Virat Kohli Resignation : റിപ്പോർട്ടുകളെല്ലാം ശരിവെച്ച് വിരാട് കോലി ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നു

Virat Kohli ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായക (Indian Cricket Team Captain) സ്ഥാനം ഒഴിയുമെന്ന് അഭ്യുഹങ്ങളും റിപ്പോർട്ടുകളും ശരിവെച്ച് താരത്തിന്റെ തീരുമാനം.

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : Sep 18, 2021, 03:43 PM IST
  • ട്വിറ്ററിൽ നീണ്ട പോസ്റ്റ് പങ്കുവെച്ചാണ് താരം രാജി പ്രഖ്യാപിച്ചിരിക്കുന്നത്.
  • അതേസമയം താരം ട്വിന്റി20 ടീമിൽ തുടരുമെന്ന് വ്യക്തമാക്കിട്ടുണ്ട്.
  • കൂടാതെ ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെങ്കിലും ഇന്ത്യയുടെ ഏകദിനം ടെസ്റ്റ് ക്യാപ്റ്റന താരം തുടരുമെന്നും തന്റെ പോസ്റ്റിൽ വ്യക്തമാക്കിട്ടുണ്ട്.
  • ജോലി ഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് താരം തന്റെ രാജി സന്നദ്ധ അറിയിച്ചിരിക്കുന്നത്.
Virat Kohli Resignation : റിപ്പോർട്ടുകളെല്ലാം ശരിവെച്ച് വിരാട് കോലി ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നു

New Delhi : ട്വന്റി20 ലോകകപ്പിന് (Twenty20 World Cup) ശേഷം വിരാട് കോലി (Virat Kohli) ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായക (Indian Cricket Team Captain) സ്ഥാനം ഒഴിയുമെന്ന് അഭ്യുഹങ്ങളും റിപ്പോർട്ടുകളും ശരിവെച്ച് താരത്തിന്റെ തീരുമാനം. യുഎഇയിൽ വെച്ച് നടക്കുന്ന ട്വന്റി20 ലോകകപ്പിന് ശേഷം താരം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടി20 നായക സ്ഥാനം ഒഴിയുമെന്ന് ഔദ്യോഗികമായ അറിയിച്ചു. 

ട്വിറ്ററിൽ നീണ്ട പോസ്റ്റ് പങ്കുവെച്ചാണ് താരം രാജി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം താരം ട്വിന്റി20 ടീമിൽ തുടരുമെന്ന് വ്യക്തമാക്കിട്ടുണ്ട്. കൂടാതെ ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെങ്കിലും ഇന്ത്യയുടെ ഏകദിനം ടെസ്റ്റ് ക്യാപ്റ്റന താരം തുടരുമെന്നും തന്റെ പോസ്റ്റിൽ വ്യക്തമാക്കിട്ടുണ്ട്.

ALSO READ : India T20 World Cup Squad : ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശിഖർ ധവാൻ ഇല്ല ആർ. അശ്വിൻ ടീമിൽ, ധോണി ടീമിന്റെ മെന്റർ

ജോലി ഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് താരം തന്റെ രാജി സന്നദ്ധ അറിയിച്ചിരിക്കുന്നത്. ദീർഘനേര മത്സരങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താൻ തീരുമാനം എടുത്തിരിക്കുന്നതെന്ന് കോലി തന്റെ പോസ്റ്റിലൂടെ അറിയിച്ചു. 

ALSO READ : Lasith Malinga : സുവർണ ലങ്കൻ കാലഘട്ടത്തിലെ അവസാന കണ്ണിയും പടിയിറങ്ങുന്നു, ലസിത് മലിംഗ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു

ഒരുപാട് ചിന്തിച്ചു കോച്ച് രവി ശാസ്ത്രിയുമായും സഹതാരം രോഹിത് ശർമയുമായും മറ്റ് ഉറ്റ സുഹൃത്തുക്കളുമായും ചർച്ച ചെയ്തിട്ടാണ് താൻ ഈ തീരുമാനം എടുത്തിരിക്കുന്നതെന്ന് കോലി പറഞ്ഞു. കോലിക്ക് പകരം രോഹിത് ശർമ ഇന്ത്യയെ നയിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ALSO READ : IPL 2021 : ശ്രയസ് ഐയ്യർ വന്നാലും Rishabh Pant ഡൽഹി ക്യാപിറ്റൽസിന്റെ നായകനായി തുടരും

വിരാട് കോലിയുടെ പോസ്റ്റിന്റെ മലയാള വിവർത്തനം

ഇന്ത്യക്ക് വേണ്ടി രാജ്യാന്തര ക്രിക്കറ്റിൽ പ്രതിനിധീകരിക്കുക എന്നത് മാത്രമല്ല ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ എന്റെ കഴിവിന്റെ പരമാവധി നയിക്കാൻ സാധിക്കുന്നതിനുള്ള ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഞാൻ. ഇന്ത്യ ക്രിക്കറ്റ് ടീമിനെ ക്യാപ്റ്റനായിട്ടുള്ള എന്റെ യാത്രയിൽ എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി. സഹതാരങ്ങൾ, സപ്പോർട്ടിങ് സ്റ്റാഫുകൾ, സെലക്ഷൻ കമ്മിറ്റി, പരിശീലകർ തുടങ്ങി ഇന്ത്യയുടെ ജയത്തിനായി പ്രാർഥിച്ച നിങ്ങൾ എല്ലാവരുടെയും പിന്തുണ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇതൊന്നും സാധ്യമാക്കില്ലായിരുന്നു. 

ജോലി ഭാരം ക്രമീകരിക്കുന്നത് കരിയറിന്റെ പ്രധാന ഭാഗമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. കഴിഞ്ഞ 8-9 വർഷങ്ങളായി മൂന്ന് ഫോർമാറ്റുകളിൽ ഇന്ത്യൻ താരമെന്ന് നിലയിലും, ഒപ്പം കഴിഞ്ഞ 5-6 ടീമിനെ നയിക്കുന്നതിലും വലിയ ജോലി ഭാരമായിട്ടാണ് ഞാൻ കരുതുന്നത്. എനിക്ക് തോന്നുന്നു ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യൻ ടീമിനെ നയിക്കുന്നതിന് എന്റെ ജോലി ക്രമീകരിക്കാൻ സാധിക്കുമെന്ന്. ഒരു ട്വന്റി20 ക്യാപ്റ്റനെന്ന നിലയിൽ എന്നെകൊണ്ട് സാധ്യമായതെല്ലാ ഞാൻ ചെയ്തിട്ടുണ്ട്. ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ എന്റെ കഴിവിന്റെ പരമാവധി ടി20 ടീമിനായി തുടർന്നും ചെയ്യും. 

അതെ ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ ഒരുപാട് സമയമെടുത്തു. സ്വയമായി കുറെ ചിന്തിച്ചിട്ടും ഏറ്റവും അടുപ്പമുള്ളവരുമായും ചർച്ച ചെയ്തിട്ടുമാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്, അതിൽ രവി ഭായും രോഹിതും ഉൾപ്പെടും. ഈ സാഹചര്യത്തിൽ ഒക്ടോബറിൽ യുഎഇയിൽ വെച്ച് നടക്കുന്ന ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീ20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പടി ഇറങ്ങുന്നു. ഇത് സംബന്ധിച്ച് ബിസിസിഐ സെക്രട്ടറി ജെയ് ഷായുമായും പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായും ചർച്ച ചെയ്തിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിനെയും ക്രിക്കറ്റ് ടീമിനെയും സേവിക്കുന്നത് പരമാവധി തുടരും.

ഒപ്പ് 
വിരാട് കോലി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News