌സല്‍ ആണ്.
Moto Tab G70 | വലിയ സ്ക്രീനും കൂടുതൽ ഫീച്ചറുകളും, അറിയാം മോട്ടറോളയുടെ പുത്തൻ ടാബ്ലെറ്റിനെ കുറിച്ച്

മോട്ടറോളയുടെ ടാബ്ലെറ്റ് സീരീസിലേക്ക് കിടിലൻ ഫീച്ചറുകളുമായി ഒരു പുതിയ ഐറ്റം കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. മോട്ടോ ടാബ് G70 LTE ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 2021 അവസാനത്തോടെ കമ്പനി ഇന്ത്യയിൽ പുറത്തിറക്കിയ മോട്ടോ ടാബ് G20 ടാബ്‌ലെറ്റിന്റെ പിൻഗാമിയായാണ് G70 എത്തിയിരിക്കുന്നത്. ഫ്ലിപ്കാർട്ട് വഴിയാണ് ചാബ് പുറത്തിറക്കിയിരിക്കുന്നത്.

മോട്ടോ ടാബ് ജി 20യെ അപേക്ഷിച്ച് വലിയ സ്‌ക്രീനും ബാറ്ററിയും ഇതിനുണ്ട്. 11 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, മീഡിയടെക് ഹീലിയോ ജി90ടി പ്രോസസര്‍, ക്വാഡ് സ്പീക്കറുകള്‍ എന്നിവയുമായാണ് ടാബ്ലെറ്റ് ഇറങ്ങിയിരിക്കുന്നത്. ഈ ടാബ് ഫോണ്‍ കോളിംഗിനും ഉപയോഗിക്കാം. കോളജ് വിദ്യാർഥികൾക്കും മാറ്റുമായാണ് ജി20 ഇറക്കിയതെങ്കിൽ ഇത് ഒരു പ്രീമിയം മോഡലാണ്.

Also Read: BMW 220i Black Shadow| ബി.എം.ഡബ്ല്യവിൻറെ ബ്ലാക്ക് ഷാഡോ, 50 ലക്ഷം തികച്ച് വേണ്ടാത്ത വണ്ടി

2,000x1,200 പിക്‌സല്‍ റെസല്യൂഷനുള്ള 400 നിറ്റ് പീക്ക് തെളിച്ചമുള്ള 11 ഇഞ്ച് 2k ഡിസ്‌പ്ലേയാണ് മോട്ടോ ടാബ് ജി70. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മീഡിയടെക് ഹീലിയോ ജി 90 ടി SoC ആണ് ഇതിലുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് വികസിപ്പിക്കാന്‍ കഴിയും.

മോട്ടോ ടാബ് ജി70-ല്‍ 13 മെഗാപിക്സല്‍ പിന്‍ ക്യാമറയും എല്‍ഇഡി ഫ്‌ലാഷ്ലൈറ്റും ഉള്‍പ്പെടുന്ന ഒരൊറ്റ ക്യാമറ സെന്‍സര്‍ പിന്‍ഭാഗത്ത് അവതരിപ്പിക്കുന്നു. സെൽഫി ക്യാമറ 8 മെഗാപിക്‌സല്‍ ആണ്. കണക്റ്റിവിറ്റിക്കായി, സ്മാര്‍ട്ട്ഫോണില്‍ 4G LTE, 802.11 a/b/g/n/ac ഉള്ള ഡ്യുവല്‍-ബാന്‍ഡ് Wi-Fi, ബ്ലൂടൂത്ത് v5.1, USB ടൈപ്പ്-സി പോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്നു. ടാബ്ലെറ്റില്‍ ഉള്ള ഒരു ഫോര്‍-പോയിന്റ് പോഗോ പിന്‍ ഉപയോഗിച്ച് ടാബ്ലെറ്റ് ഒരു കീബോര്‍ഡുമായി ബന്ധിപ്പിക്കാന്‍ കഴിയും. മോട്ടോ ടാബ് ജി70 ഡോള്‍ബി ഓഡിയോ പിന്തുണയോടെയാണ് വരുന്നത്.

Also Read: Indians Mobile Usage | 2021ൽ ഇന്ത്യക്കാർ മൊബൈൽ ഫോണിൽ ചെലവഴിച്ച സമയം എത്രയെന്ന് അറിയുമോ?

വില എത്ര?

4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഒരേയൊരു മോഡലിന് 21,999 രൂപയാണ് ഇന്ത്യയിൽ വില. ഏകദേശം 28,000 രൂപയാണ് ബ്രസീലില്‍ ഇതിന്റെ വില. നേരത്തെ ബ്രസീലില്‍ ലോഞ്ച് ചെയ്തതിനാല്‍ ഈ ടാബിന്റെ സവിശേഷതകള്‍ എല്ലാവർക്കും വ്യക്തമാണ്. ഇന്ത്യയിൽ Realme Pad, Nokia T20 ടാബ്‌ലെറ്റ്, Samsung Galaxy Tab A8 എന്നിവയ്‌ക്കെതിരെയാണ് Moto Tab G70 LTEയുടെ മത്സരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News