Yuzvendra Chahal:'തന്നെ 15 നില കെട്ടിടത്തിന് മുകളിൽ നിന്ന് തലകീഴായി പിടിച്ചു'; ചഹലിന്റെ വെളിപ്പെടുത്തലിൽ ഞെട്ടിത്തരിച്ച് ക്രിക്കറ്റ് ലോകം

ക്രിക്കറ്റ് വിവാദങ്ങൾ പല തരത്തിൽ കായികലോകവും ക്രിക്കറ്റ് പ്രേമികളും കേട്ടിട്ടുണ്ട്. എന്നാൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങൾ താരങ്ങൾക്കിടയിലുണ്ടായെന്നാണ് യുസവേന്ദ്ര ചഹൽ വെളിപ്പെടുത്തുന്നത്.

Written by - Binu Pallimon | Edited by - Priyan RS | Last Updated : Apr 12, 2022, 02:38 PM IST
  • മുംബൈ ഇന്ത്യൻസ് താരമായിരിക്കെ ടീം ക്യാമ്പിൽ തനിക്ക് നേരിടേണ്ടി വന്ന ഭയാനകമായ അനുഭവങ്ങളെക്കുറിച്ച് യുസവേന്ദ്ര ചഹൽ തുറന്നു പറഞ്ഞതാണ് ഇപ്പോൾ വലിയ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
  • ചെറിയ രീതിയിലെങ്കിലും പിഴവ് വന്നിരുന്നെങ്കിൽ താൻ പതിനഞ്ചാം നിലയിൽ നിന്നും താഴെ വീഴുമായിരുന്നെന്നും താരത്തിന്റെ പേര് വ്യക്തമാക്കാതെയുള്ള ചഹലിന്റെ തുറന്നു പറച്ചിലിൽ വ്യക്തമാക്കുന്നു.
  • സംഭവത്തിന് കാരണക്കാരായ വ്യക്തികൾക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവുമായി ഇന്ത്യൻ ടീം മുൻ പരിശീലകൻ രവി ശാസ്ത്രി ഉൾപ്പെടെ ഉള്ളവർ രംഗത്തെത്തി കഴിഞ്ഞു.
Yuzvendra Chahal:'തന്നെ 15 നില കെട്ടിടത്തിന് മുകളിൽ നിന്ന് തലകീഴായി പിടിച്ചു'; ചഹലിന്റെ വെളിപ്പെടുത്തലിൽ ഞെട്ടിത്തരിച്ച് ക്രിക്കറ്റ് ലോകം

ദുരനുഭവങ്ങളെക്കുറിച്ചുള്ള യുസവേന്ദ്ര ചഹലിന്റെ വെളിപ്പെടുത്തലിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ്  ക്രിക്കറ്റ് ലോകം. ചഹലിനെതിരെ അതിക്രമം കാണിച്ച താരങ്ങളിൽ ഒരാളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.
മുംബൈ ഇന്ത്യൻസ് താരമായിരിക്കെ ടീം ക്യാമ്പിൽ തനിക്ക് നേരിടേണ്ടി വന്ന ഭയാനകമായ അനുഭവങ്ങളെക്കുറിച്ച് യുസവേന്ദ്ര ചഹൽ തുറന്നു പറഞ്ഞതാണ് ഇപ്പോൾ വലിയ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. മുംബൈ ഇന്ത്യൻസ് ചാമ്പ്യൻസ് ലീഗ് ജേതാക്കളായതിന്റെ ആഘോഷത്തിനിടെ മദ്യപിച്ച് ലക്കു കെട്ടെത്തിയ സഹതാരം തന്നെ വിളിച്ചു കൊണ്ടുപോയി ടീം ഹോട്ടൽ കെട്ടിടത്തിന്റെ പതിനഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്ന്  തൂക്കിയിട്ടെന്നായിരുന്നു ചഹലിന്റെ വെളിപ്പെടുത്തൽ.

പെട്ടെന്ന് മറ്റുള്ളവർ വന്ന് സാഹചര്യം നിയന്ത്രിച്ചു. ചെറിയ രീതിയിലെങ്കിലും പിഴവ് വന്നിരുന്നെങ്കിൽ താൻ പതിനഞ്ചാം നിലയിൽ നിന്നും താഴെ വീഴുമായിരുന്നെന്നും താരത്തിന്റെ പേര് വ്യക്തമാക്കാതെയുള്ള ചഹലിന്റെ തുറന്നു പറച്ചിലിൽ വ്യക്തമാക്കുന്നു. രാജസ്ഥാൻ റോയൽസിലെ സഹതാരങ്ങളായ ആർ അശ്വിൻ, കരുൺ നായർ എന്നിവരുമൊത്തുള്ള ചർച്ചക്കിടെയായിരുന്നു ചഹലിന്റെ തുറന്നു പറച്ചിൽ. ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിലാക്കിയ ഈ സംഭവത്തിന് പിന്നിലെ താരങ്ങളിലൊരാളെക്കുറിച്ചുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.

Read Also: Champions League: ചാമ്പ്യൻസ് ലീഗ്; സെമി ഉറപ്പിക്കാൻ റയൽ മാഡ്രിഡും വിയ്യാറയലും കളത്തിലേക്ക് 

ചഹലിനെതിരെ അതിക്രമം കാണിച്ച താരങ്ങളിലൊരാളായി റിപ്പോർട്ട് ചെയ്യുന്നത് മുൻ ന്യൂസിലൻഡ് ഓൾ റൌണ്ടറും ഇപ്പോൾ ഇംഗ്ലീഷ് കൌണ്ടി ക്ലബ്ബ് ദർഹത്തിന്റെ മുഖ്യ പരിശീലകനുമായ ജെയിംസ് ഫ്രാങ്ക്ളിനാണ്. ചഹലിന്റെ ആരോപണത്തിൽ ഫ്രാങ്ക്ളിനുമായി ഇക്കാര്യം സംസാരിക്കുമെന്ന് ക്ലബ്ബ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതിക്രമം കാണിച്ച മറ്റൊരാൾ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ സൈമണ്ട്സാണെന്ന രീതിയിലും വാർത്തകൾ ഉണ്ട്. ഏതായാലും സംഭവത്തിന് കാരണക്കാരായ വ്യക്തികൾക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവുമായി ഇന്ത്യൻ ടീം മുൻ പരിശീലകൻ രവി ശാസ്ത്രി ഉൾപ്പെടെ ഉള്ളവർ രംഗത്തെത്തി കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... 
android Link - https://bit.ly/3b0IeqA 
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ 
TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News