ആകെ ഉള്ളത് ബിസിസിഐയുടെ പെൻഷൻ; സച്ചിന് എല്ലാം അറിയാം; തന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് വിനോദ് കാംബ്ലി

Vinod Kambli Sachin :തന്റെ അവസ്ഥ ഉറ്റ ചങ്ങാതിയും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിൻ ടെൻഡുൽക്കർക്ക് തന്റെ അവസ്ഥ അറിയാമെന്നും മുൻ ഇന്ത്യൻ താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.   

Written by - Zee Malayalam News Desk | Last Updated : Aug 17, 2022, 05:35 PM IST
  • ക്രിക്കറ്റ് കോച്ചിങ് മേഖലയിൽ പ്രവർത്തിച്ചിരുന്ന കാംബ്ലി ഏറ്റവും അവസാനമായി 2019ൽ മുംബൈ ലീഗിലെ ഒരു ടീമിനെയാണ് പരിശീലനം നൽകിയത്.
  • പിന്നീട് കോവിഡ് മഹാമാരിയെ തുടർന്ന് അത് അവസാനിപ്പിക്കേണ്ടിയും വന്നു.
  • ബിസിസിഐ മാസം നൽകുന്ന 30,000 രൂപ പെൻഷൻ കൊണ്ടാണ് താൻ നിലവിൽ കഴിഞ്ഞ് പോകുന്നത്
  • സച്ചിന് തന്റെ അവസ്ഥയറിയാമെന്നും എന്നാൽ താൻ ഒന്നും പ്രതീക്ഷിക്കുന്നില്ലയെന്നും വിനോദ് കാംബ്ലി
ആകെ ഉള്ളത് ബിസിസിഐയുടെ പെൻഷൻ; സച്ചിന് എല്ലാം അറിയാം; തന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് വിനോദ് കാംബ്ലി

മുംബൈ : സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്ന് ക്രിക്കറ്റുമായി ബന്ധപ്പെട്ട മേഖലയിൽ കൂടുതൽ അവസരം ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി. നിലവിൽ തനിക്ക് ആകെ ലഭിക്കുന്നത് ബിസിസിഐ നൽകുന്ന പെൻഷൻ മാത്രമാണെന്നും തന്റെ അവസ്ഥ ഉറ്റ ചങ്ങാതിയും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിൻ ടെൻഡുൽക്കർക്ക് തന്റെ അവസ്ഥ അറിയാമെന്നും മുൻ ഇന്ത്യൻ താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ക്രിക്കറ്റ് കോച്ചിങ് മേഖലയിൽ പ്രവർത്തിച്ചിരുന്ന കാംബ്ലി ഏറ്റവും അവസാനമായി 2019ൽ മുംബൈ ലീഗിലെ ഒരു ടീമിനെയാണ് പരിശീലനം നൽകിയത്. പിന്നീട് കോവിഡ് മഹാമാരിയെ തുടർന്ന് അത് അവസാനിപ്പിക്കേണ്ടിയും വന്നു. ബിസിസിഐ മാസം നൽകുന്ന 30,000 രൂപ പെൻഷൻ കൊണ്ടാണ് താൻ നിലവിൽ കഴിഞ്ഞ് പോകുന്നതെന്നും സുഹൃത്ത് സച്ചിന് തന്റെ അവസ്ഥയറിയാമെന്നും എന്നാൽ താൻ ഒന്നും പ്രതീക്ഷിക്കുന്നില്ലയെന്നും വിനോദ് കാംബ്ലി മിഡ്-ഡേ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ALSO READ : IND vs ZIM : ഇന്ത്യയുടെ സിംബാബ്വെ പര്യടനം; സഞ്ജു ടീമിൽ; രോഹിത്തിനും കോലിക്കും വിശ്രമം

"അയാൾക്ക് (സച്ചിൻ) എല്ലാം അറിയാം, പക്ഷെ ഞാൻ അയാളിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല" കാംബ്ലി മിഡ്-ഡേയ്ക്ക് നൽകി അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ സച്ചിൻ തന്നെ ടെൻഡുൽക്കർ മിഡിൽസെക്സ് ഗ്ലോബൽ അക്കാദമിയുടെ മെന്റർ ചുമതലകൾ നൽകിട്ടുണ്ടെന്നും അപ്പോൾ തനിക്ക് ഒരുപാട് സന്തോഷം തോന്നി. തന്റെ നല്ലൊരു സുഹൃത്താണ്, തനിക്ക് വേണ്ടി എപ്പോഴും അവിടെ കാണുമെന്ന് കാംബ്ലി തന്റെ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. നെറൂളിലുള്ള സച്ചിന്റെ അക്കാദമിയിലെത്തി യുവ ക്രിക്കറ്റ് താരങ്ങളെ പഠിപ്പിക്കാനുള്ള ജോലി ആദ്യം സ്വീകരിച്ചെങ്കിലും പിന്നീട് അതിൽ നിന്നും പിന്മാറുകയായിരുന്നു കാംബ്ലി. ഒരുപാട് ദൂരം യാത്ര ചെയ്ത് വേണം അക്കാദമിയിലെത്തി താരങ്ങൾക്ക് പരിശീലനം നൽകേണ്ടിരുന്നത് അത് ഭയങ്കര ബുദ്ധിമുട്ടായിരുന്നു കാംബ്ലി വ്യക്തമാക്കി. 

"ഞാൻ അതിരാവിലെ 5 മണിക്ക് എഴുന്നേറ്റ് കാറ് പിടിച്ച് ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിലെത്തും. അത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പിന്നീട് വൈകിട്ട് ബികെസി ഗ്രൗണ്ടിലെത്തി അവിടെയും പരിശീലനം നൽകും. ബിസിസിഐയുടെ പെൻഷനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു വിരമിച്ച ക്രിക്കറ്ററാണ് ഞാൻ. ഈ നിമിഷം എനിക്ക് ആകെയുള്ള വരുമാനം ബോർഡിൽ നിന്നും ലഭിക്കുന്നതാണ്, അതിന് ഒരുപാട് നന്ദിയും കടപ്പെട്ടിരിക്കുന്നു. അതിന്റെ കുടുംബത്തെ പരിപാലിക്കാൻ സഹായിക്കുന്നു" കാംബ്ലി അഭിമുഖത്തിൽ കൂട്ടിചേർത്തു. 

ALSO READ : Aisa Cup 2022 : ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജുവും ഇഷാനുമില്ല; ബുമ്രയ്ക്ക് പരിക്ക്

അതേസമയം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് തന്നെ സഹായിക്കണമെന്നാവശ്യപ്പെട്ട്. നേരത്തെയും സമാനമായ ആവശ്യം അറിയിച്ചുകൊണ്ട് എംസിഎ സമീപിച്ചതാണ്. വാങ്കെടയ്ക്കും ബികെസിയിലുമെത്തി പരീശിലനം താൻ തയ്യറാണെന്ന് കാംബ്ലി അറിയിച്ചു. 

ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് പിടിച്ചെടുക്കമെന്ന് പലരും പ്രവചിച്ച താരമായിരുന്നു വിനോദ് കാംബ്ലി. 88ൽ തന്റെ ഉറ്റ സുഹൃത്ത് സച്ചിനോടൊപ്പം ചേർന്ന് ഹാരിസ് ഷൽഡ് ട്രോഫിയിൽ 664 റൺസെടുത്തതോടെയാണ് ക്രിക്കറ്റ് ലോകം കാംബ്ലിയെ ശ്രദ്ധിക്കാൻ തുടങ്ങിയത്. 1991 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ മുംബൈ താരം ഇന്ത്യക്കായി 104 ഏകദിനവും 17 ടെസ്റ്റ് മത്സരങ്ങളും കളിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News