Facebook Facial Recoginition : ഫേസ്ബുക്ക് ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം നിർത്തലാക്കുന്നു; ഇതുവരെയുള്ള ഡാറ്റകൾ ഡിലീറ്റ് ചെയ്യും

ഫേസ്ബുക്ക് ഫേഷ്യൽ റെക്കഗ്നിഷനെ കുറിച്ച് ആശങ്കകൾ നിലനിൽക്കുന്നതിനാലാണ് തീരുമാനമെന്നും ഫേസ്ബുക്ക് അറിയിച്ചത്.

Written by - Zee Malayalam News Desk | Last Updated : Nov 3, 2021, 07:46 AM IST
  • ഇത് നിർത്തലാക്കുന്നതോടെ ഈ സംവിധാനം ഉപയോഗിച്ചിരുന്ന ഒരു ബില്യൺ ഉപഭോക്താക്കളുടെ ഡാറ്റകളും (Data) ഡിലീറ്റ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
  • ഫേസ്ബുക്ക് ഫേഷ്യൽ റെക്കഗ്നിഷനെ കുറിച്ച് ആശങ്കകൾ നിലനിൽക്കുന്നതിനാലാണ് തീരുമാനമെന്നും ഫേസ്ബുക്ക് അറിയിച്ചത്.
  • ഫേസ്ബുക്കിന്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വൈസ് പ്രസിഡൻ്റ് ജെറോമി പെസെൻ്റിയാണ് വിവരം അറിയിച്ചത്.
  • അതിനാൽ തന്ന്നെ നിലവിൽ ഫേഷ്യൽ റെക്കഗ്നിഷൻ ഉപയോഗിച്ച് ആളുകളെ ടാഗ് ചെയ്യുന്ന സംവിധാനം ഇതോടെ ഇല്ലാതാകും.
Facebook Facial Recoginition : ഫേസ്ബുക്ക് ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം നിർത്തലാക്കുന്നു; ഇതുവരെയുള്ള ഡാറ്റകൾ ഡിലീറ്റ് ചെയ്യും

Bengaluru : ഫേസ്ബുക്ക് (Facebook) ഇപ്പോൾ നിലവിലുള്ള ഫേഷ്യൽ റെക്കഗ്നിഷൻ (Facial Recoginition) സംവിധാനം നിർത്തലാക്കാൻ ഒരുങ്ങുന്നു. ഇത് നിർത്തലാക്കുന്നതോടെ ഈ സംവിധാനം ഉപയോഗിച്ചിരുന്ന ഒരു ബില്യൺ ഉപഭോക്താക്കളുടെ ഡാറ്റകളും (Data) ഡിലീറ്റ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്ക് ഫേഷ്യൽ റെക്കഗ്നിഷനെ കുറിച്ച് ആശങ്കകൾ നിലനിൽക്കുന്നതിനാലാണ് തീരുമാനമെന്നും ഫേസ്ബുക്ക് അറിയിച്ചത്.

ഫേസ്ബുക്കിന്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വൈസ് പ്രസിഡൻ്റ് ജെറോമി പെസെൻ്റിയാണ് വിവരം അറിയിച്ചത്. അതിനാൽ തന്ന്നെ നിലവിൽ ഫേഷ്യൽ റെക്കഗ്നിഷൻ ഉപയോഗിച്ച് ആളുകളെ ടാഗ് ചെയ്യുന്ന സംവിധാനം ഇതോടെ ഇല്ലാതാകും. ആളുകളുടെ സമ്മതത്തോടെ മാത്രമാണ്, ഈ സംവിധാനം ഉപയോഗിച്ചിരുന്നത്.

ALSO READ: International Chip Shortage| ഐ.ഫോൺ13 ഉം നിർമ്മാണം നിർത്തിയേക്കും? ചിപ്പ് ക്ഷാമത്തിൽ തലപുകഞ്ഞ് ടെക് ലോകം

ഫേസ്ബുക്കിന്റെ പുതിയ മാറ്റങ്ങൾ എന്ന് മുതൽ നിലവിൽ വരുമെന്ന് അറിയിച്ചിട്ടില്ല. എന്നാൽ ഇത് വളരെ വലിയൊരു മാറ്റമായിരിക്കും എന്നാണ് വിചാരിക്കുന്നത്. വിവരങ്ങൾ അനുസരിച്ച് ഫേസ്ബുക്കിന്റെ മൂന്നിൽ ഒന്ന് ഉപഭോക്താക്കളും ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. റിപ്പോർട്ടർമാർ, നിയമനിർമ്മാതാക്കൾ, യുഎസ് റെഗുലേറ്റർമാർ എന്നിവരുടെ വിവരങ്ങൾ പുറത്ത് പോയെന്ന ആരോപണം നിലനിൽക്കെയാണ് പുതിയ തീരുമാനം.

ALSO READ: JioPhone Next ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോൺ, ശരിക്കും അങ്ങനെ തന്നെയാണോ?

മാതൃ കമ്പനിയുടെ പേര് ഫേസ്ബുക്ക് മാറ്റിയിരുന്നു. മെറ്റ എന്നാണ് കമ്പനിക്ക് പേര് നൽകിയിരിക്കുന്നത്. മാതൃകമ്പനിയുടെ പേരിലാണ് മാറ്റം വരുത്തിയിരിക്കുന്നതെന്നും ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം, വാട്സാപ്പ് (What's app) എന്നിവയുടെ പേരിൽ മാറ്റമുണ്ടാകില്ലെന്നും സിഇഒ മാർക്ക് സക്കർബർ​ഗ് വ്യക്തമാക്കി.

ALSO READ: Links in Instagram stories: ഇൻസ്റ്റ​ഗ്രാം സ്റ്റോറികളിൽ ഇനി എല്ലാവർക്കും ലിങ്കുകൾ ചേർക്കാം

ഫേസ്ബുക്കിനെയോ മറ്റ് ആപ്ലിക്കേഷൻ സേവനങ്ങളെയോ സംബന്ധിച്ച  കേസുകളും മറ്റും ഉടമസ്ഥ കമ്പനിയെ നേരിട്ട് ബാധിക്കാതിരിക്കാനാണ് പുതിയ തീരുമാനമെന്നാണ് സൂചന. ഫേസ്ബുക്കും മറ്റ് ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിട്ട് മാതൃസ്ഥാപനത്തിന് ബാധ്യതയുണ്ടാക്കുന്നത് തടയാനാണ് മാറ്റമെന്ന് സക്കർബർഗ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News