Bengaluru : ഫേസ്ബുക്ക് (Facebook) അതിന്റെ എല്ലാ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനങ്ങളും (Facial Recoginition System) നിർത്തലാക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഫേസ്ബുക്കിന്റെ മാതൃ സ്ഥാപനമായ മെറ്റ (Meta) തങ്ങളുടെ മെറ്റാവേഴ്സ് (Metaverse) ഉപകരണങ്ങളിൽ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം തുടരുമെന്നാണ് റിപ്പോർട്ടുകൾ ഇപ്പോൾ സൂചിപ്പിക്കുന്നത് . ബയോമെട്രിക് സംവിധാനങ്ങളും തങ്ങളുടെ ബിസ്നെസിൽ ഉൾപ്പെടുത്താനാണ് മെറ്റ ശ്രമിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
റിപ്പോർട്ട് അനുസരിച്ച്, ഫെയ്സ്ബുക്കിന്റെ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനത്തിന് സമാനമായ ഫേഷ്യൽ ടെംപ്ലേറ്റുകളായിരിക്കും മെറ്റാ ഉപയോഗിക്കുന്നത്. കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയായ ഡീപ്ഫേസ് ഉൾപ്പെടെയുള്ള വിവിധ ബയോമെട്രിക് ഉപകരണങ്ങൾ മെറ്റ ഉപയോഗിക്കുന്നത് തുടരും.
കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക് (Facebook) ഇപ്പോൾ നിലവിലുള്ള ഫേഷ്യൽ റെക്കഗ്നിഷൻ (Facial Recoginition) സംവിധാനം നിർത്തലാക്കുമെന്ന് അറിയിച്ചത്. ഇത് നിർത്തലാക്കുന്നതോടെ ഈ സംവിധാനം ഉപയോഗിച്ചിരുന്ന ഒരു ബില്യൺ ഉപഭോക്താക്കളുടെ ഡാറ്റകളും (Data) ഡിലീറ്റ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്ക് ഫേഷ്യൽ റെക്കഗ്നിഷനെ കുറിച്ച് ആശങ്കകൾ നിലനിൽക്കുന്നതിനാലാണ് തീരുമാനമെന്നും ഫേസ്ബുക്ക് അറിയിച്ചത്.
ഫേസ്ബുക്കിന്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വൈസ് പ്രസിഡൻ്റ് ജെറോമി പെസെൻ്റിയാണ് വിവരം അറിയിച്ചത്. അതിനാൽ തന്ന്നെ നിലവിൽ ഫേഷ്യൽ റെക്കഗ്നിഷൻ ഉപയോഗിച്ച് ആളുകളെ ടാഗ് ചെയ്യുന്ന സംവിധാനം ഇതോടെ ഇല്ലാതാകും. ആളുകളുടെ സമ്മതത്തോടെ മാത്രമാണ്, ഈ സംവിധാനം ഉപയോഗിച്ചിരുന്നത്.
ALSO READ: JioPhone Next ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോൺ, ശരിക്കും അങ്ങനെ തന്നെയാണോ?
ഫേസ്ബുക്കിന്റെ പുതിയ മാറ്റങ്ങൾ എന്ന് മുതൽ നിലവിൽ വരുമെന്ന് അറിയിച്ചിട്ടില്ല. എന്നാൽ ഇത് വളരെ വലിയൊരു മാറ്റമായിരിക്കും എന്നാണ് വിചാരിക്കുന്നത്. വിവരങ്ങൾ അനുസരിച്ച് ഫേസ്ബുക്കിന്റെ മൂന്നിൽ ഒന്ന് ഉപഭോക്താക്കളും ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. റിപ്പോർട്ടർമാർ, നിയമനിർമ്മാതാക്കൾ, യുഎസ് റെഗുലേറ്റർമാർ എന്നിവരുടെ വിവരങ്ങൾ പുറത്ത് പോയെന്ന ആരോപണം നിലനിൽക്കെയാണ് പുതിയ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...