Olympic Games Tokyo 2020 Neeraj Chopra: അന്ന് അഭിനവ്, ഇന്ന് നീരജ് 13 വർഷത്തിൽ ചരിത്രമെഴുതിയ ഇന്ത്യയുടെ തങ്കക്കുടങ്ങൾ

2008 ബെയ്ജിങ്ങ് ഒളിമ്പിക്സിലാണ് ഇതിന് മുൻപ് ഇന്ത്യ സ്വർണം നേടിയത്. 10 മീറ്റർ എയർ റൈഫിൾസിലാണ് അന്ന് അഭിനവ് ബിന്ദ്ര സ്വർണം വെടിവെച്ചിട്ടത്.

Written by - Zee Malayalam News Desk | Last Updated : Aug 7, 2021, 09:30 PM IST
  • സ്വാതന്ത്ര്യത്തിന് ശേഷം 1948-ൽ ഇന്ത്യൻ ഹോക്കി ടീമാണ് സമ്മർ ഒളിമ്പിക്സിൽ ആദ്യമായി രാജ്യത്തിനായി സ്വർണം നേടുന്നത്.
  • പിന്നീട് 1980-ൽ വീണ്ടും ഹോക്കിയിൽ രാജ്യത്തിന് സ്വർണ്ണ തിളക്കമുണ്ടായി.
  • താരങ്ങൾ നേടുന്ന ഒാരോ ചെറിയ മെഡലുകളും രാജ്യത്തിന് അഭിമാനമാണ്.രാജ്യത്തിൻറെ യശ്സസ്സാണ്.
Olympic Games Tokyo 2020 Neeraj Chopra: അന്ന് അഭിനവ്,  ഇന്ന് നീരജ് 13 വർഷത്തിൽ ചരിത്രമെഴുതിയ ഇന്ത്യയുടെ തങ്കക്കുടങ്ങൾ

ഒളിമ്പിക്സ് ചരിത്രത്തിൽ 1900 മുതൽ ഇന്ത്യയുടെ ആകെ സ്വർണ നേട്ടം 10 ആണ്. വിൻറർ,സമ്മർ ഒളിമ്പിക്സിുകളിലായി ഇന്ത്യ ഇതുവരെ 35 മെഡലുകൾ നേടിയിട്ടുണ്ട്. സ്വർണം 10,വെള്ളി 9, വെങ്കലം 16 എന്നിങ്ങനെയാണ് ആ കണക്കുകൾ.1928ലെ ആദ്യ സ്വർണ നേട്ടത്തിനും 2021ലെ ഇപ്പോഴത്തെ സ്വർണ്ണ നേട്ടത്തിനും. അനവധി പ്രയത്നങ്ങളുടെ അറിയാത്ത കഥകളുണ്ട്. നിരവധി താരങ്ങളുടെ സ്വപ്നങ്ങളും വിയർപ്പുമാണ് ഒാരോ ഒളിമ്പിക്സും.

2008 ബെയ്ജിങ്ങ് ഒളിമ്പിക്സിലാണ് ഇതിന് മുൻപ് ഇന്ത്യ സ്വർണം നേടിയത്. 10 മീറ്റർ എയർ റൈഫിൾസിലാണ് അന്ന് അഭിനവ് ബിന്ദ്ര സ്വർണം വെടിവെച്ചിട്ടത്. വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനും കൂടിയായിരുന്നു അഭിനവ്.

ALSO READTokyo Olympics 2020 : ചരിത്രം കുറിച്ച് Neeraj Chopra, ഇന്ത്യക്ക് ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി അത്ലെറ്റക്സിൽ സ്വർണം

]പിന്നീട് റിയോഡി ജനീറോയിൽ രണ്ട് മെഡലുകളിൽ ഇന്ത്യക്ക് തൃപ്തരാവേണ്ടി വന്നു. 2000-ലെ സിഡ്നി ഒളിമ്പിക്സിലായി ആദ്യമായൊരു ഇന്ത്യൻ വനിത ഇന്ത്യക്കായി മെഡൽ നേടുന്നത്. കർണം മല്ലേശ്വരി ആയിരുന്നു അത്. 2004-ൽ എതൻസിൽ രാജ്യവർധൻ സിങ്ങ് റത്തോഡിൻറെ വെള്ളിത്തിളക്കം രാജ്യത്തിന് ആശ്വാസമായി. സൈന നെഹ് വാൾ, മേരി കോം,വിജേന്ദർ സിങ്ങ്, പി.വി സിന്ധു തുടങ്ങിയ താരങ്ങൾ ഒളിമ്പിക്സിലെ ഇന്ത്യയുടെ മെഡൽ നേട്ടങ്ങളുടെ കരുത്താണ്.

ALSO READ: Neeraj Chopra: നീരജ് ചോപ്ര- ഇന്ത്യൻ സൈന്യത്തിൻറെ ആ ചുണക്കുട്ടൻ, വണ്ണം കുറക്കാൻ അച്ഛൻ സ്പോർട്സിൽ ചേർത്ത പയ്യൻ രാജ്യത്തിൻറെ ചരിത്രം എഴുതുമ്പോൾ

സ്വാതന്ത്ര്യത്തിന് ശേഷം 1948-ൽ ഇന്ത്യൻ ഹോക്കി ടീമാണ് സമ്മർ ഒളിമ്പിക്സിൽ ആദ്യമായി രാജ്യത്തിനായി സ്വർണം നേടുന്നത്. പിന്നീട് 1980-ൽ വീണ്ടും ഹോക്കിയിൽ രാജ്യത്തിന് സ്വർണ്ണ തിളക്കമുണ്ടായി. മെഡൽ നേട്ടങ്ങൾ കുറവാണെങ്കിലും  താരങ്ങൾ നേടുന്ന ഒാരോ ചെറിയ മെഡലുകളും രാജ്യത്തിന് അഭിമാനമാണ്.രാജ്യത്തിൻറെ യശ്സസ്സാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News