UEFA Champions League 2022 : ചാമ്പ്യൻസ് ലീഗ് പോരാട്ടം ഇനി ലാലിഗായും പ്രീമിയർ ലീഗും തമ്മിൽ; സെമി ഫൈനൽ ലൈനപ്പ് ഇങ്ങനെ

ആദ്യ കിരീടം എന്ന സ്വപ്നവുമായി ഇറങ്ങുന്ന സിറ്റി ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടിട്ടുള്ള റയലിനെ നേരിടും. ഉനെയ് എമറിയുടെ വിയ്യറെയലും ലിവർപൂളും തമ്മിലാണ് രണ്ടാമത്തെ സെമി. 

Written by - Zee Malayalam News Desk | Last Updated : Apr 14, 2022, 03:40 PM IST
  • ഇരു മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞെങ്കിലും രണ്ടുപാദങ്ങളിലെ ഗോൾ നേട്ടത്തിൽ ഇംഗ്ലീഷ് ടീമുകൾ സെമിയിലേക്ക് പ്രവേശിക്കുകയായിരുന്നു.
  • ലാലിഗാ വമ്പന്മാരായ റയൽ മാഡ്രിഡും വിയ്യറയലുമാണ് ഇംഗ്ലീഷ് ക്ലബുകളുടെ എതിരാളികൾ.
  • ആദ്യ കിരീടം എന്ന സ്വപ്നവുമായി ഇറങ്ങുന്ന സിറ്റി ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടിട്ടുള്ള റയലിനെ നേരിടും.
  • ഉനെയ് എമറിയുടെ വിയ്യറെയലും ലിവർപൂളും തമ്മിലാണ് രണ്ടാമത്തെ സെമി.
UEFA Champions League 2022 : ചാമ്പ്യൻസ് ലീഗ് പോരാട്ടം ഇനി ലാലിഗായും പ്രീമിയർ ലീഗും തമ്മിൽ; സെമി ഫൈനൽ ലൈനപ്പ് ഇങ്ങനെ

UEFA Champions League 2022 : യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ അത്ലെറ്റികോ മാഡ്രിഡിനെയും ബെൻഫിക്കയെയും തകർത്ത് ഇംഗ്ലീഷ് ടീമുകളായ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും സെമിയിൽ ഫൈനലിൽ. ഇരു മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞെങ്കിലും രണ്ടുപാദങ്ങളിലെ ഗോൾ നേട്ടത്തിൽ ഇംഗ്ലീഷ് ടീമുകൾ സെമിയിലേക്ക് പ്രവേശിക്കുകയായിരുന്നു. 

ലാലിഗാ വമ്പന്മാരായ റയൽ മാഡ്രിഡും വിയ്യറയലുമാണ് ഇംഗ്ലീഷ് ക്ലബുകളുടെ എതിരാളികൾ. ആദ്യ കിരീടം എന്ന സ്വപ്നവുമായി ഇറങ്ങുന്ന സിറ്റി ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടിട്ടുള്ള റയലിനെ നേരിടും. ഉനെയ് എമറിയുടെ വിയ്യറെയലും ലിവർപൂളും തമ്മിലാണ് രണ്ടാമത്തെ സെമി. 

ALSO READ : UEFA Champions League 2022 : ചാമ്പ്യൻസ് ലീഗിൽ മുൻ ചാമ്പ്യന്മാരെ തകർത്ത് ലാലിഗാ വമ്പന്മാർ; സിറ്റിയും ലിവർപൂളും ഇന്ന് ഇറങ്ങും

സെമി പ്രവേശനത്തിനായി വീറും വാശിയും കായികമായി മാറുകയായിരുന്നു സിറ്റിയും അത്ലെറ്റികോയും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരം. സമനിലയായ മത്സരം കയ്യാങ്കളിയിലാണ് അവസാനിച്ചത്. അത്ലെറ്റികോയുടെ ബ്രസീലിയൻ പ്രതിരോധ താരം ഫിലിപ്പെ ചുവപ്പ് കാർഡ് കണ്ട് പുറത്താകുകയും ചെയ്തു. ആദ്യപാദത്തിൽ കെവിൻ ഡിബ്രൂയിൻ നേടിയ ഗോളിലാണ് സിറ്റിയുടെ സെമി പ്രവേശനം.

ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി സമനിലയിലാണ് ലിവർപൂൾ ബെൻഫിക്ക മത്സരം അവസാനിച്ചത്. ഇരുപാദങ്ങളിലായി 6-3 എന്ന സ്കോറിൽ പോർച്ചുഗീസ് ടീമിനെ തകർത്താണ് ഇംഗ്ലീഷ് വമ്പന്മാർ സെമിയിൽ ഇടം നേടിയത്. ലിവർപൂളിനായി റോബർട്ടോ ഫെർമിനോ രണ്ടും ഇബ്രാഹിമാ കൊനാട്ടെ ഒരു ഗോളും നേടി. ഗോൺസാലോ റാമോസ്, റോമൻ യാരേംചുക്, ഡാർവിൻ ന്യൂനെസ് എന്നിവരാണ് ബെൻഫിക്കയ്ക്കായി ഗോൾ നേടിയത്.

ALSO READ : Champions League: ചാമ്പ്യൻസ് ലീഗ്; സെമി ഉറപ്പിക്കാൻ റയൽ മാഡ്രിഡും വിയ്യാറയലും കളത്തിലേക്ക്

ഏപ്രിൽ 27, 28 തിയതികളിലായിട്ടാണ് ആദ്യപാദ സെമി. തുടർന്ന് മെയ് 4,5 തിയതികളിലായി രണ്ടാംപാദവും അരങ്ങേറും. മെയ് 29ന് പാരീസിൽ വെച്ചാണ് യുവേഫ് ചാമ്പ്യൻസ് ലീഗ് 2021-22 സീസണിന്റെ കലാശപ്പോരാട്ടം അരങ്ങേറുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News