ഒരു പക്ഷെ നിങ്ങളുടെ ഗൂഗിൾ പേയും ഫോൺ പേയും പ്രവർത്തിക്കാതെ വന്നേക്കാം. യുപിഐ ഉപഭോക്താക്കൾക്ക് വലിയ നിർദ്ദേശങ്ങളുമായി എത്തിയിരിക്കുകയാണ് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). കുറച്ച് കാലമായി പ്രവർത്തിക്കാത്ത യുപിഐ ഐഡികൾ ബ്ലോക്ക് ചെയ്യാൻ നിർദ്ദേശമുണ്ട്. നിങ്ങൾ ഒരു വർഷമോ അതിൽ കൂടുതലോ യുപിഐ ഐഡി വഴി ഓൺലൈൻ ഇടപാടുകൾ നടത്തുന്നില്ലെങ്കിൽ, ഡിസംബർ 31 മുതൽ നിങ്ങളുടെ യുപിഐ ഐഡി ബ്ലോക്ക് ചെയ്യപ്പെടും.
Google Pay, PhonePe, Paytm പോലുള്ള പ്ലാറ്റ്ഫോമുകൾ വഴി ഓൺലൈനായി പണം അയയ്ക്കാൻ ആണ് പലരും തങ്ങളുടെ UPI ഐഡി ഉപയോഗിക്കുന്നത്. അത് മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടാവും. ഒരു മൊബൈൽ നമ്പറിലേക്ക് തന്നെ ഒന്നിലധികം യുപിഐ ഐഡികളും ലിങ്ക് ചെയ്തിട്ടുണ്ട്. എന്നാൽ ഇവ പലതും ദീർഘകാലത്തേക്ക് ഉപയോഗിക്കാറില്ലെന്നതാണ് സത്യം.
ഐഡി ബ്ലോക്ക് ഒഴിവാക്കാൻ
നിങ്ങളുടെ പഴയ ഐഡി ഉപയോഗിക്കാതെ ഇരിക്കുന്നതാണെങ്കിൽ ഡിസംബർ 31-ന് മുമ്പ് നിങ്ങളുടെ പഴയ ഐഡി സജീവമാക്കേണ്ടതുണ്ട്. ഇതിനായി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട. നിങ്ങളുടെ യുപിഐ ഐഡി വഴി ഏവിടെങ്കിലും പണമടച്ച് ഐഡി സജീവമാക്കുക.
എന്തുകൊണ്ട് പഴയ യുപിഐ ഐഡി
NPCI റിപ്പോർട്ട് അനുസരിച്ച്, ഉപഭോക്താക്കൾ പഴയ UPI ഐഡി ഡീആക്ടിവേറ്റ് ചെയ്യാതെ തന്നെ പുതിയ മൊബൈലിലെ പുതിയ UPI ഐഡിയിലേക്ക് മൊബൈൽ നമ്പർ ലിങ്ക് ചെയ്യുന്നു. ഇക്കാര്യത്തിൽ, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. NPCI യുടെ നിർദ്ദേശപ്രകാരം, എല്ലാ ബാങ്കുകളും തേർഡ് പാർട്ടി ആപ്പുകളും UPI ഐഡികൾ ഡീ ആക്ടിവേറ്റ് ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ, പഴയ UPI ഐഡി ഉപയോഗിച്ച് തട്ടിപ്പുകൾക്കും സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.