പുതുവർഷ ആഘോഷങ്ങൾക്ക് മുന്നോടിയായി ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ തങ്ങളുടെ വരിക്കാർക്കായി പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. ജിയോ ഹാപ്പി ന്യൂ ഇയർ 2022 ഓഫർ എന്നാണ് പ്ലാനിൻറെ പേര് 2,545 രൂപയാണ്. പ്ലാനിൻറെ തുക.
പുതുതായി അവതരിപ്പിച്ച ജിയോ ഹാപ്പി ന്യൂ ഇയർ പ്ലാൻ പ്രകാരം വരിക്കാർക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ജിയോ നൽകുന്നത്. ഇത് 365 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്.
ALSO READ: Apple AR/VR Headset | ആപ്പിളിന്റെ AR/VR ഹെഡ്സെറ്റുകൾ ഉടൻ എത്തുമെന്ന് റിപ്പോർട്ട്
അതായത് ഈ പ്ലാൻ തിരഞ്ഞെടുക്കുന്ന ജിയോയുടെ പ്രീപെയ്ഡ് വരിക്കാർക്ക് ഒരു വർഷത്തിൽ മൊത്തം 547.5 ജിബി ഡാറ്റ ലഭിക്കും.എന്നിരുന്നാലും, 1.5GB ഡാറ്റയുടെ പ്രതിദിന പരിധി കാലഹരണപ്പെട്ടുകഴിഞ്ഞാൽ, വരിക്കാർക്ക് 64KBps വേഗതയിൽ കണക്റ്റിവിറ്റി അനുഭവപ്പെടും.
നീണ്ട വാലിഡിറ്റിയും വൻതോതിലുള്ള ഡാറ്റയും വാഗ്ദാനം ചെയ്യുന്നതിനു പുറമേ, ജിയോയുടെ ഹാപ്പി ന്യൂ ഇയർ 2022 പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസുകൾ, ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോക്ലൗഡ് എന്നിവ ഉൾപ്പെടുന്ന ജിയോ ആപ്പുകളുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും വാഗ്ദാനം ചെയ്യുന്നു.
ALSO READ: Smartphones 2021| ഇന്ത്യയിലുണ്ടാക്കാതെ ഇന്ത്യയിൽ വിറ്റ ചില സ്മാർട്ട് ഫോണുകൾ, ഹിറ്റായത് ഇങ്ങിനെ
നിലവിൽ ഈ ഓഫർ റിലയൻസ് ജിയോയുടെ മൈ ജിയോ ആപ്പിൽ മാത്രമേ കാണാനാകൂ . ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ 504 ജിബി ഡാറ്റയും 336 ദിവസത്തെ വാലിഡിറ്റിയും ഉൾപ്പെടുന്ന പഴയ വിശദാംശങ്ങളോടെ പ്ലാൻ ലഭ്യമാണ്. കൂടാതെ പ്ലാൻ ഇപ്പോൾ 29 ദിവസത്തെ അധിക വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നുവെന്ന് ജിയോ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...