ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കാനാവില്ലെന്ന് ബിസിസിഐ ഹൈക്കോടതിയെ അറിയിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരായ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കാനാവില്ലെന്ന് ബിസിസിഐ ഹൈക്കോടതിയെ അറിയിച്ചു. സ്കോട്ട്ലൻ‍ഡ് പ്രീമിയർ ലീഗിൽ ഗ്രെൻറോത്ത് ക്ലബ്ബിനു വേണ്ടി കളിക്കാൻ ബിസിസിഐ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. 

Last Updated : Apr 18, 2017, 04:14 PM IST
ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കാനാവില്ലെന്ന് ബിസിസിഐ ഹൈക്കോടതിയെ അറിയിച്ചു

കൊച്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരായ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കാനാവില്ലെന്ന് ബിസിസിഐ ഹൈക്കോടതിയെ അറിയിച്ചു. സ്കോട്ട്ലൻ‍ഡ് പ്രീമിയർ ലീഗിൽ ഗ്രെൻറോത്ത് ക്ലബ്ബിനു വേണ്ടി കളിക്കാൻ ബിസിസിഐ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. 

കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ശ്രീശാന്ത് വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐക്ക് കത്ത് നൽകിയിരുന്നു. ഈ കത്തിനുള്ള മറുപടിയിലാണ് ബിസിസിഐ സിഇഒ രാഹുൽ ജോഹ്രി നിലപാട് ആവർത്തിച്ചത്. ശ്രീശാന്തിന്‍റെ വിലക്ക് നീക്കേണ്ട ഒരു സാഹചര്യവും പുതിയതായി ഉണ്ടായിട്ടില്ലെന്നാണ് ബിസിസിഐയുടെ നിലപാട്.

ഇതിനു മറുപടി നൽകുകയായിരുന്നു ബിസിസിഐ. ശ്രീശാന്ത് നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിനും ബിസിസിഐക്കും ഹൈക്കോടതി നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. 

ബിസിസിഐ അന്വേഷണ കമ്മിഷന്‍റെ റിപ്പോർട്ടുകൾക്ക് ആധാരമാക്കിയതു ഡൽഹി പൊലീസ് നൽകിയ വിവരങ്ങളാണെന്നും പൊലീസിന്റെ വാദങ്ങൾ തള്ളി കോടതി തന്നെ കേസിൽ കുറ്റവിമുക്തനാക്കിയതാണെന്നും ശ്രീശാന്ത് ഹർജിയിൽ പറഞ്ഞിരുന്നു. ഐപിഎൽ ഒത്തുകളി വിവാദത്തിൽ 2013 മേയിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് ബിസിസിഐ സസ്പെൻഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 

ഐപിഎൽ കോഴയുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് പുറമേ രാജസ്ഥാൻ റോയൽസിലെ സഹതാരങ്ങളായിരുന്ന അങ്കിത് ചവാൻ, അജിത് ചാന്ദില എന്നീ താരങ്ങൾക്കും ബിസിസഐ വിലക്ക് ഏർപ്പെടുത്തിയിരുന്നു. 

Trending News