Linked In Data Leak:ഫേസ്ബുക്കിന് പിറക്കെ 50 കോടി LinkedIn അക്കൗണ്ടുകളുടെയും വിവരങ്ങൾ പുറത്ത്; ആരോപണം നിഷേധിച്ച് ലിങ്ക്ഡ് ഇൻ

50  കോടി  ലിങ്ക്ഡ് ഇൻ അക്കൗണ്ടുകളുടെ വിവരങ്ങളാണ് ഓൺലൈനായി വില്പനയ്ക്ക് എത്തിയിരിക്കുന്നത്. ലിങ്ക്ഡ് ഇൻ ആരോപണങ്ങൾ നിഷേധിച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Apr 9, 2021, 05:47 PM IST
    500 മില്യൺ ലിങ്ക്ഡ് ഇൻ അക്കൗണ്ടുകളുടെ വിവരങ്ങളാണ് ഓൺലൈനായി വില്പനയ്ക്ക് എത്തിയിരിക്കുന്നത്.
    ലിങ്ക്ഡ് ഇൻ ആരോപണങ്ങൾ നിഷേധിച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
    ഒരു കുപ്രസിദ്ധ ഹാക്കിങ് വെബ്‌സൈറ്റിലാണ് വിവരങ്ങൾ വിലപനയ്ക്ക് എത്തിയത്.
    500 മില്യൺ ഫേസ്ബുക്ക് (Facebook) അക്കൗണ്ടുകളുടെ വിവരങ്ങളും ഓൺലൈനായി പുറത്ത് വിട്ടിരുന്നു.
Linked In Data Leak:ഫേസ്ബുക്കിന് പിറക്കെ 50  കോടി  LinkedIn അക്കൗണ്ടുകളുടെയും വിവരങ്ങൾ പുറത്ത്;  ആരോപണം നിഷേധിച്ച് ലിങ്ക്ഡ് ഇൻ
ലിങ്ക്ഡ് ഇൻ (LinkedIn) അക്കൗണ്ടുകളുടെ വിവരങ്ങൾ ചോർത്തിയതായി ആരോപണം. 50  കോടി ലിങ്ക്ഡ് ഇൻ അക്കൗണ്ടുകളുടെ വിവരങ്ങളാണ് ഓൺലൈനായി വില്പനയ്ക്ക് എത്തിയിരിക്കുന്നത്. ഫേസ്ബുക്ക് ഉപഭോക്താക്കളെ ഞെട്ടിച്ച ഫേസ്ബുക്കിന്റെ ഡാറ്റ ചോർന്ന വാർത്തയ്ക്ക് തൊട്ട് പിന്നാലെയാണ്  ലിങ്ക്ഡ് ഇൻ അക്കൗണ്ടുകളുടെ വിവരങ്ങൾ ചോർന്ന വാർത്ത എത്തിയത്. എന്നാൽ ലിങ്ക്ഡ് ഇൻ ആരോപണങ്ങൾ നിഷേധിച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
 
ഒരു കുപ്രസിദ്ധ ഹാക്കിങ് വെബ്‌സൈറ്റിലാണ് വിവരങ്ങൾ വിലപനയ്ക്ക് എത്തിയത്. ആളുകളുടെ പേര്, ലിങ്ക്ഡ് ഇൻ ഐഡികൾ, ഫോൺ നമ്പറുകൾ, ലിംഗം, സാമൂഹിക മാധ്യമ (Social Media) അക്കൗണ്ടുകളുടെ വിവരങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങളാണ് ചോർന്നത്. ഇത് കൂടാതെ ഉപഭോക്താക്കളുടെ ജോലി സംബന്ധമായ വിവരങ്ങളും ചോർന്നിട്ടുണ്ട്. സൈബർ ന്യൂസ് വെബ്സൈറ്റാണ് വിവരങ്ങൾ പുറത്ത് വിട്ടത്. പിന്നീട് ബിസിനെസ്സ് ഇൻസൈഡർ വിവരങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തു.
 
 
ഡാറ്റ ചോർന്നുവെന്ന് വിവരങ്ങൾ പുറത്ത് വന്ന ഉടൻ തന്നെ ലിങ്ക്ഡ് ഇൻ ഡാറ്റ ലീക്കിനെ  കുറിച്ച് അന്വേഷിച്ചുവെന്നും മറ്റ് വെബ്സൈറ്റുകളിൽ നിന്നും കമ്പനികളിൽ നിന്നുമാണ് വിവരങ്ങൾ ചോർന്നതെന്നും പറഞ്ഞതു. ഇതിൽ ലിങ്ക്ഡ് ഇനിലെ പ്രൈവറ്റ് അല്ലാത്ത അക്കൗണ്ടുകളുടെ വിവരങ്ങളും ഉൾപ്പെടും എന്നാൽ പ്രൈവറ്റ് അക്കൗണ്ടുകളുടെ വിവരങ്ങൾ ഒന്നും തന്നെ ചോർന്നിട്ടില്ല. അതിനാൽ വിവരങ്ങൾ ലിങ്ക്ഡ് ഇനിൽ നിന്ന് എടുത്തുവെന്ന വാദം സത്യമല്ലെന്നും കമ്പനി വാദിച്ചു.
 
 
ഈ മാസം തന്നെ 500 മില്യൺ ഫേസ്ബുക്ക് (Facebook) അക്കൗണ്ടുകളുടെ വിവരങ്ങൾ ഓൺലൈനായി പുറത്ത് വിട്ടിരുന്നു. ഈ 500 മില്യൺ അക്കൗണ്ടുകളിൽ 61 ലക്ഷം ഇന്ത്യക്കാരും ഉൾപ്പെട്ടിരുന്നു. ഹാക്കർമാർ ഒരു വെബ്‌സൈറ്റിലൂടെയാണ് (Website) വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. വിവരങ്ങൾ ചോർത്തിയ വിവരം ആദ്യമായി പുറത്ത് വിട്ടത് ബിസിനസ്സ് ഇൻസൈഡറാണ്. റിപ്പോർട്ടുകൾ അനുസരിച്ച് 106 രാജ്യങ്ങളിൽ നിന്നുള്ള 500 മില്യൺ  വിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇതിൽ ആളുകളുടെ ഫോൺ നമ്പർ, പേര്, സ്ഥലം, ജനന തീയതി, ഇമെയിൽ അഡ്രസ് എന്നിവയെല്ലാം ഉൾപ്പെടും.
 
 
2019ൽ ഒരു യുക്രേനിയൻ സെക്യൂരിറ്റി റിസേർച്ചർ ഒരു വെബ്‌സൈറ്റിൽ 267 മില്യൺ ആളുകളുടെ വിവരങ്ങൾ കണ്ടെത്തിയിരുന്നു. ഈ വിവരങ്ങളിൽ കൂടുതലും അമേരിക്കയിൽ (America) നിന്നുള്ള ആളുകളുടെതായിരുന്നു. എന്നാൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന വിവരങ്ങൾക്ക് ഇതുമായി ബന്ധമുണ്ടോയെന്ന് ഇനിയും വ്യക്തമായിട്ടില്ല.
 
ഈ വിവരങ്ങൾക്കിടയിൽ ആളുകൾ ഇപ്പോഴും ഉപയോഗിക്കുന്ന ഫോൺ നമ്പറും വിവരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഇങ്ങനെ ഒരു പ്രശ്‌നം നിലനിൽക്കുന്നില്ലെന്നും 2019 ൽ തന്നെ പരിഹരിച്ചതാണെന്നുമാണ് ഫേസ്ബുക്ക് (Facebook)  അവകാശപ്പെടുന്നത്. ഈ വിവരങ്ങൾ തട്ടിപ്പുകൾക്കും വിവരങ്ങൾ ചോർത്താനും മറ്റും ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്‌ദ്ധർ ആശങ്കപ്പെടുന്നുണ്ട്.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News