Sandesh Jhingan Sexist Remark: രോക്ഷം അടക്കാനാകാതെ ബ്ലാസ്റ്റേഴ്സ് ആരാധകർ' ജിങ്കന് വേണ്ടി നിർമിച്ച കൂറ്റൻ ബാനർ കത്തിച്ച് കളഞ്ഞു

Viral Video  ഫെബ്രുവരി 19ന് നടന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി എടികെ മോഹൻ ബഗാൻ  മത്സരത്തിന് ശേഷം മൈതാനം വിടുന്ന വേളയിലാണ് ജിങ്കൻ വിവാദപരമായ പരാമർശം നടത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Feb 21, 2022, 01:41 PM IST
  • ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന സമയത്ത് മഞ്ഞപ്പട ആരാധകർ നിർമിച്ച കൂറ്റൻ ബാനർ (Tifo) കത്തിച്ചു കളഞ്ഞു.
  • ബ്ലാസ്റ്റേഴ്സ് വിട്ട് മറ്റൊരു ടീമിലേക്ക് പോയപ്പോൾ താരത്തിനോടുള്ള ഇഷ്ടം കുറഞ്ഞിട്ടില്ല.
  • സ്ത്രീയെക്കാൾ വലിയ പോരാളിയില്ല, ക്ലബിനെക്കാൾ വളർന്ന കളിക്കാരനുമില്ല എന്ന് കുറിപ്പ് നൽകിയാണ് മഞ്ഞപ്പട തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
  • ശേഷം ആരാധക കൂട്ടം #GameKnowsNoGender എന്ന ഹാഷ്ടാഗ് ക്യാമ്പയിനും തുടക്കമിട്ടു
Sandesh Jhingan Sexist Remark: രോക്ഷം അടക്കാനാകാതെ ബ്ലാസ്റ്റേഴ്സ് ആരാധകർ' ജിങ്കന് വേണ്ടി നിർമിച്ച കൂറ്റൻ ബാനർ കത്തിച്ച് കളഞ്ഞു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിന് ശേഷം സ്ത്രീവിരുദ്ധ പരാമർശം നടത്തിയ എടികെ മോഹൻ ബഗാന്റെ പ്രതിരോധ താരം സന്ദേശ് ജിങ്കനെതിരെ രോക്ഷം കനക്കുന്നു. ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന സമയത്ത് മഞ്ഞപ്പട ആരാധകർ നിർമിച്ച കൂറ്റൻ ബാനർ (Tifo) കത്തിച്ചു കളഞ്ഞു. 

"ഉറക്കമളച്ചുകൊണ്ട് ഒരുപാട് പേർ ചേർന്നുണ്ടാക്കിയ റ്റിഫോയാണ്. സ്നേഹം കൊണ്ട് ഉണ്ടാക്കിയതാണ്. ഇനി അതില്ല" എന്ന് വീഡിയോയിൽ കുറിപ്പ് രേഖപ്പെടുത്തിയാണ് ആരാധകർ കുറ്റൻ ബാനർ കത്തിച്ച് കളിഞ്ഞിരിക്കുന്നത്. 

ALSO READ : ISL 2021-22 : 'പെണ്ണുങ്ങളോടാ കളിച്ചത്'; സന്ദേശ് ജിങ്കന്റെ വാക്കുകൾക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ; അവസാനം മാപ്പുമായി താരമെത്തി

ബ്ലാസ്റ്റേഴ്സ് വിട്ട് മറ്റൊരു ടീമിലേക്ക് പോയപ്പോൾ താരത്തിനോടുള്ള ഇഷ്ടം കുറഞ്ഞിട്ടില്ല. സ്ത്രീയെക്കാൾ വലിയ പോരാളിയില്ല, ക്ലബിനെക്കാൾ വളർന്ന കളിക്കാരനുമില്ല എന്ന് കുറിപ്പ് നൽകിയാണ് മഞ്ഞപ്പട തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ശേഷം ആരാധക കൂട്ടം #GameKnowsNoGender എന്ന ഹാഷ്ടാഗ് ക്യാമ്പയിനും തുടക്കമിട്ടു

ഫെബ്രുവരി 19ന് നടന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി എടികെ മോഹൻ ബഗാൻ  മത്സരത്തിന് ശേഷം മൈതാനം വിടുന്ന വേളയിലാണ് ജിങ്കൻ വിവാദപരമായ പരാമർശം നടത്തിയത്. അത് എടികെ തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ സ്റ്റോറിയായി പങ്കുവെക്കുകയും ചെയ്തു. 

ALSO READ : ISL 2021-22 | പുഷ്പ സ്റ്റൈലിൽ സിപോവിച്ച്; ആദ്യമായി ഒരു സീസണിൽ ഏഴ് ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

"പെണ്ണുങ്ങൾക്കൊപ്പമാണ് കളിച്ചത്, പെണ്ണുങ്ങൾക്കൊപ്പം"  എന്ന് അർഥം വരുന്ന രീതിയിൽ ഹിന്ദയിൽ ക്യാമറയിൽ നോക്കി മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പറയുകയായിരുന്നു. വീഡിയോ പുറത്ത് വന്നതോടെ ഇന്ത്യൻ പ്രതിരോധ താരത്തിനെതിരെ മഞ്ഞപ്പടയും മറ്റ് ഫുട്ബോൾ ആരാധകരും രംഗത്തെത്തി.

തന്റെ വാക്കുകൾ വിവാദമായതോടെ ക്ഷമ ചോദിച്ചകൊണ്ട് താരം രംഗത്തെത്തിയിരുന്നു. മത്സരം ജയിക്കാനാകത്തതിന്റെ രോക്ഷത്തിൽ പറഞ്ഞ് പോയതാണ്. ഒരിക്കലും തന്റെ വാക്കുകൾ കേരള ബ്ലാസ്റ്റേഴ്സിനെ ഉദ്ദേശിച്ചല്ല. ബ്ലാസ്റ്റേഴ്സിന് ഒരിക്കലും താൻ അങ്ങനെ കാണാറില്ല ജിങ്കൻ തന്റെ മാപ്പ് രേഖപ്പെടുത്തിയ പോസ്റ്റിൽ പറഞ്ഞു. 

ALSO READ : ISL 2021-22 | പത്ത് പേരായി ചുരുങ്ങിട്ടും ബ്ലാസ്റ്റേഴ്സിനെ ഒന്നും ചെയ്യാനാകാതെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

എന്നെ വ്യക്തിപരമായി അറിയുന്നവർക്കറിയാം ഞാൻ ഇന്ത്യൻ വനിതാ ടീമിന് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നയാളാണ്. എനിക്ക് അമ്മ, പെങ്ങൾ, ഭാര്യ എന്നിവരുണ്ടെന്നുള്ള കാര്യം ആരും മറക്കരുതെന്നു താരം തന്റെ പോസ്റ്റിൽ കുറിച്ചു. 

തന്റെ സഹകളിക്കാരനോടുള്ള തർക്കത്തിനിടെ ഉണ്ടായ വാക്കുകളാണിത്. തന്റെ വാക്കുകൾ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു മുൻ കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം പോസ്റ്റിൽ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News