Rome : യുറോപ്യൻ രാജ്യങ്ങൾ തമ്മിലുള്ള ഫുട്ബോൾ പോരാട്ടം യുറോ കപ്പ് 2020ന് (Euro 2020) ഇന്ന് തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ റോമിലെ (Rome) ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ച് ഇറ്റലിയും തർക്കിയും (Italy vs Turkey) തമ്മിൽ ഏറ്റമുട്ടും. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. ഇന്ത്യയിൽ സോണി ലിവനാണ് സംപ്രേക്ഷണ അധികാരമുള്ളത്.
ഇന്ന് ആരംഭിക്കുന്ന ടൂർണമെന്റിൽ ആറ് ഗ്രൂപ്പികളിലായി 24 ടീമുകളാണ് പങ്കെടുക്കുന്നത്. ഗ്രൂപ്പ് പോയിന്റ് പട്ടികയിൽ ആദ്യത്തെ രണ്ട് സ്ഥാനക്കാർ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിക്കും. കൂടാതെ മികച്ച പ്രകടനം കാഴ്ചവെച്ച് മൂന്നാം സ്ഥാനത്തെത്തുന്ന നാല് ടീമുകളും പ്രീ-ക്വാർട്ടിറിൽ ഇടം നേടും.
യുറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ 60-ാം വാർഷികം പ്രമാണിച്ച് ഭൂഖണ്ഡത്തിലെ 11 നഗരങ്ങളിലായിട്ടാണ് ഗ്രൂപ്പ്, പ്രീ-ക്വാർട്ടർ, ക്വാർട്ടർ പോരാട്ടങ്ങൾ സംഘടിപ്പിക്കുന്നത്. സെമി-ഫൈനലും ഫൈനലും ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ജൂലൈ 11നാണ് യൂറോ കപ്പ് 2020ന്റെ ഫൈനൽ നിശ്ചിയിച്ചിരിക്കുന്നത്.
യുറോ 2020 കഴിഞ്ഞ വർഷം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ടൂർണമെന്റിന്റെ യൂറോ 2020ത് എന്ന പേര് നിലനിർത്തികൊണ്ട് ഈ വർഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ചരിത്രത്തിൽ ആദ്യമായി വാർ സംവിധാനം ഏർപ്പെടുത്തന്ന യൂറോ ടൂർണമെന്റ് എന്ന് പ്രത്യേകതയും ഈ പ്രാവിശ്യത്തെ യൂറോ കപ്പിനുണ്ട്.
ALSO READ : Real Madrid വീണ്ടും Carlo Ancelotti യുടെ കീഴിൽ, എവർട്ടണുമായിട്ടുള്ള കരാർ റദ്ദാക്കി
ഉദ്ഘാടനത്തിൽ തീ പാറുന്ന പോരാട്ടത്തിനായി ഇറ്റലിയും തർക്കിയും
കഴിഞ്ഞ യുറോ ലോകകപ്പ് പോരാട്ടങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്ത മുറിവ് ഉണക്കാനാണ് ഇറ്റലി യുറോ 2020നെ കാണുന്നത്. കിരീടത്തിൽ കുറഞ്ഞതൊന്നും അസൂറികൾ ഇത്തവണ പ്രതീക്ഷിക്കുന്നില്ല. 1968ൽ നേടിയ ഒരേയൊരു യൂറോപ്യൻ കിരീടം മാത്രമാണ് ഇറ്റലിയുടെ പക്കലുള്ളത്.
നഷ്ടപ്പെട്ട പ്രതാപം തിരിച്ചെടുക്കുകയായിരുന്നു റൊബേർട്ടോ മാൻസിനിയുടെ കീഴിൽ അസൂറികൾ കഴിഞ്ഞ കുറെ നാളുകളായി. 2018 പോർച്ചുഗല്ലിനോട് തോറ്റതല്ലാതെ ഇറ്റലിയുടെ ഭാഗത്ത് മറ്റൊരു പരാജയം രേഖപ്പെടുത്തിട്ടില്ല. യുറോയുടെ യോഗ്യത റൗണ്ടിൽ കളിച്ച പത്ത് മത്സരത്തിലും ജയം മാത്രം ഫലം. അവസാനം കളിച്ച് എട്ട് മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും ഇറ്റലി നേടിട്ടില്ല.
ഗോൾ വല കാക്കാൻ പരിചയ സമ്പന്നതയും അതോടൊപ്പം ചെറുപ്പക്കാരനുമായ ഗ്യാൻല്യുഗി ഡൊണറുമാ. പ്രതിരോധം കാക്കാൻ യുവന്റസിന്റെ ലിയോനാർഡോ ബൊനൂച്ചിയും ജിർജിയോ കില്ലിനിയും ഒപ്പം ഫ്രാൻസെസ്ക്കോ അസേർബി, അലസാൻട്രോ ബാസ്റ്റോണി തുടങ്ങിയവർ. വിങ് ബാക്കിൽ ഡി ലൊറെൻസോ, സിപിന്നസോളാ, ഫ്ലോറെൻസി തുടങ്ങിയവർ
ALSO READ : Georginio Wijnaldum ബാഴ്സയിലേക്കല്ല പിഎസ്ജിയിലേക്ക്, കരാർ ബാഴ്സലോണ നൽകാമെന്ന് പറഞ്ഞതിന്റെ ഇരട്ടി തുകയ്ക്ക്
മധ്യനിരയിൽ ചെൽസി നായകൻ ജോർജിനോയുടെ നേതൃത്വത്തിൽ പിഎസ്ജി താരം മാർക്കോ വെരാറ്റിയും പെല്ലിഗ്രിനിയും ക്രിസ്റ്റാന്റെയും സെൻസിയും ബരെല്ലയും. കൂടാതെ എല്ലാ ക്ലബുകളും നോട്ടമിട്ട് വെച്ചിരിക്കുന്ന മാനുവേൽ ലൊക്കറ്റെല്ലിയും.
വിങ്ങ് രണ്ട് തരത്തിലാകും മിക്കവാറു മൻസീനി ശ്രദ്ധ കേന്ദ്രീകരിക്കുക. യുവന്റ്സ താരങ്ങളായ കിയേസും, ബെനാർഡെസ്കിയും വലതും ലൊറെൻസോ ഇൻസിഗ്നീയ ഇടതും കേന്ദ്രീകരിക്കുക.
കഴിഞ്ഞ സീസണിലിൽ ക്ലബ് ഫുട്ബോളിൽ അൽപം നിറം മങ്ങിയെങ്കിലും സിറോ ഇമ്മൊബലൈ തന്നെയാകും പ്രധാന സ്ട്രൈക്കർ ഒപ്പം ബെലോട്ടിയും ബെറാഡിയും ടീമിൽ ഉണ്ടാകും.
ALSO READ : Euro Cup 2020 : സ്പെയിൻ ക്യാപ്റ്റൻ Sergio Busquets കോവിഡ് പോസിറ്റിവ്, താരം ക്യാമ്പ് വിട്ടു
ഒരു കറുത്ത കുതിരയുടെ പരിവേഷം പല ഫുട്ബോൾ നിരീക്ഷകരും തർക്കി നൽകുന്നുണ്ട്. എന്നാൽ സ്ഥിരത സൃഷ്ടിച്ച് ഐക്യത്തോടെ ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നതാണ് സെനോൾ ഗുനെസിന് മുമ്പിലുള്ള വലിയ പ്രതിസന്ധി. ലീഗ് ഫുട്ബോളുകളിൽ കളിച്ച് നല്ല പരിചയ സമ്പന്നതയുണ്ടെങ്കിലും ചില സമയങ്ങളിൽ അത് വിനയോഗിക്കാത്ത തർക്കിയെ കഴിഞ്ഞ മത്സരങ്ങളിൽ കാണാൻ സാധിക്കുന്നതാണ്.
ഉറപ്പായിട്ടും മെററ്റ് ഗുനെക് തന്നെയാകും തർക്കിയുടെ വല കാക്കുക.
പ്രതിരോധത്തിൽ ഈ സീസണിൽ അൽപം ലിവർപൂളിൽ അൽപം വിമർശനം നേരിട്ടെങ്കിലും ഒസാൻ കബാക്കും ലെസ്റ്റസിറ്റി താരം കാഗ്ലർ സൊയനൊച്ചുവും നേതൃത്വം നൽകും. ഒപ്പം യുവന്റസിന്റെ മെറിഹ് ഡെമിറിയാലും പ്രധാനഘടകമാകും.
മധ്യനിരയിൽ എസി മിലാൻ താരം ഹക്കാൻ ചഹ്നോളുവിന്റെ നേതൃത്വത്തിലാകും ആക്രമണങ്ങൾക്ക് പദ്ധതിയിടുക. ഒപ്പം തുഫാനും, ഉനാലും, ഉണ്ടറും വിങ്ങുകളിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കും.
ബുറാക്കി യിൽമാസിനെ കേന്ദ്രീകരിച്ചു തന്നെയാകും ആക്രമണങ്ങൾക്ക് പദ്ധതി ഇടുക. കാരണം ഒറ്റയാനായി മുന്നറ്റത്തിൽ യിൽമാസാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...