London : ഗ്രൂപ്പ് പോരാട്ടങ്ങളെല്ലാം അവസാനിച്ച് യൂറോ കപ്പിന് (Euro 2020) ഇന്ന് മുതൽ ഒന്നും കൂടി അവേശം വർധിക്കും. നോക്കൗട്ട് റൗണ്ട് ഇന്നാരംഭിക്കുന്നതോടെ ജയത്തിനായി മരണം വരെ പോരാടുക എന്ന വീറും വാശിയോടെ ടീമുകളെ ഇന്ന് മുതൽ കളത്തിൽ കാണാൻ സാധിക്കും. യൂറോ 2020 ആദ്യ പ്രീ-ക്വാർട്ടർ മത്സരത്തിൽ വെയിൽസ് ഡെൻമാർക്കിമനെയും (Wales vs Denmark) രണ്ടാം മത്സരത്തിൽ ഇറ്റലി ഓസ്ട്രിയെയും (Italy vs Austria) നേരിടും. രാത്രി 9.30നും 12.30നുമായിട്ടാണ് മത്സരങ്ങൾ.
ഒറ്റ ജയത്തിന്റെ പിൻബലത്തിൽ പ്രീ-ക്വാർട്ടിറിലെത്തിയ വെയിൽസും ഡെൻമാർക്കും
ഗ്രൂപ്പ് എയിലും ബിയും രണ്ടാം സ്ഥാനം നേടിയാണ് വെൽഷ് ടീമും ഡാനിഷ് ടീമും നോക്കൗട്ടിൽ പ്രവേശിച്ചത്. ഒരു ജയത്തിന് പുറമെ ഒരു സമനില നേടിയാണ് വെയിൽസ് പ്രീ-ക്വാർട്ടറിലെത്തിയെങ്കിൽ ഡെൻമാർക്ക് ഒരു ഗ്രൂപ്പ് ഘട്ടത്തിൽ അവസാന മത്സരത്തിൽ റഷ്യയെ 4-1ന് തകർത്താണ് എത്തിയിരിക്കുന്നത്.
ഗോളൊന്നും നേടിയില്ലെങ്കിലും ഗാരെത് ബെയിൽ തന്നെയാണ് വെയിൽസ് ആക്രമണത്തിന്റെ ചുക്കാൻ പിടിക്കുന്നത്. തർക്കിയുമായിട്ടുള്ള മത്സരത്തിൽ ബെയിൽ പെനാൽറ്റി ആകാശത്തിലേക്ക് അടിച്ച് കളഞ്ഞെങ്കിലും ആ മത്സരത്തിൽ വെയിൽസ് നേടിയ രണ്ട് ഗോളിനും വഴിവെച്ചത് ഈ ടോട്നം ഹോട്സ്പർ താരം തന്നെയാണ്. കൂടാതെ ആരോൺ റാമ്സിയും ഡാനിയേൽ ജെയിംസും വെയിൽസിന്റെ കൗണ്ടർ അറ്റാക്കിങ് ശൈലിക്ക് കൂടുതൽ ശക്തി നൽകും. പക്ഷെ ഇറ്റലിക്കെതിരെയുള്ള മത്സരത്തിൽ റെഡ് കാർഡ് കണ്ട മധ്യനിര താരം ഈദൻ എമ്പാടുവിന്റെ അഭാവം ടീമിനെ ബാധിച്ചേക്കാം.
ആദ്യ മത്സരത്തിൽ ക്രിസ്റ്റ്യെൻ ഇറിക്സണിനെ ടീമിൽ നിന്ന് നഷ്ടപ്പെട്ട് അഘാതത്തിൽ തന്നെയാണ് ഡാനിഷ് ടീം ഇപ്പോഴും. എന്നാലും ഒട്ടും തോൽക്കാൻ താൽപര്യമില്ല എന്നുള്ള വീറും വാശീയും ഡെനിമാർക്ക് താരങ്ങൾക്കുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ് ബെൽജിയത്തിനെതിരെയുള്ള മത്സരം. ഒരു ഗോളിന് പിന്നിലായപ്പോൾ ഏതേ വിധേനയും സമനില ഗോൾ കണ്ടെത്താനുള്ള ഡാനിഷ് താരങ്ങളുടെ വീറും വാശിയുമായിരുന്നു ആ മത്സരത്തിൽ പ്രകടമായത്.
സൈമൺ ജ്യാറിന്റെ നേതൃത്വത്തിലുള്ള പ്രതിരോധത്തിന് വലിയ പേരുദോഷമില്ലങ്കിലും ഒരു ക്ലീൻ ചിറ്റ് ലഭിക്കാത്തത് ഒരു വെല്ലിവിളിയാണ്. കാരണം ബെയിലിന്റെ നേതൃത്വത്തിലുള്ള പ്രത്യാക്രമണത്തെ നേരിടാൻ അൽപം പണിപെടേണ്ടി വരും. എറിക്സണിന്റെ അഭാവം ഏറ്റവും കൂടുതൽ സമ്മർദം നൽകുന്നത് ഹൊയ്ബെർഗിനും ഡാനിയേൽ വാസിനുമാണ്. ഗോൾ നേടിയെടുക്കാനായി യുസഫ് പൗൾസണിനും മാർട്ടിൻ ബ്രാത്വെയ്റ്റിനും ഏത് വിധേനയും പന്ത് എത്തിച്ച് നൽകുകയാണ് മധ്യനിരങ്ങളും പ്രധാന ലക്ഷ്യം. എന്നിരുന്നാലും ടൂർണമെന്റിൽ നേടിയ ഒട്ടു മിക്ക ഗോളുകളും നേടിയത് ബോക്സിന് പുറത്ത് നിന്ന് ലോങ് ഷോട്ടിലൂടെയാണെന്നാണ് മറ്റൊരു വാസ്തവം.
ALSO READ : Euro 2020 : ഇംഗ്ലണ്ട് നോക്കൗട്ടിൽ കയറി, ടൂർണമെന്റിലെ ഗ്രൂപ്പ് പോരാട്ടങ്ങൾ ഇന്ന് അവസാനിക്കും
അസൂറികളെ പിടിച്ച് കെട്ടാൻ ഡേവിഡ് ആലബയുടെ ഓസ്ട്രിയയ്ക്ക് കഴിയുമോ?
ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇറ്റലി പ്രീ-ക്വാർട്ടറിലെത്തുന്നത്. അതിലൂപരി കളിച്ച് എല്ലാ മത്സരത്തിലും ക്ലീൻ ചിറ്റും ഇറ്റലിക്കൊരു മുതൽകൂട്ടാണ്. ഇറ്റലിയുടെ അപരാജിത മുന്നോറ്റം തടയിടാൻ ഓസ്ട്രിയക്ക് കഴിയുമോ എന്നാണ് എല്ലവരും കരുതുന്നത്.
എല്ലാ തരത്തിലും സമ്പൂർണമായ ടീമാണ് ഇറ്റലി. ഇതുവരെ വലിയ തരത്തിൽ പ്രതിരോധത്തിന് വലിയ പരീക്ഷണങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. മധ്യനിരയുടെ മുന്നേറ്റമാണ് ഇറ്റലിയുടെ നെടും തൂൺ. മാനവേൽ ലൊക്കറ്റെലിയും മാർക്കോ വെരാറ്റിയും ജോർജിനോയും നേതൃത്വം നൽകുന്ന മധ്യനിര നിരവധി അവസരങ്ങൾ മുന്നേറ്റങ്ങൾക്ക് ഒരുക്കുന്നത്. ഒപ്പം ഗോൾ സ്കോറിങ്ങിനും മധ്യനിരയും മുന്നിലുണ്ട്. സിറോ ഇമൊബൈലയും ലൊറൻസോ ഇൻസീനയും ഫെഡ്രിക്കോ കിയേസുമാണ് പ്രധാനികൾ.
ALSO READ : Euro 2020 : ഇറ്റലിക്ക് വീണ്ടും 3-0 ജയം, സ്വിറ്റസർലാൻഡിനെ തകർത്ത് അസൂറികൾ യൂറോയുടെ പ്രീ-ക്വാർട്ടർ ഉറപ്പിച്ചു
മറിച്ച് ഓസ്ട്രിയ ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് മത്സരങ്ങൾ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് ഇറങ്ങുന്നത്. ഡേവഡ് ആലബയെ കൂടാതെ ക്ലബ് ഫുട്ബോളിൽ കളിച്ച് പ്രമുഖരായ മറ്റ് ടീമംഗങ്ങളും ഓസ്ട്രിയിലുണ്ട്. അവരുടെ പ്രകടനവും ഒത്തിണക്കവും ഒരുമിച്ചാൽ ഇറ്റലിക്ക് മുകളിൽ ഓസ്ട്രിയക്ക് സമർദം സൃഷ്ടിക്കനാാകുമെന്ന് പ്രതീക്ഷിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...