ട്വന്റി20: ഓസ്ട്രേലിയയ്ക്ക് റെക്കോര്‍ഡ് സ്കോര്‍;65 പന്തില്‍145 റണ്‍സുമായി പുറത്താകാതെ മാക്സ്വെല്‍(വീഡിയോ)

ശ്രീലങ്കയ്ക്കെതിരായ ഹീറോകപ്പ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്ക് റെക്കോര്‍ഡ്‌ സ്കോര്‍. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സ് നേടിയാണ്‌ ഓസ്ട്രേലിയ രാജ്യാന്തര ട്വന്റി20യിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന പട്ടം സ്വന്തമാക്കിയത്. വെടിക്കെട്ടുവീരന്‍ മാക്സ്വെല്‍ 65 പന്തില്‍ നേടിയ 145 റണ്‍സിന്‍റെ പിന്‍ബലത്തിലാണ് ആദ്യം ബാറ്റ് ചെയത ഓസ്ട്രേലിയ 263 റണ്‍സ് നേടിയത്.

Last Updated : Sep 7, 2016, 02:36 PM IST
ട്വന്റി20: ഓസ്ട്രേലിയയ്ക്ക് റെക്കോര്‍ഡ് സ്കോര്‍;65 പന്തില്‍145 റണ്‍സുമായി പുറത്താകാതെ  മാക്സ്വെല്‍(വീഡിയോ)

പല്ലേകെലെ: ശ്രീലങ്കയ്ക്കെതിരായ ഹീറോകപ്പ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്ക് റെക്കോര്‍ഡ്‌ സ്കോര്‍. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സ് നേടിയാണ്‌ ഓസ്ട്രേലിയ രാജ്യാന്തര ട്വന്റി20യിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന പട്ടം സ്വന്തമാക്കിയത്. വെടിക്കെട്ടുവീരന്‍ മാക്സ്വെല്‍ 65 പന്തില്‍ നേടിയ 145 റണ്‍സിന്‍റെ പിന്‍ബലത്തിലാണ് ആദ്യം ബാറ്റ് ചെയത ഓസ്ട്രേലിയ 263 റണ്‍സ് നേടിയത്.

65 പന്തുകള്‍ നേരിട്ട മാക്സ്വെല്‍ 14 ബൗണ്ടറികളും ഒന്‍പത് സിക്സറുകളും നേടിയാണ് 145 റണ്‍സെടുത്ത് പുറത്താകാതെ നിന്നത്. രാജ്യാന്തര ട്വന്റി20യിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോര്‍ കൂടിയാണിത്.  18 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത ട്രാവിസ് ഹെഡ് ഒസീസ് സ്കോറിന് മികച്ച പിന്തുണ നല്‍കി പുറത്തായി. വാര്‍ണര്‍ 28 (16), ഉസ്മാന്‍ ക്വാജ 36 (22) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്‍മാര്‍. 

264 എന്ന വിജയ ലക്ഷ്യം പിന്തുടരാന്‍  മറുപടി ബാറ്റിങിനിറങ്ങിയ ശ്രീലങ്കയെ,ഓസ്ട്രേലിയന്‍ ബോളിംഗ് നിര പിടിച്ചുകെട്ടി.  ദിനേഷ് ചാന്ദിമലും 58(43),  ചമര കപുഗേധരയും 43(25) റണ്‍സ് നേടി ചെറുത്ത് നിന്നെങ്കിലും നിശ്ചിത ഓവറില്‍ 9 വിക്കറ്റിന് 178 ല്‍ ഒതുങ്ങി.

Trending News