ഇൻസ്റ്റഗ്രമിൽ ഓഫ്ലൈനാകണോ? ഇക്കാര്യങ്ങൾ ചെയ്ത് നോക്കൂ

വാട്സാആപ്പിലും ഫേസ്ബുക്കിലും നേരത്തെ ഇങ്ങനെ ഓൺലൈൻ കാണിക്കുന്നത് ഒഴിവാക്കാൻ ആക്ടിവിറ്റി സ്റ്റാറ്റസ് തുടങ്ങിയ ഓഫ് ചെയ്തു വെക്കാറുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jun 7, 2021, 01:40 AM IST
  • ആദ്യം ഇൻസ്റ്റഗ്രാം ആപ്പിൽ കയറി നിങ്ങളുടെ പ്രൊഫൈയിലിൽ പ്രവേശിക്കുക..
  • തുടർന്ന് വലത് വശത്ത് മുകളിലായി കാണുന്ന മെനുവിൽ (കുറുകെയുള്ള മൂന്ന് വരകൾ) ടാപ് ചെയ്യുക
  • ശേഷം തുറന്ന് വരുന്ന പേജിൽ താഴെയായി കാണുന്ന സെറ്റിങ്സിൽ പ്രവേശിക്കുക
  • തുടർന്ന് പ്രൈവസിയിൽ ടാപ് ചെയ്യുക, ശേഷം ആക്റ്റിവിറ്റി സ്റ്റാറ്റസ് ക്ലിക്ക് ചെയ്യുക.
ഇൻസ്റ്റഗ്രമിൽ ഓഫ്ലൈനാകണോ?  ഇക്കാര്യങ്ങൾ ചെയ്ത് നോക്കൂ

കഴിഞ്ഞ കുറച്ച് നാളുകളായി ഇൻസ്റ്റഗ്രാമിൽ (Instagram) ഇപ്പോൾ ഉപഭോക്തമാക്കൾ ഓൺലൈനിലുള്ളപ്പോൾ മറ്റുള്ളവർക്ക് അറിയാൻ സാധിക്കുന്ന സംവിധാനം ഏർപ്പെടുത്തിട്ടുണ്ട്. വാട്സാആപ്പിലും ഫേസ്ബുക്കിലും നേരത്തെ ഇങ്ങനെ ഓൺലൈൻ കാണിക്കുന്നത് ഒഴിവാക്കാൻ ആക്ടിവിറ്റി സ്റ്റാറ്റസ് തുടങ്ങിയ ഓഫ് ചെയ്തു വെക്കാറുണ്ട്. 

അതുപോലെ തന്നെയാണ് ഇൻസ്റ്റഗ്രാമിലും ചെയ്യണം നിങ്ങൾ ഓൺലൈനിൽ ഉണ്ടെന്ന് മറ്റുള്ളവരെ അറിയിക്കാതിരിക്കാൻ. അതിനായി ചെയ്യേണ്ട ഇത്രമാത്രമാണ്.

ALSO READ : Covid Vaccine Booking: ഏറ്റവും എളുപ്പത്തിൽ വാക്സിൻ നിങ്ങൾക്ക് ബുക്ക് ചെയ്യാം ഇതാണ് അറിഞ്ഞിരിക്കേണ്ടുന്നവ

എങ്ങനെ ഇൻസ്റ്റഗ്രാമിൽ ഓണലൈൻ സ്റ്റാറ്റസ് മറയ്ക്കാം

ആദ്യം ഇൻസ്റ്റഗ്രാം ആപ്പിൽ കയറി നിങ്ങളുടെ പ്രൊഫൈയിലിൽ പ്രവേശിക്കുക..

തുടർന്ന് വലത് വശത്ത് മുകളിലായി കാണുന്ന മെനുവിൽ (കുറുകെയുള്ള മൂന്ന് വരകൾ) ടാപ് ചെയ്യുക

ശേഷം തുറന്ന് വരുന്ന പേജിൽ താഴെയായി കാണുന്ന സെറ്റിങ്സിൽ പ്രവേശിക്കുക

തുടർന്ന് പ്രൈവസിയിൽ ടാപ് ചെയ്യുക, ശേഷം ആക്റ്റിവിറ്റി സ്റ്റാറ്റസ് ക്ലിക്ക് ചെയ്യുക.

അതിൽ ഷോ ആക്റ്റിവിറ്റി സ്റ്റാറ്റസ് ഓൺ ആയി നിൽക്കുകയായിരിക്കും അത് ഓഫ് ചെയ്യുക. 

തുടർന്ന് നിങ്ങളുടെ അക്കൗണ്ട് ഓഫ്ലൈനാകും.

ALSO READ : New Income Tax E-Portal : ഇൻകം ടാക്‌സിന്റെ പുതിയ ഇ പോർട്ടൽ ജൂൺ 7 മുതൽ നിലവിൽ വരുന്നു; പുതിയ പോർട്ടലിനെ കുറിച്ച് അറിയേണ്ടതെല്ലാം

ഇനി അഥവാ നിങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടർ വഴിയാണ് ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നെങ്കിൽ ഇങ്ങനെ ഓഫ്ലൈനാകാം

ഇൻസ്റ്റഗ്രാം പേജിൽ കയറി മെനു ക്ലിക്ക് ചെയ്യുക

അതിൽ സെറ്റിങ്സിൽ പ്രവേശിച്ച് പ്രൈവസ് ആൻഡ് സെക്യൂരിറ്റിൽ കയറുക

തുടർന്ന് അൺചെക്ക് ദി ബോക്സ് ക്ലിക്ക് ചെയ്യുക, ശേഷം ഷോ ആക്റ്റിവിറ്റി സ്റ്റാറ്റസ് ഓഫ് ചെയ്യുക 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News