iPhone 14: ഐഫോണിന് വമ്പൻ വിലക്കുറവുള്ള അഞ്ച് രാജ്യങ്ങൾ; പറഞ്ഞ് വാങ്ങിപ്പിച്ചോളു

യുഎസിലെ ഐഫോൺ 14-ന്റെ വില ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറവാണ്, എന്നാൽ ഈ വർഷം ഐഫോൺ യുഎസിൽ നിന്ന് വാങ്ങാത്തതാണ് നല്ലത്

Written by - Zee Malayalam News Desk | Last Updated : Sep 20, 2022, 12:00 PM IST
  • പല ഇന്ത്യൻ പൗരന്മാരും യുഎസിൽ താമസിക്കുന്ന തങ്ങളുടെ ബന്ധുക്കളോട് ഐഫോണുകൾ വാങ്ങാൻ ആവശ്യപ്പെടുന്നത് പുതിയ സംഭവമല്ല
  • ഐഫോൺ 14 കാനഡയിൽ ഇന്ത്യൻ വിപണിയേക്കാൾ വളരെ കുറഞ്ഞ വിലയിൽ ലഭ്യമാണ്
  • ചൈനയിലും താരതമ്യേനെ കുറഞ്ഞ വിലയാണ് ഐഫോൺ 14-ന്
iPhone 14: ഐഫോണിന് വമ്പൻ വിലക്കുറവുള്ള അഞ്ച് രാജ്യങ്ങൾ; പറഞ്ഞ് വാങ്ങിപ്പിച്ചോളു

ന്യൂഡൽഹി: ആപ്പിൾ ഐഫോൺ 14 വിൽപ്പനയ്ക്ക് എത്തിക്കഴിഞ്ഞു.128 ജിബി സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന്റെ ഇന്ത്യയിലെ വില 79,900 രൂപയായി ഉയർന്നു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഐഫോൺ 14 ന്റെ വില വളരെ കൂടുതലാണ്.കഴിഞ്ഞ കുറച്ച് വർഷങ്ങളായി, പല ഇന്ത്യൻ പൗരന്മാരും യുഎസിൽ താമസിക്കുന്ന തങ്ങളുടെ ബന്ധുക്കളോട്/സുഹൃത്തുക്കളോട് വിലകുറഞ്ഞ ഐഫോണുകൾ വാങ്ങാൻ ആവശ്യപ്പെടുന്നത് പുതിയ സംഭവമല്ല.

ഈ വർഷവും സ്ഥിതി ഏതാണ്ട് സമാനമാണ്. യുഎസിലെ iPhone 14-ന്റെ വില ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറവാണ്, എന്നാൽ ഈ വർഷം ഐഫോൺ യുഎസിൽ നിന്ന് വാങ്ങാത്തതാണ് നല്ലത്.യുഎസിൽ എത്തിയ ഐഫോൺ-14 സീരിസുകളിൽ മിക്കവയ്ക്കും സിം ട്രേ ഇല്ലത്രെ. ചില മോഡലുകൾ പിന്തുണക്കുന്നത് ഇ-സിമ്മിനെയാണ്.

ഒരു വർഷം പഴക്കമുള്ള ഐഫോൺ 13-ന്  ഇ-സിം സപ്പോർട്ട് ചെയ്യുന്നതാണ്. എന്നാൽ ഇതിന് ഫിസിക്കൽ സിം സ്ലോട്ടും ഉണ്ട്. ഇനി നിങ്ങൾ
ഐഫോൺ 14 വാങ്ങാൻ പദ്ധതിയിടുന്നവരാണെങ്കിൽ ജപ്പാനിൽ നിന്നോ കാനഡയിൽ നിന്നോ ലഭിക്കുന്നതാണ് നല്ലത്, അവിടെ ഐഫോൺ 14 ഇന്ത്യയിലേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. അമേരിക്കൻ വിപണി വിലയോട് അടുത്താണ് ഇവിടുത്തെ വില.

ഐഫോൺ 14 കാനഡയിൽ ഇന്ത്യൻ വിപണിയേക്കാൾ വളരെ കുറഞ്ഞ വിലയിൽ ലഭ്യമാണ്. ഏകദേശം 67,068 രൂപ പ്രാരംഭ വിലയിൽ നിങ്ങൾക്ക് കാനഡയിൽ ഐഫോൺ ലഭിക്കും.ജപ്പാനിൽ  iPhone 14 ന്റെ വില ഏകദേശം 67,000 രൂപയായിരിക്കും.യുഎസിൽ ഐഫോൺ 14 ന്റെ വില ഏകദേശം 63,601 രൂപയായിരിക്കും.

eSIM ആക്ടീവാക്കാനുള്ള പ്രക്രിയ വളരെ ലളിതമാണ്, എയർടെല്ലും ജിയോയും നിലവിൽ ഇന്ത്യയിലെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ഇ-സിം പിന്തുണയ്ക്കുന്നു, അതേസമയം വോഡഫോൺ ഐഡിയ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ മാത്രം ഇ-സിം ഓപ്‌ഷൻ വാഗ്ദാനം ചെയ്യുന്നു.

ചൈനയിലും താരതമ്യേനെ കുറഞ്ഞ വിലയാണ് ഐഫോൺ 128 ജിബിക്ക് 68,417 രൂപയും, 256 ജിബി മോഡലിന് 78,682 രൂപയും, 512 ജിബിക്ക് 99,210  രൂപയുമാണ്. ഐഫോൺ ബേസ് മോഡൽ മുതലങ്ങോട്ട് ഏറ്റവും വില കൂടുതലുള്ളത് ടർക്കിയിലാണ് 128 ജിബിക്ക്  135,101 ഉം, 256 ജിബി മോഡലിന് 146,433 രൂപയും, 512 ജിബിക്ക് 169,531 രൂപയുമാണ് വില.

ഐഫോൺ 14-ന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങൾ ഒറ്റ നോട്ടത്തിൽ (ബേസ് മോഡൽ വില)

1. അമേരിക്ക-66,030
2. ജപ്പാൻ-     66,607
3. ചൈന-    68,417
4. കാനഡ-   69,355
5. ഹോംങ്ങ്കോങ്ങ്- 70,006

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News