Rinku Singh : ഐപിഎല്ലിൽ മികച്ച പ്രകടനം, എന്നിട്ടും റിങ്കു സിങ്ങിന് ഇന്ത്യൻ ടീമിൽ ഇടമില്ല; കാര്യമിതാണ്

Rinku Singh Indian Team : റിങ്കു സിങ്ങിനെ ഉൾപ്പെടുത്താതെ മുംബൈ ഇന്ത്യൻസ് താരം തിലക് വർമ്മയെ ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെടുത്തിയതാണ് ആരാധകർ ചോദ്യമായി ഉയർത്തിയത്

Written by - Jenish Thomas | Last Updated : Jul 7, 2023, 03:30 PM IST
  • റിങ്കുവിനെ പരിഗണിക്കാതെ തിലക് വർമ്മയ്ക്കാണ് ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിച്ചത്
  • റിങ്കുവിന് പരിക്കെന്നും റിപ്പോർട്ടുകളുണ്ട്
  • കഴിഞ്ഞ ദിവസം വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഇന്ത്യയുടെ ടി20 ടീമിനെ പ്രഖ്യാപിച്ചത്
Rinku Singh : ഐപിഎല്ലിൽ മികച്ച പ്രകടനം, എന്നിട്ടും റിങ്കു സിങ്ങിന് ഇന്ത്യൻ ടീമിൽ ഇടമില്ല; കാര്യമിതാണ്

ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ ട്വന്റി20 പരമ്പരയ്ക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ചത് മുതൽ സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യമാണ് റിങ്കു സിങ്ങ് എവിടെ എന്ന്. ഇന്ത്യൻ പ്രീമിയർ ലീഗ് 2023 സീസണിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തിന് അവഗണന നൽകിയെന്നാരോപിച്ചുകൊണ്ട് ക്രിക്കറ്റ് ആരാധകർ ബിസിസിഐക്കെതിരെ രംഗത്തെത്തിയിരുന്നു. കൂടാതെ റിങ്കുവിനെ പരിഗണിക്കാതെ പകരം മുംബൈ ഇന്ത്യൻസ് താരം തിലക് വർമ്മയ്ക്ക് ഇന്ത്യൻ സ്ക്വാഡിൽ ഇടം നൽകിയതും ആരാധകർ ചോദ്യം ചെയ്തു. എന്നാൽ വിൻഡീസിനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ ഉത്തർ പ്രദേശ് താരതെത പരിഗണിക്കാത്തതിൽ ഒരു കാരണമുണ്ട്.

ചൈനയിൽ വെച്ച് നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലേക്ക് റിങ്കു സിങ്ങിനെ ഉൾപ്പെടുത്തുന്നത് കൊണ്ടാണ് കെകെആർ താരത്തെ കരീബിയൻ പര്യടനത്തിൽ പരിഗണിക്കാതിരുന്നതെന്ന് ഇൻസൈഡ് സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു. ശിഖർ ധവാൻ നയിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ റിങ്കുവിനെ പുറമെ ജിതേഷ് ശർമ, റുതുരാജ് ഗെയ്ക്വാദ്, ഉമ്രാൻ മാലിക്, അർഷ്ദീപ് സിങ്, രാഹുൽ ചഹർ, തിലക് വർമ്മ തുടങ്ങിയ യുവതാരങ്ങളെ ഉൾപ്പെടുത്തിയേക്കും. മലയാളി താരം സഞ്ജു സാംസൺ ഉപനായകനായി ടീമിൽ ഇടം നേടിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

ALSO READ : M.S Dhoni: ഇന്ത്യൻ ക്രിക്കറ്റിലെ 'തല'യെടുപ്പുള്ള നായകൻ; ധോണിയ്ക്ക് ഇന്ന് 42ന്റെ ചെറുപ്പം

ആരാധകർ മാത്രമല്ല മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്രയും റിങ്കു സിങ്ങിനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിൽ വിമർശനം ഉയർത്തിട്ടുണ്ട്. കെകെആർ താരത്തെ ഉൾപ്പെടുത്താതെ തിലക് വർമ്മയെ ഇന്ത്യൻ ഉൾപ്പെടുത്തിയതിനെയാണ് ആകാശ് ചോപ്ര ചോദ്യം ചെയ്തിരിക്കുന്നത്. നിലവിൽ മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ നിരവധി താരങ്ങൾ ഉള്ളപ്പോൾ എന്തടിസ്ഥാനത്തിലാണ് തിലക് വർമ്മയ്ക്ക് ടീമിൽ ഇടം ലഭിച്ചത്. ഹാർദിക് പാണ്ഡ്യക്ക് ശേഷം ബാറ്റിങ്ലൈനപ്പിൽ വാലറ്റത്ത് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുന്ന താരമാണ് റിങ്കു സിങ്ങിനെ എന്തുകൊണ്ട് തഴഞ്ഞുയെന്നും ക്രിക്കറ്റ് നിരീക്ഷകനായ മുൻ ഇന്ത്യൻ താരം ചോദ്യം ചെയ്തു.

അതേസമയം നേരത്തെ ഉത്തർ പ്രദേശ് സ്വദേശിയായ റിങ്കു സിങ്ങ് വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സിയിലുള്ള റിഷഭ് പന്തിനോടൊപ്പം ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ താരത്തിന്റെ ഫിറ്റ്നെസ് സംബന്ധിച്ച് എന്തേലും അവ്യക്തത നിലനിൽക്കുകയാണ്. കൂടാതെ എന്തുകൊണ്ടാണ് യുപി താരത്തെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാതിരുന്നതെന്ന് ബിസിസിയുടെ ഭാഗത്ത് നിന്നുമുള്ള വിശദീകരണത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഇന്ത്യയുടെ ടി20 സ്ക്വാഡ്

ഇഷാൻ കിഷൻ, ശുഭ്മാൻ ശിൽ, യശ്വസി ജയ്സ്വാൾ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, രവി ബിഷ്നോയി, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്, അവേഷ് ഖാൻ, മുകേഷ് കുമാർ

അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യക്ക് വെസ്റ്റ് ഇൻഡീസിനെതിരെയുള്ളത്. ഓഗസ്റ്റ് മൂന്നിനാണ് പരമ്പരയിലെ ആദ്യ മത്സരം. ആദ്യ മൂന്ന് മത്സരങ്ങൾ കരീബിയൻ ദ്വീപുകളിലും ബാക്കി രണ്ട് മത്സരങ്ങൾ അമേരിക്കയിലും വെച്ചാണ് സംഘടിപ്പിക്കുക. അമേരിക്കയിലെ ഫ്ലോറിഡയിൽ വെച്ചാണ് അവസാന രണ്ട് മത്സരങ്ങൾ സംഘടിപ്പിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News