Sexual Harassment: വിവാഹ വാഗ്ദാനം, ഗര്‍ഭച്ഛിദ്രം, പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം നിയമ കുരുക്കിലേയ്ക്ക്

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ ലൈംഗിക പീഡന  പരാതിയുമായി യുവതി രംഗത്ത്... യുവതിയുടെ പരാതിയില്‍ സെഷന്‍സ് കോടതി FIR രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ ഉത്തരവിട്ടു.... 

Written by - Zee Malayalam News Desk | Last Updated : Jan 15, 2021, 04:33 PM IST
  • പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി രംഗത്ത്...
  • യുവതിയുടെ പരാതിയില്‍ സെഷന്‍സ് കോടതി FIR രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ ഉത്തരവിട്ടു....
  • ലാഹോര്‍ സ്വദേശിനിയായ ഹമിസ മുഖ്താറിന്‍റെ പരാതി പരിഗണിച്ച കോടതി ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും നിരീക്ഷിച്ചിരുന്നു.
Sexual Harassment: വിവാഹ വാഗ്ദാനം, ഗര്‍ഭച്ഛിദ്രം, പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം നിയമ കുരുക്കിലേയ്ക്ക്

Lahore: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ ലൈംഗിക പീഡന  പരാതിയുമായി യുവതി രംഗത്ത്... യുവതിയുടെ പരാതിയില്‍ സെഷന്‍സ് കോടതി FIR രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ ഉത്തരവിട്ടു.... 

ലാഹോര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ  (Lahore court) നിര്‍ദേശപ്രകാരമാണ് ബാബര്‍ അസമിനെതിരെ (Babar Azam)  FIR ഫയല്‍ ചെയ്തത്. ലാഹോര്‍ സ്വദേശിനിയായ ഹമിസ മുഖ്താറിന്‍റെ  പരാതി പരിഗണിച്ച കോടതി ആരോപണങ്ങള്‍ അതീവ  ഗുരുതരമാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും  നിരീക്ഷിച്ചിരുന്നു.

2020 നവംബറിലാണ് ഹമിസ ആദ്യമായി പരാതിയുമായി എത്തുന്നത്‌.  വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി പറ്റിച്ചുവെന്നും താരം ലൈംഗികമായി പീഡിപ്പതായും  ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. അതുമായി ബന്ധപ്പെട്ട ചില മെഡിക്കല്‍ രേഖകള്‍ ഹമിസ കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ ഇരുഭാഗങ്ങളുടേയും വാദം കേട്ടശേഷമാണ് ലാഹോര്‍ പോലീസിനോട് ബാബറിനെതിരേ FIR തയ്യാറാക്കാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നൊമാന്‍ മുഹമ്മദ് നയീം ആവശ്യപ്പെട്ടത്.

വിവാഹ വാഗ്ദാനം നല്‍കി ബാബര്‍ 10 വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്നും താന്‍   ഗര്‍ഭിണിയായതായും   വാര്‍ത്താസമ്മേളനത്തിലൂടെ മുന്‍പ്   യുവതി ആരോപിച്ചിരുന്നു. സ്‌കൂളില്‍ ബാബര്‍ അസമിന്‍റെ സഹപാഠിയായിരുന്നെന്ന് അവകാശപ്പെട്ട യുവതി  ഉന്നയിച്ച ആരോപണങ്ങള്‍ ഏറെ ഗുരുതരമാണ്. 

2010ല്‍ തങ്ങള്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്നതായാണ് യുവതി പറയുന്നത്. തുടക്കത്തില്‍ വലിയ സാമ്പത്തിക  പ്രയാസം നേരിട്ടിരുന്ന ബാബര്‍ അസമിനെ സഹായിച്ചിരുന്നത് താനാണെന്നും യുവതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  എന്നാല്‍, ലോകമറിയുന്ന താരമായി വളര്‍ന്നതോടെ ബാബര്‍ അസം  തന്നെ ചതിച്ചെന്നും ഈ ബന്ധത്തെ കുറിച്ച്‌ ഇരുവരുടെയും വീട്ടുകാര്‍ക്ക്  അറിവുണ്ടായിരുന്നതായും യുവതി വാര്‍ത്താസമ്മേളനത്തില്‍  ആരോപിച്ചിരുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസിനെ സമീപിക്കാന്‍ ഒരുങ്ങിയപ്പോള്‍ ബാബര്‍ അസം തന്നെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്നും യുവതി ആരോപിച്ചു. 

Also read: ഓടുന്ന ട്രെയിനിൽ നിന്നും ഭാര്യയെ തള്ളിയിട്ട് കൊന്നു; ഭർത്താവ് അറസ്റ്റിൽ

നിലവില്‍ സൗത്ത് ആഫ്രിക്കയ്ക്കെതിരായുള്ള  (South Africa) പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് ബാബര്‍ അസം. തള്ളവിരലിനേറ്റ പരിക്കുമൂലം താരം ഈയിടെ അവസാനിച്ച ന്യൂസിലാന്‍ഡ്‌  (New Zealand) പര്യടനത്തില്‍ കളിച്ചിരുന്നില്ല. 

സൗത്ത് ആഫ്രിക്കയുമായി രണ്ട് ടെസ്റ്റുകളിലും 3 ട്വന്‍റി 20 മത്സരങ്ങളിലും പാക്കിസ്ഥാന്‍  (Pakistan) കളിക്കും. ജനുവരി 26 മുതല്‍ ഫെബ്രുവരി 14 വരെയാണ് മത്സരങ്ങള്‍ നടക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News