Motorola Razr 40: വരുന്നു മോട്ടോറോളയുടെ പുത്തൻ സ്മാർട്ട് ഫോൺ, ഗംഭീര ക്യാമറയും ഫീച്ചറും

ഇതിന്റെ ഔദ്യോഗിക വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, വ്യത്യസ്ത നിറങ്ങളിലാണ് ഫോൺ എത്തുന്നത്

Written by - Zee Malayalam News Desk | Last Updated : May 26, 2023, 01:18 PM IST
  • 8 ജിബി എൽപിഡിഡിആർ 5 റാമും 256 ജിബി സ്റ്റോറേജും ലഭിക്കും
  • ഫോൺ Android 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്
  • മികച്ച് ഫീച്ചറുകളാണ് ഫോണിലുള്ളത്
Motorola Razr 40: വരുന്നു മോട്ടോറോളയുടെ പുത്തൻ സ്മാർട്ട് ഫോൺ, ഗംഭീര ക്യാമറയും ഫീച്ചറും

ന്യൂഡൽഹി: പുതിയ സ്മാർട്ട്‌ഫോൺ റേസർ 40 അൾട്രാ ഫ്ലിപ്പ് ഫോൺ ജൂൺ 1 ന് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മോട്ടറോള.റേസർ+ എന്ന പേരിൽ ഈ ഉപകരണം യുഎസ് വിപണിയിൽ അവതരിപ്പിക്കും. ഇതിനോടകം ഫോണിൻറെ വിവരങ്ങളും ഫീച്ചറുകളും ചോർന്നിട്ടുണ്ട്.റിപ്പോർട്ട് അനുസരിച്ച്, Motorola Razr 40 Ultra മജന്ത, ഇൻഫിനിറ്റി ബ്ലാക്ക്, ഗ്ലേസിയർ ബ്ലൂ എന്നീ നിറങ്ങളിലാണ് ലഭ്യമാകുന്നത്.  ഇതിന്റെ ഔദ്യോഗിക വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

സവിശേഷത

6.9 ഇഞ്ച് പോൾഇഡ് പാനലും ഡിസ്‌പ്ലേയിൽ 2400 x 1080 പിക്‌സൽ റെസല്യൂഷനും 165 ഹെർട്‌സ് റീ ഫ്രഷ് റേറ്റും ഉണ്ടായിരിക്കും. 3.6 ഇഞ്ച് റിയർ ഡിസ്‌പ്ലേയും ഡിവൈസിൽ നൽകും. ഇതിന്റെ റെസലൂഷൻ 1066 x 1056 പിക്സൽ ആയിരിക്കും. ഇതിന്റെ റീ ഫ്രഷ് റേറ്റ് 165Hz ആയിരിക്കും. മോട്ടറോള റേസർ 40 അൾട്രാ ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8+ ജനറേഷൻ 1 SoC ആണ്. ഇതിന് 8 ജിബി എൽപിഡിഡിആർ 5 റാമും 256 ജിബി സ്റ്റോറേജും ലഭിക്കും.

ഫോൺ Android 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് സ്റ്റോക്ക് ആൻഡ്രോയിഡ് യുഐ അനുഭവം നൽകും. ബാക്കിൽ ഡബിൾ ക്യാമറ സജ്ജീകരണം ഉണ്ട്. ഇതിന്റെ പ്രൈമറി ക്യാമറ 12എംപി സെൻസറോട് കൂടിയ f/1.5 അപ്പേർച്ചർ ആയിരിക്കും കൂടാതെ 4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുകയും ചെയ്യും.സെൽഫികൾക്കായി, ഉപകരണത്തിന്റെ മുൻവശത്ത് f/2.4 അപ്പേർച്ചർ ഉള്ള 32MP ക്യാമറ ഫീച്ചർ ചെയ്യും.

3,800mAh ബാറ്ററി ഫോണിന് ദിവസം മുഴുവൻ ബാറ്ററി ഫെസിലിറ്റി നൽകും.33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയാണ് ഇതിന്. ഫോൺ ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്നതാണ്. വയർലെസ് ചാർജിംഗ് ശേഷിയും സ്റ്റീരിയോ സജ്ജീകരണവും ഇതിന് ലഭിക്കുന്നുണ്ട്. 170.8x74x7mm ആണ് ഇതിൻറെ അളവ്. ഫോണിൻറെ ഭാരം 189 ഗ്രാം ആണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News