Sandeep Lamichhane : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നേപ്പാൾ ക്രിക്കറ്റ് ക്യാപ്റ്റൻ സന്ദീപ് ലമിഛാനെ അറസ്റ്റിൽ

Sandeep Lamichhane Rape Case :  കാഠ്മണ്ഡുവിലെ ഹോട്ടിലിൽ വെച്ച് പീഡിപ്പിച്ചതിന് ശേഷം ക്രിക്കറ്റ് താരം മറ്റ് ഇടങ്ങളിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയിയെന്നാണ് പരാതിയിൽ പറയുന്നത്

Written by - Jenish Thomas | Last Updated : Oct 6, 2022, 04:20 PM IST
  • കഴിഞ്ഞ മാസമാണ് ലമിഛാനെയ്ക്കെതിരെ 17കാരിയെ പീഡിപ്പിച്ചു എന്ന കേസ് രജിസ്റ്റർ ചെയ്യുന്നത്.
  • വിദേശത്തായിരുന്ന നേപ്പാൾ താരം ത്രിഭുവൻ വിമാനത്താവളത്തിൽ എത്തിയ ഉടൻ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
  • കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കുന്ന താരം നേരത്തെ തന്നെ താൻ ഇന്ന് ഒക്ടോബർ ആറിനെ രാജ്യത്തേക്ക് തിരികെയെത്തുമെന്ന് അറിയിച്ചിരുന്നു.
  • 2018 ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് നേപ്പാൾ താരത്തെ ലേലത്തിലൂടെ സ്വന്തമാക്കിയതോടെയാണ് ലാമിഛാനെയ്ക്ക് ക്രിക്കറ്റിൽ ഫെയിം ലഭിച്ച് തുടങ്ങിയത്
Sandeep Lamichhane : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നേപ്പാൾ ക്രിക്കറ്റ് ക്യാപ്റ്റൻ സന്ദീപ് ലമിഛാനെ അറസ്റ്റിൽ

കാഠ്മണ്ഡു : നേപ്പാൾ ക്രിക്കറ്റ് ക്യാപ്റ്റനും ഐപിഎല്ലിൽ ഡെൽഹി ക്യാപിറ്റൽസ് മുൻ താരമായിരുന്ന സന്ദീപ് ലമിഛാനെ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് നേപ്പാൾ ക്രിക്കറ്റ് ക്യാപ്റ്റൻ പോലീസ് അറസ്റ്റ് ചെയ്യുന്നത്. വിദേശത്തായിരുന്ന നേപ്പാൾ താരം ത്രിഭുവൻ വിമാനത്താവളത്തിൽ എത്തിയ ഉടൻ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കുന്ന താരം നേരത്തെ തന്നെ താൻ ഇന്ന് ഒക്ടോബർ ആറിനെ രാജ്യത്തേക്ക് തിരികെയെത്തുമെന്ന് അറിയിച്ചിരുന്നു. നേപ്പാൾ ഭരണകൂടത്തിലും നിയമവ്യവസ്ഥയിലും തനിക്ക് വിശ്വാസമുണ്ടെന്നും തനിക്കെതിരായുള്ള ആരോപണത്തിൽ കഴമ്പില്ലെന്ന് തെളിയിക്കുമെന്നും ക്രിക്കറ്റ് താരം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. 

ALSO READ : T20 World Cup 2022 : ഫ്ലൈറ്റ് മിസ്സാക്കി; ഹെത്മയറിനെ ലോകകപ്പ് ടീമിൽ നിന്നും വിൻഡീസ് ഒഴുവാക്കി

കഴിഞ്ഞ മാസമാണ് ലമിഛാനെയ്ക്കെതിരെ 17കാരിയെ പീഡിപ്പിച്ചു എന്ന കേസ് രജിസ്റ്റർ ചെയ്യുന്നത്. കാഠ്മണ്ഡുവിലെ ഹോട്ടിലിൽ വെച്ച് പീഡിപ്പിച്ചതിന് ശേഷം ക്രിക്കറ്റ് താരം മറ്റ് ഇടങ്ങളിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയിയെന്നാണ് പരാതിയിൽ പറയുന്നത്. പെൺകുട്ടിയുടെ പരാതി പ്രകാരം ഗോശാല മെട്രോപോലീറ്റൻ പോലീസ് നേപ്പാൾ ക്രിക്കറ്റ് ക്യാപ്റ്റനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

2018 ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് നേപ്പാൾ താരത്തെ ലേലത്തിലൂടെ സ്വന്തമാക്കിയതോടെയാണ് ലാമിഛാനെയ്ക്ക് ക്രിക്കറ്റിൽ ഫെയിം ലഭിച്ച് തുടങ്ങിയത്. നേപ്പാളിൽ നിന്നും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമാകുന്ന ആദ്യ താരമാണ് ലാമിഛാനെ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News