Rohit vs Virat | ഇന്ത്യൻ ക്രിക്കറ്റ് സുരക്ഷിതമായ കൈകളിൽ; രോഹിത് ശർമയെ ഏകദിന ക്യാപ്റ്റനാക്കിയതിൽ പിന്തുണച്ച് ഗൗതം ഗംഭീർ

ബിസിസിഐയുടെ ഈ തീരുമാനം രോഹിത് ശർമയ്ക്ക് നിശ്ചിത ഓവർ ഫോർമാറ്റിൽ ഇന്ത്യൻ ടീമിന്റെ മികവ ഉയർത്തിയെടുക്കാൻ കൂടുതൽ സമയം ലഭിക്കുമെന്ന് ഗംഭീർ അഭിപ്രായുപ്പെട്ടു. 

Written by - Zee Malayalam News Desk | Last Updated : Dec 12, 2021, 07:40 PM IST
  • രോഹിത് ശർമയ്ക്ക് നിശ്ചിത ഓവർ ഫോർമാറ്റിൽ ഇന്ത്യൻ ടീമിന്റെ മികവ ഉയർത്തിയെടുക്കാൻ കൂടുതൽ സമയം ലഭിക്കുമെന്ന് ഗംഭീർ അഭിപ്രായപ്പെട്ടു.
  • രോഹിത്തിന്റെ ശാന്തത ടീമിന് ഗുണമായിട്ടെ പ്രതിഫലിക്കു.
  • അത് സഹതാരങ്ങളെ കൂടുതൽ സമ്മർദത്തിലേക്ക് തള്ളിവിടാതിരിക്കാൻ സഹായിക്കും.
Rohit vs Virat | ഇന്ത്യൻ ക്രിക്കറ്റ് സുരക്ഷിതമായ കൈകളിൽ; രോഹിത് ശർമയെ ഏകദിന ക്യാപ്റ്റനാക്കിയതിൽ പിന്തുണച്ച് ഗൗതം ഗംഭീർ

ന്യൂ ഡൽഹി : ഇന്ത്യൻ ക്രിക്കറ്റിന് രണ്ട് ക്യാപ്റ്റൻ എന്നത് ഗുണം ചെയ്യുമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ (Gautam Gambhir). ബിസിസിഐയുടെ ഈ തീരുമാനം രോഹിത് ശർമയ്ക്ക് നിശ്ചിത ഓവർ ഫോർമാറ്റിൽ ഇന്ത്യൻ ടീമിന്റെ മികവ ഉയർത്തിയെടുക്കാൻ കൂടുതൽ സമയം ലഭിക്കുമെന്ന് ഗംഭീർ അഭിപ്രായപ്പെട്ടു. 

സ്പോർട്സ് ചാനലായ സ്റ്റാർ സ്പോർടിസിന്റെ പരിപാടിക്കിടെയാണ് 2011 ലോകകപ്പ് ഫൈനൽ ഹീറോയായ ഗംഭീർ അഭിപ്രായപ്പെട്ടത്. ഇന്ത്യൻ ക്രിക്കറ്റ് ഇപ്പോൾ സുരക്ഷിതമായ കൈകളിലാണ് പ്രത്യോകിച്ച് നിശ്ചിത ഓവർ ഫോമാറ്റ് മത്സരങ്ങളിൽ ഗംഭീർ കൂട്ടിചേർത്തു.

ALSO READ : Ishant Sharma | ദക്ഷിണാഫ്രിക്കൻ പര്യടനം കൂടി, ഇഷാന്ത് ശർമ്മക്ക് പൂട്ട് വീഴുമെന്ന് സൂചന

രോഹിത്തിന്റെ ശാന്തത ടീമിന് ഗുണമായിട്ടെ പ്രതിഫലിക്കു. അത് സഹതാരങ്ങളെ കൂടുതൽ സമ്മർദത്തിലേക്ക് തള്ളിവിടാതിരിക്കാൻ സഹായിക്കും. പൊതുവെ ശാന്ത സ്വഭാവക്കാരനായ രോഹിത് മറ്റ് താരങ്ങളുടെ പ്രകടനത്തെ സഹായപ്രതമാക്കുമെന്ന് ഗംഭീർ പറഞ്ഞു. 

ALSO READ : കോലി ടെസ്റ്റ് മാത്രം നോക്കിയാൽ മതി; രോഹിത് ശർമ ഇന്ത്യയുടെ ഏകദിന, T20 ക്യാപ്റ്റൻ

അതേസമയം വിരാട് കോലിയെ ഏകദിന ക്യാപ്റ്റൻസിയിൽ പുറത്താക്കിയതിന് പിന്നാലെ ബിസിസിഐക്കെതിരെ രൂക്ഷ വിമർശനമാണ് ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റന്റെ ആരധകർ മുഴക്കുന്നത്. നേരത്തെ ടി20 സ്ഥാനം ഒഴിയുന്ന സമയത്ത് തനിക്ക് ഏകദിന ക്യാപ്റ്റനായി തുടരണമെന്നായിരുന്നു കോലി ആവശ്യപ്പെട്ടിരുന്നത്. അന്ന് ബിസിസിഐ അധ്യക്ഷൻ ഗാംഗുലിയോട് ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ വാക്കുകൾ മുഖവിലയ്ക്കെടുക്കാതെയാണ് കോലി തന്റെ ലോകകപ്പിന് മുമ്പായി തന്റെ ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News