New Delhi : ചൈനീസ് സ്മാർട്ട് ഫോൺ നിർമാതക്കാളായ Realme യുടെ Narzo സീരീസിലെ Narzo 30 Pro യുടെ വിൽപന ഇന്ത്യയിൽ ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് റിയൽമീ തങ്ങളുടെ വെബ്സൈറ്റിലൂടെയും Flipkart ലൂടെ വിൽപന തുടങ്ങിയത്. മിനിറ്റുകൾക്കുള്ളിൽ വൻ തോതിലാണ് ഫോൺ വിറ്റ് പോയിരിക്കുന്നത്. റിയൽമീ നർസോ 30 സീരിസിലെ നർസോ 30 പ്രൊയെ കൂടാതെ നർസോ 30 എയും റിയൽമീ കഴിഞ്ഞാഴ്ച അവതരിപ്പിച്ചിരുന്നു.
ALSO READ : Smartphone: Samsung Galaxy A32 ഇന്ത്യയിലെത്തി; വില 21,999 രൂപ
എട്ട് ജിബി റാമും 5000 എംഎഎച്ച് ബാറ്റിറിയുമാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. രണ്ട് വേരിയന്റിലാണ് റിയൽമീ തങ്ങളുടെ പുതിയ ഫോണിനെ അവതരിപ്പിച്ചിരിക്കുന്നത്. 6 ജിബി+ 64 ജിബി വേരിയന്റും 8 ജിബി + 128 ജിബിയുമാണ് മറ്റൊരു വേരിയന്റ്. 6 ജിബി+ 64 ജിബി വേരിയന്റിന് 16,999 രൂപയും 8 ജിബി + 128 ജിബി വേരിയന്റിന് 19,999 രൂപയുമാണ് വില. സ്വോർഡ് ബ്ലാക്ക്, ബ്ലേഡ് സിൽവർ എന്നീ നിറത്തിലാണ് ഫോണിന്റെ ഡിസൈൻ.
ALSO READ : Gionee Max Pro ഇന്ത്യയിലെത്തി; വില, ക്യാമറ, ഫീച്ചറുകൾ തുടങ്ങി അറിയേണ്ടതെല്ലാം
റിയമീ നർസോ 30 പ്രൊ 5ജിയുടെ പ്രത്യേകതകൾ
- 6.5 ഫുൾ എച്ച്ഡി+ ഡിസ്പ്ലെയാണ് ഫോണിനുള്ളത്
- ഡൈനെൻസിറ്റി 800യു പ്രൊസ്സറാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത
- രണ്ട് വേരിയന്റാണുള്ളത്- 6 ജിബി+ 64 ജിബി വേരിയന്റും 8 ജിബി + 128 ജിബിയുമാണ്
- ഡ്യൂൽ സിം
- ഫിഗർ പ്രിന്റ് സെൻസർ
- 48 എംപി ട്രിപ്പിൾ റിയർ ക്യാമറാണ്, 16 എംപി സെൽഫി ക്യാമറ
- 30 വാട്ട് ഫാസ്റ്റ് ചാർജിങായി 5000 എംഎഎച്ച് ബാറ്റിറി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...