UEFA Champions League : പകരം വീട്ടാൻ ബാഴ്സ; ബയണിന് എതിരാളി ലെവൻഡോസ്കി

UEFA Champions League Bayern Munich vs FC Barcelona : ഇരു ടീമുകളും ഇതിന് മുമ്പ് 11 തവണയാണ് ചാമ്പ്യൻസ് ലീഗിൽ ഏറ്റുമുട്ടിയത്. അതിൽ എട്ട് തവണ ജയം ജർമൻ ടീമിനൊപ്പമായിരുന്നു.

Written by - Jenish Thomas | Last Updated : Sep 13, 2022, 09:51 PM IST
  • ഇന്ന് അർധ രാത്രി 12.30ന് ബയണിന്റെ തട്ടകത്തിൽ വെച്ചാണ് മത്സരം.
  • ബയണിന് വലയ്ക്കുന്നത് എതിർപാളത്തിയുള്ള തങ്ങളുടെ സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കിയാണ്.
  • ബാഴ്സയ്ക്ക് ഏറ്റവും നാണക്കേടായി നേരിട്ട തോൽവികളിൽ ഒന്ന് ബയണിന് മുന്നിലാണ്.
  • രണ്ടിനെതിരെ എട്ട് ഗോളുകൾ വഴങ്ങിട്ടുള്ള 2019-20 സീസണിലെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ തോൽവിയുടെ നാണക്കേട് ഇപ്പോഴും ബാഴ്സയെ വേട്ടയാടാറുണ്ട്.
UEFA Champions League : പകരം വീട്ടാൻ ബാഴ്സ; ബയണിന് എതിരാളി ലെവൻഡോസ്കി

മ്യുണിക്ക്: മുൻ ചാമ്പ്യൻസ് ലീഗ് സീസണുകളിൽ ഏറ്റ കനത്ത പ്രഹരങ്ങൾക്ക് മറുപടി നൽകാൻ ബാഴ്സലോണ ഇന്ന് ജർമൻ വമ്പന്മാരായ ബയൺ മ്യൂണിക്കിനെ നേരിടും. ഇന്ന് അർധ രാത്രി 12.30ന് ബയണിന്റെ തട്ടകത്തിൽ വെച്ചാണ് മത്സരം. ബയണിന് വലയ്ക്കുന്നത് എതിർപാളത്തിയുള്ള തങ്ങളുടെ മുൻ സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കിയാണ്. 

ഇരു ടീമുകളുടെയും ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരമാണ്. ചെക്ക് റിപ്പബ്ലിക്ക് ക്ലബായ വിക്ടോറിയ പ്ലെസെനെ നാല് ഗോളുകൾക്ക് തകർത്താണ് സ്പാനിഷ് വമ്പന്മാർ അലിയൻ അരീനയിലേക്കെത്തുന്നത്. സീരി എ വമ്പന്മാരായ ഇന്റർ മിലാനെ രണ്ട് ഗോളുകൾക്ക് തകർത്താണ് ബയൺ ബാഴ്സക്കെതിരെ ഇന്ന് ഇറങ്ങുന്നത്. അതേസമയം ബുന്ദെലിഗയിൽ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സമനില ഏറ്റുവാങ്ങേണ്ടി വന്ന സമ്മർദ്ദത്തിലാണ് മ്യൂണിക്ക് ടീം. 

ALSO READ : Chelsea FC : ട്യുഷേലിന് പകരം ഗ്രഹാം പോർട്ടർ; ചെൽസി പുതിയ കോച്ചിനെ നിയമിച്ചു

ഇരു ടീമുകളും ഇതിന് മുമ്പ് 11 തവണയാണ് ചാമ്പ്യൻസ് ലീഗിൽ ഏറ്റുമുട്ടിയത്. അതിൽ എട്ട് തവണ ജയം ജർമൻ ടീമിനൊപ്പമായിരുന്നു. ബാഴ്സയ്ക്കാകെ ജയിക്കാനായത് രണ്ട് മത്സരങ്ങളിൽ. ഇരു ടീമും നേർക്കുനേരെത്തിയ മറ്റൊരു മത്സരം സമനിലയിൽ പിരിയുകയും ചെയ്തു. 

ബാഴ്സയ്ക്ക് ഏറ്റവും നാണക്കേടായി നേരിട്ട തോൽവികളിൽ ഒന്ന് ബയണിന് മുന്നിലാണ്. രണ്ടിനെതിരെ എട്ട് ഗോളുകൾ വഴങ്ങിട്ടുള്ള 2019-20 സീസണിലെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ തോൽവിയുടെ നാണക്കേട് ഇപ്പോഴും ബാഴ്സയെ വേട്ടയാടാറുണ്ട്. കഴിഞ്ഞ ഇത്തവണത്തെ പോലെ തന്നെ ഒരേ ഗ്രൂപ്പിലായിരുന്നു ഇരു ടീമുകളും. ഗ്രൂപ്പ് ഘട്ടത്തിലെ ഇരുപാദങ്ങളിലും ബാഴ്സയ്ക്ക് മേൽ ജർമൻ ടീമിന്റെ മൂന്ന് ഗോൾ ആധിപചത്യമായിരുന്നുണ്ടായിരുന്നത്. 

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് മറ്റ് മത്സരങ്ങളിലായി ലിവർപൂൾ അയാക്സിനെയും സ്പോർട്ടിങ് എഫ്സി ടോട്നാമിനെയും ഇന്റർ വിക്ടോറിയ പ്ലസെനെയും ബയൺ ലെവെറ്കുസെൻ അത്ലെറ്റികോ മാഡ്രിഡിനെയും നേരിടും. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News