Indian ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പായ Hike Sticker Chat ജനുവരി 14 മുതൽ പ്രവർത്തനം അവസാനിപ്പിച്ച് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്തു. ഹൈക്ക് സ്റ്റിക്കർ ചാറ്റിന്റെ സിഇഒ കെവിൻ ഭാരതി മിത്തൽ ട്വിറ്ററിലൂടെയാണ് ഈ വിവരം പുറത്ത് വിട്ടത്. എന്നാൽ ഉപഭോക്താക്കളെ നിരാശരാക്കാതെ ഹൈക്കിന്റെ ഇമോജികൾ അവരുടെ തന്നെ അപ്പുകളായ Vibe-ലും, Rush-ലും ലഭ്യമാക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.
India won’t have its own messenger.
Global network effects are too strong (unless India bans Western companies)@telegram UX, Groups better than @signalapp
Both are very good. As entities they have the right incentives (more aligned with consumers) unlike FB products.
— Kavin Bharti Mittal (@kavinbm) January 10, 2021
ALSO READ: Abhaya Murder Case: ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
2012ലാണ് Hike Sticker Chat ആരംഭിച്ചത്. വാട്ട്സ് ആപ്പിനോട് കിടപിടിക്കുന്ന രീതിയിലായിരുന്നു പിന്നീടുള്ള ഹൈക്കിന്റെ പ്രവർത്തനങ്ങൾ. WhatsApp-നോടൊപ്പം എത്താൻ കഴിഞ്ഞിരുന്നിലെങ്കിലും വൻ തോതിൽ ജനശ്രദ്ധ ആകർഷിക്കാൻ ഹൈക്കിന് സാധിച്ചിരുന്നു. 2016 ആഗസ്‌റ്റോടെ 100 മില്യണിലധികം ഉപഭോക്താക്കളും 10 പ്രാദേശിക ഭാഷകളിലുമായി വളരാൻ ഹൈക്കിന് സാധിച്ചിരുന്നു.
വാട്ട്സ് ആപ്പിന്റെ Privacy Policy മൂലമുള്ള വിവാദത്തിൽ പിന്തുണ ലഭിക്കാൻ അനുകൂലമായ സാഹചര്യമാണ് ഇപ്പൊ നിലവിലുള്ളതെന്നിരിക്കെ ഹൈക്ക് പൂട്ടാനുള്ള കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.
ALSO READ: WhatsApp പഠിച്ച പതിനെട്ടും നോക്കുന്നു; എന്നാൽ ഉപഭോക്താക്കളുടെ പാലയനം കുറയുന്നില്ല
2019 ഡിസംബറിൽ ഹൈക്കിന് 2 മില്യൺ സജീവ ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത്. മാർക്യൂ നിക്ഷേപകരായ ടെൻസെന്റും, Bharathi Enterprises-സുമായിരുന്നു ഹൈക്കിന്റെ പ്രധാന നിക്ഷേപകർ. ക്രഞ്ച്ബേസ് ഡാറ്റ പ്രകാരം ഹൈക്ക് ഇന്നുവരെ 261 മില്യൺ ഡോളർ സമാഹരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.