Viral Video: വിമാനത്തില്‍ ദിനേശ് കാർത്തികിന്‍റെ നാടകീയ രംഗപ്രവേശം...!! വീഡിയോ വൈറല്‍

ഒരു ഫീനിക്സ് പക്ഷിയെപ്പോലെ വ്യക്തി ജീവിതത്തിലും കരിയറിലും  ശക്തമായ തിരിച്ചുവരവ് നടത്തി ആരാധകരെ അമ്പരപ്പിച്ച ക്രിക്കറ്റ് താരമാണ് ദിനേശ് കാർത്തിക്.

Written by - Zee Malayalam News Desk | Last Updated : Jun 17, 2022, 10:46 AM IST
  • റോൾ നമ്പർ 1 വൈവ റൂമിൽ നിന്ന് പുറത്തുവരുന്നത് പോലെ ...” എന്നാണ് അദ്ദേഹം വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിയ്ക്കുന്നത്.
Viral Video: വിമാനത്തില്‍ ദിനേശ് കാർത്തികിന്‍റെ നാടകീയ രംഗപ്രവേശം...!! വീഡിയോ വൈറല്‍

Viral Video: ഒരു ഫീനിക്സ് പക്ഷിയെപ്പോലെ വ്യക്തി ജീവിതത്തിലും കരിയറിലും  ശക്തമായ തിരിച്ചുവരവ് നടത്തി ആരാധകരെ അമ്പരപ്പിച്ച ക്രിക്കറ്റ് താരമാണ് ദിനേശ് കാർത്തിക്.

2006 -ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ  കളിച്ച് വിജയിച്ച ഇന്ത്യയുടെ ആദ്യ ടി20  ടീമിന്‍റെ ഭാഗമായിരുന്നു  ദിനേശ് കാര്‍ത്തിക്. നീണ്ട 16 വർഷങ്ങൾക്ക് ശേഷം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ  കാര്‍ത്തിക്  വീണ്ടും ഇന്ത്യൻ ജേഴ്സിയണിയുകയാണ്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ  സെൻസേഷണൽ പ്രകടനത്തിന്‍റെ പിൻബലത്തിൽ താരം ടീം ഇന്ത്യയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിയ്ക്കുകയാണ്. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20  പരമ്പരയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്തിയ ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്‍  ദിനേശ് കാർത്തിക്  വെള്ളിയാഴ്ച വിശാഖപട്ടണത്ത് നിന്ന് രാജ്‌കോട്ടിലേക്കുള്ള വിമാനത്തിൽ നടത്തിയ കുസൃതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.  

കാർത്തിക് തന്‍റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിൽ, വിമാനം പുകയിൽ മുങ്ങിയതോടെ  ആശങ്കാകുലരാകുന്ന കളിക്കാരെ കാണാം. അപ്പോഴാണ് പുകമറയിൽ നിന്ന് നാടകീയ രംഗപ്രവേശം നടത്തിക്കൊണ്ട് കറുത്ത സൺഗ്ലാസ് ധരിച്ച്, മുഖത്ത് വിടർന്ന പുഞ്ചിരിയോടെ ക്യാമറയുടെ അടുത്തേക്ക് സാവധാനം നടന്നടുക്കുന്ന ദിനേശ് കാര്‍ത്തികിനെ കാണാം....!! റോൾ നമ്പർ 1 വൈവ റൂമിൽ നിന്ന് പുറത്തുവരുന്നത് പോലെ ...” എന്നാണ് അദ്ദേഹം വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിയ്ക്കുന്നത്.  

രാജ്‌കോട്ടിലേക്കുള്ള വിമാനത്തിൽനിന്നുള്ള ദിനേശ് കാർത്തിക് രസകരമായ വീഡിയോ കാണാം.

ദിനേശ് കാര്‍ത്തികിന്‍റെ പെട്ടെന്നുള്ള രംഗപ്രവേശം മറ്റ് കളിക്കാരുടെ മുഖത്ത് ചിരി പടര്‍ത്തി. സ്കൂള്‍ കോളേജ് കാലത്തെ ഓര്‍മ്മിപ്പിക്കുന്ന വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News