ചെന്നൈ: ഏകദിന ലോകകപ്പില്‍ ഇന്ത്യയെ മറികടന്ന് ദക്ഷിണാഫ്രിക്ക പോയിന്റ് പട്ടികയില്‍ ഒന്നാമത്. ചെന്നൈയില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ പാകിസ്താനെ പരാജയപ്പെടുത്തിയതോടെയാണ് ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തെത്തിയത്. ഒരു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക പാകിസ്താനെ പരാജയപ്പെടുത്തിയത്.
6 കളികളില്‍ 5 വിജയവും ഒരു പരാജയവും സഹിതം 10 പോയിന്റാണ് ദക്ഷിണാഫ്രിക്കയുടെ അക്കൗണ്ടിലുള്ളത്. 5 കളികളില്‍ പരാജയമറിയാതെ 10 പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. മികച്ച റണ്‍ റേറ്റാണ് (+2.032) ദക്ഷിണാഫ്രിക്കയെ ഒന്നാം സ്ഥാനക്കാരാക്കിയത്. അതേസമയം, നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് പിന്നാലെ പാകിസ്താനും സെമി ഫൈനല്‍ കാണാതെ പുറത്താകാനുള്ള സാധ്യതയേറി.
ALSO READ: ഫ്രാഞ്ചൈസികളുടെ 'പേഴ്സില്‍' 100 കോടി! ഐപിഎല്‍ താരലേലം ദുബൈയില്‍
ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം പരാജയമാണ് പാകിസ്താന് ഏറ്റുവാങ്ങിയത്. ഇതോടെ 6 മത്സരങ്ങളില്‍ 2 ജയവും 4 തോല്‍വിയുമായി പാകിസ്താന് 6-ാം സ്ഥാനത്താണ്. 4 പോയിന്റാണ് പാകിസ്താനുള്ളത്. അവശേഷിക്കുന്ന മത്സരങ്ങള്‍ മുഴുവന്‍ വിജയിച്ചാലും മോശം റണ്‍ റേറ്റ് പാകിസ്താന് തിരിച്ചടിയായേക്കും. 5 മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള ഇംഗ്ലണ്ട് 9-ാം സ്ഥാനത്താണ്. നെതര്‍ലന്‍ഡ്സ് മാത്രമാണ് ഇംഗ്ലണ്ടിന് താഴെയുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.