Thomas Cup 2022 : ചരിത്രത്തിലാദ്യമായി തോമസ് കപ്പിൽ മുത്തിമിട്ട് ഇന്ത്യ; നേട്ടം മലയാളിക്കരുത്തിൽ

HS Pranoy Thomas Cup ക്വാർട്ടറിലും സെമിയിലുമായി മലയാളി താരം എച്ച് എസ് പ്രണോയിയുടെ പ്രകടനമികവിലാണ് ഇന്ത്യൻ ടീം ഫൈനലിൽ പ്രവേശിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 15, 2022, 05:44 PM IST
  • ഫൈനലിൽ സിംഗൾസിൽ ഇന്ത്യക്കായി ലക്ഷ്മി സെനും കിഡമ്പി ശ്രീകാന്തും ജയം കണ്ടെത്തിയപ്പോൾ
  • ഡബിൾസിൽ ലോകാം എട്ടാം നമ്പർ സീഡായ സാത്വിക്സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഇന്ത്യയെ ആദ്യ തോമസ് കപ്പ് കീരിടത്തിലേക്ക് നയിച്ചു.
  • ക്വാർട്ടറിലും സെമിയിലുമായി മലയാളി താരം എച്ച് എസ് പ്രെണോയിയുടെ പ്രകടനമികവിലാണ് ഇന്ത്യൻ ടീം ഫൈനലിൽ പ്രവേശിക്കുന്നത്.
Thomas Cup 2022 : ചരിത്രത്തിലാദ്യമായി തോമസ് കപ്പിൽ മുത്തിമിട്ട് ഇന്ത്യ; നേട്ടം മലയാളിക്കരുത്തിൽ

ബാങ്കോക്ക് : 74 വർഷം പഴക്കമുള്ള തോമസ് കപ്പ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ആദ്യമായി മുത്തമിട്ട് ഇന്ത്യൻ പുരുഷ ടീം. 14 തവണ ടൂർണമെന്റ് ചാമ്പ്യന്മാരായ ഇന്തോനേഷ്യയെ ഏകപക്ഷീയമായി 3-0ത്തിന് തകർത്താണ് ഇന്ത്യയുടെ കിരീട നേട്ടം.

ഫൈനലിൽ സിംഗിൾസിൽ ഇന്ത്യക്കായി ലക്ഷ്യ സെനും കിഡമ്പി ശ്രീകാന്തും ജയം കണ്ടെത്തിയപ്പോൾ ഡബിൾസിൽ ലോകാം എട്ടാം നമ്പർ സീഡായ സാത്വിക്സായിരാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഇന്ത്യയെ ആദ്യ തോമസ് കപ്പ് കീരിടത്തിലേക്ക് നയിച്ചു. ക്വാർട്ടറിലും സെമിയിലുമായി മലയാളി താരം എച്ച് എസ് പ്രെണോയിയുടെ പ്രകടനമികവിലാണ് ഇന്ത്യൻ ടീം ഫൈനലിൽ പ്രവേശിക്കുന്നത്. 

ALSO READ : I-League 2021-22 : ഗോകുലം കേരള ഐ ലീഗ് ചാമ്പ്യന്മാർ; കഴിഞ്ഞ 15 വർഷത്തിനിടെ കിരീടം നിലനിർത്തുന്ന ആദ്യ ടീം

ഇന്തോനേഷ്യയുടെ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവായ ആന്റണി സിനിസുകയെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് തകർത്ത ലക്ഷ്യ സെനാണ് ഇന്ത്യക്ക് ആദ്യ ലീഡ് നേടി നൽകിയത്. സ്കോർ - 8-21, 21-17, 21-16. പിന്നാലെ റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഇന്തോനേഷ്യൻ ടീമിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് തകർത്ത് ലീഡ് ഉയർത്തുകയായിരുന്നു. സ്കോർ - 18-21, 23-21, 21-19.

അവസാനം സിംഗിൾസിൽ ഇന്ത്യയുടെ ഒന്നാം നമ്പർ താരം ശ്രീകാന്ത് 48 മിനിറ്റിന്റെ പോരാട്ടത്തിനൊടുവിൽ ഇന്ത്യക്ക് ആദ്യ തോമസ് കപ്പ് സമ്മാനിക്കുകയായിരുന്നു. ഇന്തോനേഷ്യയുടെ ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവായ ജൊനാഥൻ ക്രിസ്റ്റിയെയാണ് ശ്രീകാന്ത് നേരിട്ടുള്ള സെറ്റിന് തകർത്തത്. സ്കോർ - 21-15, 23-21.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News