T20 World Cup 2022 : സെമിക്ക് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക; രോഹിത് ശർമ പരിക്കിന്റെ നിഴലിൽ

Rohit Sharma injury update ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ 40 മിനിറ്റുകൾക്ക് ശേഷം വീണ്ടും പരിശീലനത്തിനായി നെറ്റിലെത്തുകയും ചെയ്തു

Written by - Zee Malayalam News Desk | Last Updated : Nov 8, 2022, 02:36 PM IST
  • പന്ത് കൈയ്യിൽ അടിച്ചതിന് ശേഷം വേദന സഹിക്കാനാവതെ രോഹിത് ബാറ്റ് താഴെയിടുകയും ഉടൻ തന്നെ ഇന്ത്യൻ ടീമിന്റെ ഫിസിയോ സംഘമെത്തി താരത്തെ പരിശോധിക്കുകയും ചെയ്തു.
  • തുടർന്ന് ബാറ്റിങ് കോച്ച് വിക്രം റാത്തോർ വന്ന് താരത്തിന്റെ പരിക്ക് പരിശോധിക്കുകയും ചെയ്തു.
  • എന്നാൽ 40 മിനിറ്റുകൾക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വീണ്ടും പരിശീലനത്തിനായി നെറ്റിലെത്തുകയും ചെയ്തു
T20 World Cup 2022 : സെമിക്ക് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക; രോഹിത് ശർമ പരിക്കിന്റെ നിഴലിൽ

അഡ്ലെയ്ഡ് : ടി20 ലോകകപ്പ് സെമി ഫൈനലിന് മുമ്പ് ഇന്ത്യക്ക് പരിക്കിന്റെ ഭീഷിണി. ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് പരിശീലനത്തിനിടെ പരിക്കേറ്റതായിട്ടാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. നെറ്റ്സിൽ പരിശീലനം നടത്തവെ താരത്തിന്റെ കൈക്കുഴയ്ക്ക് പരിക്കേറ്റതായിട്ടാണ് സ്പോർട്സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പന്ത് കൈയ്യിൽ അടിച്ചതിന് ശേഷം വേദന സഹിക്കാനാവതെ രോഹിത് ബാറ്റ് താഴെയിടുകയും ഉടൻ തന്നെ ഇന്ത്യൻ ടീമിന്റെ ഫിസിയോ സംഘമെത്തി താരത്തെ പരിശോധിക്കുകയും ചെയ്തു. തുടർന്ന് ബാറ്റിങ് കോച്ച് വിക്രം റാത്തോർ വന്ന് താരത്തിന്റെ പരിക്ക് പരിശോധിക്കുകയും ചെയ്തു. 

എന്നാൽ 40 മിനിറ്റുകൾക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വീണ്ടും പരിശീലനത്തിനായി നെറ്റിലെത്തുകയും ചെയ്തു. മറ്റൊരു ത്രോ സ്പെഷ്യലിസ്റ്റ് എത്തിയാണ് താരത്തിന് പരിശീലനം നൽകിയത്. പിന്നീട് പരിക്കിന്റെ ഭാവങ്ങൾ രോഹിത്തിൽ നിന്നും ഉണ്ടായില്ല. ഇന്ത്യൻ ക്യാമ്പിൽ ഭാഗികമായി ആശങ്ക ഒഴിയുകയും ചെയ്തു. 

ALSO READ : അന്ന് അവസരം ലഭിക്കാത്തപ്പോൾ വിഷമം സഹിക്കാനാവതെ ബീച്ചിൽ ഒറ്റയ്ക്കിരുന്നു; ഇന്ന് ഓസ്ട്രേലിയയിൽ ആറാടുകയാണ് ഇന്ത്യയുടെ 'SKY'

നവംബർ 10നാണ് ഇന്ത്യയുടെ സെമി ഫൈനൽ മത്സരം. സൂപ്പർ 12 ഗ്രൂപ്പ് ഒന്നിൽ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യൻ സമയം വൈകിട്ട് 1.30നാണ് ഇന്ത്യ ഇംഗ്ലണ്ട് സെമി പോരാട്ടം. ആദ്യ സെമിയിൽ ന്യൂസിലാൻഡ് പാകിസ്ഥാനെ നേരിടും. നാളെ ബുധനാഴ്ച സിഡ്നിയിൽ വെച്ചാണ് കിവീസ് പാകിസ്ഥാനും തമ്മിൽ ഏറ്റമുട്ടുന്നത്, 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News