International Women’s Day 2021: സ്ത്രീ സുരക്ഷ ഉറപ്പ് വരുത്താൻ സഹായിക്കുന്ന Android ആപ്പുകൾ ഏതൊക്കെ?

ലോകത്ത് സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും വലിയ പ്രശ്‌നം സുരക്ഷയെ സംബന്ധിച്ച് തന്നെയാണ്.  ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭിക്കുന്ന സ്ത്രീ സുരക്ഷാ അപ്പുകളിൽ മികച്ച ഒരെണ്ണമാണ്  സേഫ്റ്റിപിൻ.

Written by - Zee Malayalam News Desk | Last Updated : Mar 6, 2021, 12:22 PM IST
  • ലോകത്ത് സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും വലിയ പ്രശ്‌നം സുരക്ഷയെ സംബന്ധിച്ച് തന്നെയാണ്.
  • ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭിക്കുന്ന സ്ത്രീ സുരക്ഷാ അപ്പുകളിൽ മികച്ച ഒരെണ്ണമാണ് സേഫ്റ്റിപിൻ.
  • രക്ഷ ആപ്പ് ഒരു ബട്ടൺ അമർത്തിയാൽ പ്രശ്നമുണ്ടാകുന്ന സമയത്ത് നിങ്ങൾ തെരഞ്ഞെടുത്ത ആളുകൾക്ക് നിങ്ങളുടെ ലൊക്കേഷൻ അയച്ച് കൊടുക്കും
  • ഡൽഹി പൊലീസ് ശുപാർശ ചെയ്യുന്ന ഒരു ആപ്പാണ് ഹിമ്മത്.
International Women’s Day 2021: സ്ത്രീ സുരക്ഷ ഉറപ്പ് വരുത്താൻ സഹായിക്കുന്ന Android ആപ്പുകൾ ഏതൊക്കെ?

എല്ലാ വർഷവും മാർച്ച് 8 നാണ് അന്താരാഷ്ട്ര വനിത ദിനം (International Womens Day)ആചരിക്കുന്നത്. ലോകത്ത് സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും വലിയ പ്രശ്‌നം സുരക്ഷയെ സംബന്ധിച്ച് തന്നെയാണ്. സ്ത്രീകളുടെ സുരക്ഷാ ഉറപ്പാക്കാൻ പല പദ്ധതികളും നടപ്പാക്കുന്നുണ്ടെങ്കിലും പലപ്പോഴും സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയുന്നില്ല എന്നുള്ളതാണ് കൂടി വരുന്ന പീഡന കേസുകളും ലൈംഗിക അതിക്രമ കേസുകളും ചൂണ്ടിക്കാട്ടുന്നത്.

ഇപ്പോൾ സ്ത്രീ സുരക്ഷ ഉറപ്പ് വരുത്താനായി നിരവധി ആപ്പുകളും നിലവിൽ വരുന്നുണ്ട്. ഈ ആപ്പുകളുടെ വിവിധ സവിശേഷതകൾ സ്ത്രീ സുരക്ഷ ഉറപ്പ് വരുത്താൻ സഹായിക്കുമെന്നും ഇത് സ്ത്രീകൾ സുരക്ഷിതരാനാണെന്ന് ഉറപ്പാക്കാൻ അവരെ തന്നെ സഹായിക്കുമെന്നാണ് അവകാശപ്പെടുന്നത്. ആ ആപ്പുകൾ ഏതൊക്കെ?

ALSO READ:Smartphone: Samsung Galaxy A32 ഇന്ത്യയിലെത്തി; വില 21,999 രൂപ

സേഫ്റ്റിപിൻ (Safetipin)

 ഗൂഗിൾ പ്ലേസ്റ്റോറിൽ (Google Playstore) ലഭിക്കുന്ന സ്ത്രീ സുരക്ഷാ അപ്പുകളിൽ മികച്ച ഒരു ആപ്പാണ് സേഫ്റ്റിപിൻ. ഈ ആപ്പിന്റെ പ്രധാന സവിശേഷതകൾ ജിപിഎസ് ട്രാക്കിങ്, അത്യാവശ്യ സമയങ്ങളിൽ ഉപയോഗിക്കാനുള്ള ഫോൺ (Phone) നമ്പറുകൾ, ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലേക്കുള്ള വഴികൾ എന്നിവയാണ്.  ഒരു പ്രശ്‌നം ഉണ്ടാകുമ്പോൾ ഏറ്റവും അടുത്തുള്ള സുരക്ഷിതമായ സ്ഥലം ഏതാണെന്നും ഈ ആപ്പ് കാട്ടിത്തരും.

ഇത് മാത്രമല്ല ആപ്പിന്റെ (App) മറ്റൊരു പ്രത്യേകതയാണ് ഇപ്പോൾ ഒരാൾക്ക് ഒരു സ്ഥലം സുരക്ഷിതമല്ലെന്ന് തോന്നിയാൽ ആ സ്ഥലം സുരക്ഷിതമല്ലെന്ന് ആപ്പിൽ അടയാളപ്പെടുത്താനും മറ്റുള്ളവർക്ക് ആ സ്ഥലത്തെ കുറിച്ച് ജാഗ്രത നൽകാനും ഈ ആപ്പിലൂടെ കഴിയും. വിവിധ ഭാഷകളിൽ ഈ ആപ്പ് ലഭ്യമാണ്. അതിൽ ഹിന്ദി, ഇംഗ്ലീഷ്, ബാഹസ , സ്പാനിഷ് എന്നിവയും ഉൾപ്പെടും.

ALSO READ: Jio may launch a low-cost laptop:എന്താണ് സവിശേഷതകൾ എവിടെ നിന്നും വാങ്ങിക്കാം

രക്ഷ ( Raksha – Women Safety Alert)

ഈ ആപ്പും സേഫ്റ്റിപിൻ ആപ്പിന് സമാനമായ സൗകര്യങ്ങളാണ് നൽകുന്നത്. ഇതിന്റെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഇതിലുള്ള ഒരു ബട്ടൺ അമർത്തിയാൽ പ്രശനമുണ്ടാകുന്ന സമയത്ത് നിങ്ങളുടെ തെരഞ്ഞെടുത്ത ആളുകൾക്ക് നിങ്ങളുടെ ലൊക്കേഷൻ ഈ ആപ്പ് അയച്ച് കൊടുക്കും. ഈ ലൊക്കേഷൻ (Location) ആർക്കൊക്കെ കാണാൻ സാധിക്കുമെന്നും ഉപഭോക്താക്കൾക്ക് തീരുമാനിക്കാൻ സാധിക്കും. ഇത് കൂടാതെ SOS സൗകര്യവും ഇന്റർനെറ്റ് ഇല്ലാത്ത സ്ഥലങ്ങളിൽ എസ്എംഎസ് സൗകര്യവും ഈ ആപ്പുകൾ നൽകുന്നുണ്ട്.

ALSO READ: Smartphone Launch: Realme C21 പുറത്തിറക്കി, ഇന്ത്യയിൽ ഉടനെത്തും; സവിശേഷതകൾ എന്തൊക്കെ?

ഹിമ്മത് (Himmat)

ഡൽഹി പൊലീസ് (Delhi Police) ശുപാർശ ചെയ്യുന്ന ഒരു ആപ്പാണ് ഹിമ്മത്. ഈ ആപ്പ് സഞ്ചരിക്കുമ്പോൾ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുമെന്നതാണ് പ്രത്യേകത. ഇപ്പോൾ നിങ്ങൾ ഒരു അപകടകരമായ അവസ്ഥയിൽ പെട്ട് പോകുകയാണെങ്കിൽ നിങ്ങൾക്ക് അപ്പൊ തന്നെ  SOS  അലെർട് കൊടുക്കാൻ സാധിക്കും. മാത്രമല്ല നിങ്ങളുടെ ലൊക്കേഷൻ, നിങ്ങളുടെ അപ്പോഴത്തെ വീഡിയോ, ഓഡിയോ എന്നിവ ഡൽഹി പൊലീസിന്  അപ്പോൾ തന്നെ കൈമാറുകയും ചെയ്യും. ഉടൻ തന്നെ ഡൽഹി പൊലീസിന് സ്ഥലത്ത് എത്തി ചേരാനും സാധിക്കും.

ALSO READ: Realme Narzo 30 PRO 5G യുടെ വിൽപന ഇന്ത്യയിൽ ആരംഭിച്ചു, മിനിറ്റുകൾക്കുള്ളിൽ Phone Out of Stock ?

വുമൺ സേഫ്റ്റി (Women Safety) 

മറ്റ് ആപ്പുകൾക്ക് സമാനമായ പ്രവർത്തനം തന്നെയാണ് വുമൺ സേഫ്റ്റി (Women Safety) ആപ്പിന്റെയും. ഈ ആപ്പ് നിങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് പ്രശ്‌നങ്ങൾ ഉണ്ടാകുന്ന സമയങ്ങളിൽ നിങ്ങളുടെ തെരഞ്ഞെടുക്കപെട്ട ആളുകൾക്ക് അയച്ച് കൊടുക്കും. ഒരു ബട്ടൺ അമർത്തുമ്പോൾ തന്നെ നിങ്ങളുടെ ലൊക്കേഷൻ നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് എത്തിക്കാൻ ഈ ആപ്പ് സഹായിക്കും. ഇത് ഗൂഗിൾ മാപ്പിന്റെ ലിങ്കും, സ്ഥലവും തെരഞ്ഞെടുക്കപെട്ട നമ്പറിലേക്ക് മെസ്സേജായി അയക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News