SAFF Championship 2021 : അവസാനം ഗോളടിച്ച് പെലെക്കൊപ്പമെത്തി സുനിൽ ഛേത്രി, ഇന്ത്യക്ക് സാഫിലെ ആദ്യ ജയം

SAFF Championship അവസാനം ഇന്ത്യൻ ഫുട്ബോൾ ടീം (Indian Football Team) ജയം കണ്ടെത്തി. ടേബിൾ ടോപ്പേഴ്സായിരുന്നു നേപ്പാളിനെ ഇന്ത്യ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 11, 2021, 12:41 AM IST
  • ടേബിൾ ടോപ്പേഴ്സായിരുന്നു നേപ്പാളിനെ ഇന്ത്യ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിക്കുകയായിരുന്നു.
  • ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രിയാണ് ഇന്ത്യക്കായി വിജയ ഗോൾ കണ്ടെത്തിയത്.
  • ഗോൾ നേട്ടത്തോടെ ഛേത്രിയുടെ അന്താരാഷ്ട്ര മത്സരത്തിൽ ഗോൾവേട്ട 77 ആയി.
  • 123 മത്സരങ്ങളിൽ നിന്ന് 77 ഗോൾ നേടിയ ഛേത്രി ഫുട്ബോൾ ഇതിഹാസം പെലെയുടെ ഗോൾ വേട്ടയ്ക്കൊപ്പം എത്തി.
SAFF Championship 2021 : അവസാനം ഗോളടിച്ച് പെലെക്കൊപ്പമെത്തി സുനിൽ ഛേത്രി, ഇന്ത്യക്ക് സാഫിലെ ആദ്യ ജയം

Maldives : സാഫ് ചാമ്പ്യൻഷിപ്പിൽ (SAFF Championship) അവസാനം ഇന്ത്യൻ ഫുട്ബോൾ ടീം (Indian Football Team) ജയം കണ്ടെത്തി. ടേബിൾ ടോപ്പേഴ്സായിരുന്നു നേപ്പാളിനെ ഇന്ത്യ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിക്കുകയായിരുന്നു.

ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രിയാണ് ഇന്ത്യക്കായി വിജയ ഗോൾ കണ്ടെത്തിയത്. ഗോൾ നേട്ടത്തോടെ ഛേത്രിയുടെ അന്താരാഷ്ട്ര മത്സരത്തിൽ ഗോൾവേട്ട 77 ആയി. 123 മത്സരങ്ങളിൽ നിന്ന് 77 ഗോൾ നേടിയ ഛേത്രി ഫുട്ബോൾ ഇതിഹാസം പെലെയുടെ ഗോൾ വേട്ടയ്ക്കൊപ്പം എത്തി.

ALSO READ : SAFF Championship 2021 India vs Sri Lanka : ഇന്ത്യക്ക് ജയിക്കാൻ അറിയില്ലേ? സാഫ് കപ്പിൽ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് സമനില

82-ാം മിനിറ്റിലാണ് ഛേത്രി ഇന്ത്യക്കായി വിജയ ഗോൾ കണ്ടെത്തിയത്. ബ്രാൻഡൺ ഫെർണാണ്ടസിന്റെ നീക്കത്തിൽ ഫറൂഖ് ചൗധരി നൽകിയ പാസിലാണ് ഛേത്രി ഗോൾ കണ്ടെത്തിയത്. 

ALSO READ : SAFF Championship 2021 India vs Bangladesh : പത്ത് പേരായി ചുരുങ്ങിട്ടും ബംഗ്ലാദേശിനോട് ഇന്ത്യക്ക് സമനില, സ്റ്റിമാക്കിനെ പുറത്താക്കണമെന്ന് ആരാധകർ

തുടർച്ചയായ രണ്ട് മത്സരങ്ങളിൽ സമനില നില വഴങ്ങേണ്ടി വന്ന ഇന്ത്യക്ക് ലഭിച്ച ആശ്വാസമാണ് നേപ്പാളിനെതിരെയുള്ള ജയം. സാഫ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ പ്രതീക്ഷ കൂടുതൽ സജീവിമാക്കുകയായിരുന്നു ഈ ജയം.

ALSO READ : Durand Cup : എക്സ്ട്രാ ടൈമിൽ എഡു ബേഡിയയുടെ ഗോളിൽ FC Goa ഡ്യൂറാൻഡ് കപ്പ് ചാമ്പ്യന്മാർ

ടൂർണമെന്റിലെ ഇന്ത്യയുടെ അടുത്ത മത്സരം ഒക്ടോബർ 13ന് ആതിഥേയരായ മാൽഡീവിസിനെതിരെയാണ്. അടുത്ത മത്സരത്തിൽ ജയം കണ്ടെത്തിയാൽ മാത്രമെ ഇന്ത്യക്ക് സാഫ് ഫൈനലിലേക്ക് പ്രവേശിക്കാൻ സാധിക്കു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News