MS Dhoni: 42-ാം വയസിലും അതിശയിപ്പിക്കുന്ന ഫിറ്റ്നസ്; ധോണിയുടെ ഡയറ്റ് അറിയണ്ടേ?

MS Dhoni fitness secrets: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ധോണി തന്റെ ഡയറ്റിൽ മാറ്റം വരുത്തിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 21, 2023, 03:12 PM IST
  • ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും 41കാരനായ ധോണി ഐപിഎല്ലിൽ തുടരുന്നുണ്ട്.
  • ധോണി കുറഞ്ഞത് 2 മണിക്കൂറെങ്കിലും ജിമ്മിൽ ചിലവഴിക്കാറുണ്ട്.
  • ബോക്‌സിംഗ്, കിക്ക് ബോക്‌സിംഗ് തുടങ്ങിയവയും ധോണി അഭ്യസിക്കാറുണ്ട്.
MS Dhoni: 42-ാം വയസിലും അതിശയിപ്പിക്കുന്ന ഫിറ്റ്നസ്; ധോണിയുടെ ഡയറ്റ് അറിയണ്ടേ?

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ നായകനാണ് മഹേന്ദ്ര സിം​ഗ് ധോണി. നായക മികവ് കൊണ്ടും ബുദ്ധിപരമായ തീരുമാനങ്ങൾ കൊണ്ടും കളത്തിലെ ചടുലത കൊണ്ടും അദ്ദേഹം ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും 41കാരനായ ധോണി ഐപിഎല്ലിൽ തുടരുന്നുണ്ട്. ഈ പ്രായത്തിലും ധോണിയുടെ ഫിറ്റ്നസ് കണ്ട് അമ്പരക്കാത്തവർ ഉണ്ടാകില്ലെന്നതാണ് സത്യം. 

ധോണി കുറഞ്ഞത് 2 മണിക്കൂറെങ്കിലും ജിമ്മിൽ ചിലവഴിക്കാറുണ്ട്. ഫിറ്റ്‌നസും മെയ് വഴക്കവും പരിശീലനവും തമ്മിലുള്ള സന്തുലിതാവസ്ഥ ധോണി ഏറെ പ്രധാനമായാണ് കാണുന്നത്. ചടുല നീക്കങ്ങൾക്ക് കരുത്തേകാനായി ബോക്‌സിംഗ്, കിക്ക് ബോക്‌സിംഗ് തുടങ്ങിയവയും അദ്ദേഹം അഭ്യസിക്കാറുണ്ട്. 

ALSO READ: രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി റായിഡു; ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

ഉയർന്ന ഭൂപ്രദേശത്താണ് ധോണി ജനിച്ചു വളർന്നത്. അതിനാൽ തന്നെ ധോണിയ്ക്ക് സ്വാഭാവികമായും ശാരീരിക ക്ഷമതയുണ്ടെന്ന് മുൻ ഇന്ത്യൻ ഫിറ്റ്‌നസ് കോച്ച് ശങ്കർ ബസു പറഞ്ഞിരുന്നു. ധോണിയ്ക്ക് പുറമെ, റിഷഭ് പന്ത്, പവൻ നെഗി, അനുജ് റാവത്ത് തുടങ്ങിയവരും സമാനമായ ശാരീരിക ക്ഷമതയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ മത്സരങ്ങൾക്കും മുമ്പ് ഫുട്‌ബോൾ കളിക്കുന്ന ശീലം ധോണിയ്ക്ക് ഉണ്ടെന്നും അത് അദ്ദേഹത്തിന് കളിക്കളത്തിൽ അസാമാന്യ വേഗവും കായികക്ഷമതയും നൽകുന്നുണ്ടെന്നും ശങ്കർ ബസു പറഞ്ഞു. 

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ധോണി തന്റെ ഡയറ്റിൽ കാര്യമായ മാറ്റം വരുത്തിയിരുന്നു. 28 വയസ് വരെ താൻ ബട്ടർ ചിക്കൻ, നാൻ, മിൽക്ക് ഷേക്കുകൾ, ചോക്ലേറ്റുകൾ എന്നിവ ധാരാളമായി കഴിക്കുമായിരുന്നുവെന്ന് ധോണി പറഞ്ഞിട്ടുണ്ട്. 28 വയസ് കഴിഞ്ഞപ്പോൾ മിൽക്ക് ഷേക്കുകളും ചോക്ലേറ്റുകളും ഒഴിവാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ബ്രഡ്, കെബാബ് തുടങ്ങിയവയാണ് ഡയറ്റിൽ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

തിരഞ്ഞെടുത്ത വർക്കൗട്ടുകൾ മാത്രമേ ധോണി ചെയ്യാറുള്ളൂ. എല്ലുകൾ ശക്തിയായി സൂക്ഷിക്കാനാവശ്യമായ വർക്കൗട്ടുകളും ഒപ്പം കാർഡിയോ എക്‌സർസൈസുകളും അദ്ദേഹം മുടങ്ങാതെ ചെയ്യാറുണ്ട്. വി ഗ്രിപ്പ് പുൾ ഡൗൺ. ഡംബെൽ ചെസ്റ്റ് പ്രസ്, മെഷീൻ ചെസ്റ്റ് പ്രസ്, വൺ ലെഗ് ഡെഡ്‌ലിഫ്റ്റ്‌സ് തുടങ്ങിയവ ഇതിൽ ചിലതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News