UEFA Champions League : ബാഴ്സയും അയാക്സും യൂറോപ്പയിലേക്ക്; ചാമ്പ്യൻസ് ലീഗിൽ ബയണിനും ഇന്ററിനും ലിവർപൂളിനും ജയം

UCL UEFA Champions League 2022-23 ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം മാത്രം ബാക്കി നിൽക്കവെ ബാഴ്സലോണയും അയാക്സും യുറോപ്പ ലീഗിലേക്ക് തരം താഴ്ത്തപ്പെടുമെന്ന് ഏകദേശം ഉറപ്പായി

Written by - Jenish Thomas | Last Updated : Oct 27, 2022, 09:45 AM IST
  • ബയൺ മ്യൂണിക്കിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സ്പാനിഷ് വമ്പന്മാർ സ്വന്തം തട്ടകത്തിൽ തോൽവി ഏറ്റുവാങ്ങിയത്.
  • ലിവർപൂളിനോട് മൂന്ന് ഗോളുകൾക്കാണ് ഡച്ച് ടീമിന്റെ തോൽവി.
  • മറ്റ് മത്സരങ്ങളിലായി ഇന്റർ മിലാൻ വിക്ടോറിയ പ്ലെസെനെയും എഫ്സ് പോർട്ടോ ക്ലബ് ബ്രൂഷിനെയും ഫ്രാങ്കഫെർട്ട് ഒളിമ്പിക് മാഴ്സെയും നാപ്പൊളി റേഞ്ചേഴ്സിനെയും തോൽപ്പിച്ചു.
  • അതേസമയം അത്ലെറ്റികോ മാഡ്രിഡ് ബയെർ ലവെർറൂക്സെൻ മത്സരവും ടോട്നാം സ്പോർട്ടിങ് എഫ്സി പോരാട്ടവും സമനിലയിൽ പിരിഞ്ഞു.
UEFA Champions League : ബാഴ്സയും അയാക്സും യൂറോപ്പയിലേക്ക്; ചാമ്പ്യൻസ് ലീഗിൽ ബയണിനും ഇന്ററിനും ലിവർപൂളിനും ജയം

UEFA Champions League 2022-23 : യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയ്ക്കും അയാക്സിനും തോൽവി. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം മാത്രം ബാക്കി നിൽക്കവെ ഇരു ടീമുകളും യുറോപ്പ ലീഗിലേക്ക് തരം താഴ്ത്തപ്പെടുമെന്ന് ഏകദേശം ഉറപ്പായി. ബയൺ മ്യൂണിക്കിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സ്പാനിഷ് വമ്പന്മാർ സ്വന്തം തട്ടകത്തിൽ തോൽവി ഏറ്റുവാങ്ങിയത്. ലിവർപൂളിനോട് മൂന്ന് ഗോളുകൾക്കാണ് ഡച്ച് ടീമിന്റേയും തോൽവി. മറ്റ് മത്സരങ്ങളിലായി ഇന്റർ മിലാൻ വിക്ടോറിയ പ്ലെസെനെയും എഫ്സ് പോർട്ടോ ക്ലബ് ബ്രൂഷിനെയും ഫ്രാങ്കഫെർട്ട് ഒളിമ്പിക് മാഴ്സെയും നാപ്പൊളി റേഞ്ചേഴ്സിനെയും തോൽപ്പിച്ചു. അതേസമയം അത്ലെറ്റികോ മാഡ്രിഡ് ബയെർ ലവെർറൂക്സെൻ മത്സരവും ടോട്നാം സ്പോർട്ടിങ് എഫ്സി പോരാട്ടവും സമനിലയിൽ പിരിഞ്ഞു. 

എതിരില്ലാത്തെ മൂന്ന് ഗോളുകൾക്കാണ് ബയണിനോടുള്ള ബാഴ്സയുടെ തോൽവി. മ്യൂണിക്കിൽ വെച്ച് ഏറ്റുമുട്ടിയപ്പോഴും ബാഴ്സയ്ക്കു മേൽ ബയൺ ഇതെ ആധിപത്യമായിരുന്നു തുടർന്നത്. സാഡിയോ മാനേ, ചൊയ്പോ മോട്ടിങ്, ബഞ്ചമിൻ പവാർഡ് എന്നിവരാണ് ക്യാമ്പ് നൗവിൽ ബയണിനായി ഗോളുകൾ സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂളിന്റെയും ജയം. ഡച്ച് ക്ലബിന്റെ തട്ടകത്തിൽ വെച്ച് നടന്ന മത്സരത്തിൽ മുഹമ്മദ് സാല, ഡാർവിൻ ന്യൂനെസ്, ഹാർവി എല്ലിയോട്ട് എന്നിവരാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്. 

ALSO READ : UEFA Champions League : ചാമ്പ്യൻസ് ലീഗ്; റൊണാൾഡോയുടെ ആ റിക്കോർഡും മെസി മറികടന്നു

നിർണായക മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്ക് ക്ലബ് വിക്ടോറിയ പ്ലെസെൻ തോൽപ്പിച്ചാണ് ഇന്റർ മിലാൻ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടിയത്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഇറ്റാലിയൻ വമ്പന്മാരുടെ ജയം. ഹെൻറിക് മ്ഖിതാര്യൻ, എഡിൻ ഡെക്കോ റൊമേലു ലുക്കാക്കു എന്നിവരാമ് ഇന്ററിന് വേണ്ടി ഗോളുകൾ സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തിൽ സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സിനെ തകർത്ത് നാപ്പൊളി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് റേഞ്ചേഴ്സിന്റെ തോൽവി. ജർമൻ ക്ലബായി ഫ്രാങ്ക്ഫർട്ടിനും ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഫ്രാങ്ക്ഫർട്ട് ഫ്രഞ്ച് വമ്പന്മാരായ ഒളിമ്പിക് മാഴ്സയെ തോൽപ്പിച്ചത്. പോർച്ചുഗൽ ക്ലബായ എഫ്സി പോർട്ടോ ക്ലബ് ബ്രൂഷയെ അവരുടെ തട്ടകത്തിൽ വെച്ച് ഞെട്ടിക്കുകയും ചെയ്തു. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പോർച്ചുഗീസ് വമ്പന്മാരുടെ ജയം. 

അതേസമയം മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ് വമ്പന്മാരായ ടോട്നാം സ്പർസിനെ സ്പോർട്ടിങ് സിപി സമനിലയിൽ തളച്ചു. ഇരു ടീമും ഓരോ ഗോൾ വീതം നേടി. മാർക്ക്സ് എഡ്വേർഡ്സ് പോർച്ചുഗുൽ ടീമിനായി ഗോൾ നേടിയപ്പോൾ റൊഡ്രിഗോ ബന്റാകുറാണ് ടോട്നത്തിനായി സമനില ഗോൾ കണ്ടെത്തിയത്. അത്ലെറ്റികോ മാഡ്രിഡ് ബയെർ ലെവറൂക്സെൻ മത്സരവും സമനിലയിൽ പിരിയുകയായിരുന്നു. ഇരു ടീമും രണ്ട് ഗോളുകൾ വീതം നേടി. യാനിക്ക് കറാസ്കോ റൊഡ്രിഗോ ഡി പോളുമാണ് സ്പാനിഷ് ക്ലബിനായി ഗോളുകൾ നേടിയത്. മൂസാ ഡിയാബി, ഹഡ്സൺ ഒഡോയി എന്നിവരാണ് ജർമൻ ടീമിന് വേണ്ടി ഗോളുകൾ സ്വന്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News