Android Tricks | ഫോണിലെ ചില ഫയലുകൾ ഹൈഡ് ചെയ്യണോ? വേറെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാതെ തന്നെ സാധിക്കും

ഈ ഹൈഡ് ചെയ്ത ഫയൽ ഗാലറിയിലോ മറ്റ് ആപ്ലിക്കേഷനുകളിലെ കാണാൻ സാധിക്കില്ല. സേഫ് ഫോൾഡറിൽ പ്രവേശിച്ചാൽ മാത്രമെ കാണാൻ സാധിക്കു.

Written by - Zee Malayalam News Desk | Last Updated : Feb 2, 2022, 07:56 PM IST
  • ഈ ഹൈഡ് ചെയ്ത ഫയൽ ഗാലറിയിലോ മറ്റ് ആപ്ലിക്കേഷനുകളിലെ കാണാൻ സാധിക്കില്ല.
  • സേഫ് ഫോൾഡറിൽ പ്രവേശിച്ചാൽ മാത്രമെ കാണാൻ സാധിക്കു.
  • സേഫ് ഫോൾഡറിൽ നിന്ന് തന്നെ മറ്റ് അപേഷിക്കേഷനുകളുടെ സഹായത്തോടെ നിങ്ങൾക്ക് മറ്റൊരാളിലേക്ക് അയക്കാൻ സാധിക്കുന്നതാണ്.
Android Tricks | ഫോണിലെ ചില ഫയലുകൾ ഹൈഡ് ചെയ്യണോ? വേറെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാതെ തന്നെ സാധിക്കും

രഹസ്യങ്ങൾ സൂക്ഷിക്കാനുള്ള പ്രവണത എല്ലാവർക്കുമുള്ളതാണ്. പ്രത്യേകിച്ച ഫോണിലെ ചില ചിത്രങ്ങൾ വീഡിയോകൾ അതും കൂടാതെ അൽപം സ്വകാര്യമായ ചില ഫയലുകൾ എന്നിവ ആരും കാണാതെ സൂക്ഷിക്കേണ്ടി വരും.

സാധാരണ നിങ്ങളുടെ ഫോണിലെ ഏത് ഫയലുകൾ ഗാലറിയിൽ മറ്റ് ആപ്ലിക്കേഷനുകളിലെ ഡിസ്പ്ലെ ആകാറുണ്ട്. ചില ഫയലുകൾ അങ്ങനെ കാണത്തവിധം മറച്ച് വെക്കനാണ് ഹൈഡ് ചെയ്യാനുള്ള സേവനം നമ്മൾ തേടുന്നത്.  നേരത്തെ ഇങ്ങനെയുള്ള ഫയലുകൾ ഹൈഡ് ചെയ്ത് സൂക്ഷിക്കാൻ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് മറ്റൊരു ആപ്പിന്റെ സേവനം തേടേണ്ടി വരുമായിരുന്നു. ഇനി അത് വേണ്ട.

ALSO READ : Twitter Updates| ഇത് അറിഞ്ഞോ? ട്വിറ്ററിൽ ഇനി വോയിസ് മെസ്സേജും അയക്കാം ഇങ്ങിനെ

ആൻഡ്രോയിഡിൽ തന്നെ ഗൂഗിൾ അതിനായി സൗകര്യം ഒരുക്കുന്നുണ്ട്. നിങ്ങളുടെ ഫോണിൽ തന്നെയുള്ള ഫയൽ ഫോൾഡറായ ഫയൽസ് എന്ന ഒരു ആപ്ലിക്കേഷനിലാണ് ഈ സേവനം ഗൂഗിൾ ഒരുക്കിയിരിക്കുന്നത്. 

എങ്ങനെ ചിത്രങ്ങളും വീഡിയോകളും മറ്റും ഹൈഡ് ചെയ്യാം?

-ഫയൽസ് എന്ന് അപ്ലിക്കേഷനിൽ കയറുക.
-ശേഷം താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ സേഫ് ഫോൾഡർ എന്ന് ഓപ്ഷൻ കാണാൻ സാധിക്കും
-അതിൽ ക്ലിക്ക് ചെയ്യുക.
-അപ്പോൾ ഒരു പാറ്റേൺ ലോക്കോ പിൻ ലോക്കോ സെറ്റ് ചെയ്യുക. ശേഷം നിങ്ങളുടെ സേഫ് ഫോൾഡർ ആക്ടീവ് ആകും.
-അതിന് ശേഷം നിങ്ങൾക്ക് ഏത് ഫയൽ ആണോ ഹൈഡ് ചെയ്യേണ്ടത് അത് തിരഞ്ഞെടുക്കുക
-പിന്നാലെ സ്ക്രീനിന്റെ മുകളിലായി വലത് കോണിൽ മൂന്ന് കുത്തുള്ള മെനു ഓപ്ഷൻ ലഭിക്കും. അതിൽ ക്ലിക്ക് ചെയ്യുക
-ശേഷം മൂവ് ടു സേഫ് ഫോൾഡർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തതിന് ശേഷം നിങ്ങൾ ഹൈഡ് ആകും.

ALSO READ : WhatsApp Voice Message : വാട്ട്സ് ആപ്പ് വോയ്‌സ് മെസ്സേജിൽ പ്രശ്‍നങ്ങൾ ഉണ്ടാകുന്നുണ്ടോ? പരിഹരിക്കാൻ ചില എളുപ്പവഴികൾ

ഈ ഹൈഡ് ചെയ്ത ഫയൽ ഗാലറിയിലോ മറ്റ് ആപ്ലിക്കേഷനുകളിലെ കാണാൻ സാധിക്കില്ല. സേഫ് ഫോൾഡറിൽ പ്രവേശിച്ചാൽ മാത്രമെ കാണാൻ സാധിക്കു. സേഫ് ഫോൾഡറിൽ നിന്ന് തന്നെ മറ്റ് അപേഷിക്കേഷനുകളുടെ സഹായത്തോടെ നിങ്ങൾക്ക് മറ്റൊരാളിലേക്ക് അയക്കാൻ സാധിക്കുന്നതാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News